മോദിയല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്നാലും സാമ്പത്തികരംഗത്തെ ഇനി നേരെയാക്കാൻ സാധിക്കില്ല

13273

Venu Gopal എഴുതുന്നു 

ലക്ഷം കോടികൾ വാരിയെറിഞ്ഞ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്ന ഇന്ത്യൻ എക്കണോമിയിൽ കാലെടുത്തുവെക്കാൻ സാധിക്കാതെ വമ്പൻ നിക്ഷേപകർ മെതിയടിയും ഉപേക്ഷിച്ചു ഓടുന്നത് കാണുന്നുണ്ട്. മോദിയല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ വന്നാലും നേരെയാക്കാൻ സാധിക്കില്ല. നേരെയാകും പക്ഷെ താത്കാലികമായി മാത്രം. താത്കാലികം എന്ന വാക്കിനു കടുത്ത പ്രയോഗങ്ങളിലൂടെ വേണം കടന്നു പോകാൻ. അപ്പോഴേക്കും ലക്ഷം കോടി ജനങ്ങളുടെ ജീവിതോപാധികളെല്ലാം നഷ്ടപ്പെടും. കോടിപതികൾ പിന്നെയും ജീവവായു ലഭിച്ചു ഏതാനും മാസങ്ങൾക്കൊണ്ടു പച്ചപിടിക്കും. പക്ഷെ വീണവരിൽ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്റെയും നട്ടെല്ലൊടിഞ്ഞു കിടക്കേണ്ടിവരും.

Venu Gopal
Venu Gopal

നോട്ടുനിരോധനവും നികുതിവർദ്ധനവുകളും മറ്റും അത്തരമൊരു അവസ്ഥയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. മോദിക്ക് പകരം വേറെ ആരുവന്നാലും കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിൽ അതേ നടക്കൂ.. സാമ്പത്തിക ദുരന്തങ്ങൾ ഇന്ത്യയിലെ ഓരോരോ വ്യക്തിയെയും കുടുംബങ്ങളെയും ബാധിക്കും അവിടെ ജാതിയോ മതമോ വിശ്വാസങ്ങൾക്കോ യാതൊരു പ്രാധാന്യവുമില്ല. അതുകൊണ്ടാണ് ജാതിയോ മതമോ അല്ല ഒരു രാജ്യത്തെ ജീവിത നിലവാരം, സാമ്പത്തിക സ്ഥിതിഗതികൾ, ജീവിതത്തിന്റെ നാനാവശങ്ങൾ നിയന്ത്രിക്കുന്നത് എന്ന് പറയുന്നത്.

സാമ്പത്തിക ദുരന്തങ്ങളിൽ നിന്ന്, സ്റ്റേറ്റിന്റെ സാമ്പത്തിക നയങ്ങളിൽ നിന്നും ജനങ്ങളെ അകറ്റിയും അനൈക്യത്തിലും നിലനിർത്താൻ മാത്രമേ ജാതി മത സമവാക്യങ്ങളും ശതമാന കണക്കു പറഞ്ഞു സംവരണ രാഷ്ട്രീയവും സഹായിക്കൂ. ഇന്ത്യൻ എക്കണോമിയുടെ നിജാവസ്ഥ ആരുമറിയാതെ പോകുകയും ജനങ്ങളിൽ നിന്ന് യാതൊരു എതിർപ്പുമില്ലാതെ ജനങ്ങൾ തന്നെ നിത്യ നരകത്തിലേക്ക് താഴുകയും ചെയ്യും. തൊഴിലില്ലായ്മ, തൊഴിലിൽ നിന്നുള്ള പിരിച്ചു വിടലുകൾ ജാതിയോ മതമോ പ്രദേശമോ നോക്കാതെ ഏവരെയും ബാധിക്കും. ജാതി സംവരണം പറഞ്ഞു കോമരം തുള്ളുന്ന വിഷം ചീറ്റികൾ ശ്രദ്ധിക്കുന്നത് നന്ന്.