ഏറെക്കാലമായി നമ്മൾ ജാതിമത പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ഭരണാധികാരികൾ അഴിമതിയും ധൂർത്തും തുടർന്നു, ഇപ്പോഴിതാ ലോകബാങ്കിന്റെ മുന്നറിയിപ്പ് വന്നുകഴിഞ്ഞിരിക്കുന്നു

56
Here Are The Countries On The Brink Of Recession Going Into 2020

Venu Gopal

രണ്ടു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ദുരന്തങ്ങള്‍ വ്യപാര യുദ്ധങ്ങള്‍ക്ക് വഴിവെച്ചത് പത്രം വായിക്കുന്നവര്‍ മറന്നു കാണാൻ വഴിയില്ല. ലോകം മുഴുവൻ വളരെയേറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ് ആ വിഷയം. പക്ഷെ സാധാരണ ജനങ്ങൾക്കിടയിലേക്ക് അതെന്തെന്നോ അതിനു കാരണമെന്തെന്നോ എത്തിക്കാൻ കക്ഷി രാഷ്ട്രീയക്കാർ ശ്രമിച്ചിരുന്നില്ല. ശ്രമിക്കുകയുമില്ല. നടന്നുകൊണ്ടിരുന്നിരുന്ന ദുരവസ്ഥകൾ ജനങ്ങളെ പഠിപ്പിക്കേണ്ടതാണെന്നോ അവരുടെ വിഷയങ്ങളിൽ പെടുന്നതായോ അവർ മനസ്സിലാക്കുകയുമില്ല. ഇന്ത്യയിൽ അത്തരം സമയങ്ങളിലെല്ലാം ജാതീയവും വർഗ്ഗീയവുമായ വിഷയങ്ങളിലായിരുന്നു ജനങ്ങളിലേക്ക് വിതറിക്കൊടുത്തിരുന്നത്. നമ്മുടെ കേരളത്തിലടക്കം ശബരിമലയും അത്തരം വിഷയങ്ങളുമായായിരുന്നു നാടുനീളെ വിതറിയിരുന്നത്. അങ്ങിനെ ജനങ്ങളെ വസ്തുനിഷ്ട്ടമായും അടിസ്ഥാനപരമായും അവരുടെ ജീവിതത്തെ ബാധിക്കാവുന്ന വിഷയങ്ങൾ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ പോലും വിഭാഗീയമായ ചർച്ചകളിലും കേവല ലാഭ രാഷ്ട്രീയ ചർച്ചകളിലും മാത്രമായി കിടന്നുരുണ്ടുകളിച്ചു. അങ്ങിനെ ഏതാനും വർഷക്കാലം നമ്മൾ ജാതീയമായതും വർഗ്ഗീയമായതുമായ വിഷയങ്ങളിൽ കൊമ്പുകോർത്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലെല്ലാം തന്നെ മൂലകാര്യകാരണങ്ങൾ കാണാതെയും കാണിക്കാതെയും നടന്നിരുന്നു.

സാമ്പത്തിക സ്ഥാപനങ്ങൾ തകരുന്നത്, ട്രില്യൺ തുകകൾ ഒഴുക്കുന്നത്, വിപണി മത്സരം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ കയറ്റുമതി ഇറക്കുമതി നയങ്ങളിൽ ഉയർന്നു വരുന്നതും മുന്നേ സാമ്പത്തികമായി മേൽകൈ നേടിയവരും തമ്മിൽത്തമ്മിൽ ആവശ്യവസ്തുക്കൾ കൈമാറുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ വരുത്തി തൊഴിൽ നഷ്ടങ്ങളും ചെറുകിട വ്യവസായങ്ങളെയും ഇല്ലാതാക്കിയിട്ടുണ്ട്. ഇതേസമയങ്ങളിൽത്തന്നെയാണ് ഇന്ത്യൻ വിപണിയിൽ ബാങ്കുകൾക്കു പിടിച്ചു നിൽക്കാൻ സാധിക്കാതായ സ്ഥിതിവന്നപ്പോൾ നോട്ടുനിരോധനം നടത്തി സാമ്പത്തികസ്ഥാപനങ്ങളെ രക്ഷിക്കാനെന്നവണ്ണം ഏവരുടെയും ജീവിതത്തെ ഒന്നുകൂടി ദുരിതത്തിലേക്ക് ചാടിച്ചത്. അങ്ങനെയല്ലാതെ മറ്റു പോംവഴികൾ ഉണ്ടായിരുന്നില്ല. അത് നിലവിലെ സാമ്പത്തിക ബന്ധങ്ങളിൽ സ്വാഭാവികമായി രൂപപ്പെടുന്ന വിഷയങ്ങളുമാണ്. എന്തെല്ലാം നുണകളിലൂടെയാണ് അതിനെ ന്യായീകരിച്ചതെന്ന വിഷയം ഇനിയും ചർച്ച ചെയ്യേണ്ടതില്ല. കാരണം നേരിട്ടനുഭവിച്ച വിഷയങ്ങളാണ് അവയെല്ലാം. ഈ അവസ്ഥയിൽ കൊറോണ വ്യാപനവും വന്നതോടെ ലോക സാമ്പത്തിക വ്യവസ്ഥ തകർന്ന അതെ വേഗതയിൽ തന്നെ ഇന്ത്യൻ സാമ്പത്തിക രംഗവും തകർന്നു തരിപ്പണമായത്.

ഇപ്പോഴിതാ ലോകബാങ്കിന്റെ മുന്നറിയിപ്പ് വന്നുകഴിഞ്ഞിരിക്കുന്നു. മുന്നേതന്നെ തകർന്ന സാമ്പത്തിക വ്യവസ്ഥകൾ കൊറോണാവ്യാപനം ഒന്നുകൂടി വർദ്ധിപ്പിച്ചപ്പോൾ തികച്ചും രക്ഷയില്ലെന്നായി മാറിയിരിക്കുന്നു. ലോകം സാമ്പത്തിക ചരിത്രം കണ്ട ഏറ്റവും വലിയ തകർച്ചയായിരിക്കും വരും ദിനങ്ങളിൽ കാണാൻ പോകുന്നത്. അതിനെ തുലനം ചെയ്യാൻ ചരിത്രത്തിൽ ഉണ്ടാകില്ല. 1930 ലെ തകർച്ചപോലും സാമ്യപ്പെടുത്താൻ സാധിക്കില്ല. കാരണം അന്നത്തെ ജനങ്ങളുടെ വിപണി വിധേയത്വവും ഇന്നത്തേതും തമ്മിൽ വലിയ വലിയ അന്തരമുണ്ട്.