ഇന്ത്യയും അമേരിക്കയും തമ്മിൽ മരുന്നുകളുടെ കാര്യത്തിൽ നടന്ന പോരിന് കാരണം ?

107

വില കുറഞ്ഞ വേതനം നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഏതൊരു വസ്തുക്കളും വളരെ വിലകുറവിനു വസ്തുക്കൾ വിപണിയിൽ എത്തിക്കാൻ സാധിക്കും. പക്ഷെ അത് കറൻസി മൂല്യം കൂടിയ രാജ്യങ്ങളിലെക്ക് ഇറക്കാൻ അവിടെയുള്ള ഉത്പാദകർ സമ്മതിക്കില്ല. കാരണം അവരുടെ മൂല്യം കൂടുതലായതുകൊണ്ടു മൂല്യം കുറഞ്ഞ കറൻസി രാജ്യങ്ങളിലെ കുറഞ്ഞ വേതനം നൽകിയുണ്ടാക്കുന്ന വസ്തുക്കളുമായി മത്സരിക്കാൻ സാധിക്കില്ല. വിലകുറവ് അല്ലെങ്കിലും മേല്പറഞ്ഞ രാജ്യങ്ങൾ അതെ ഉത്പന്നങ്ങൾ അവരുടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതുകൊണ്ട് മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാൻ സമ്മതിക്കില്ല. സമ്മതിച്ചാൽ തന്നെയും അതിനു പത്തും ഇരുപതും അൻപതും ഇരട്ടി നികുതി ഈടാക്കിയിരിക്കും. ഉണ്ടാക്കുന്നവർക്ക് ഇതെവിടെയെങ്കിലും കൊണ്ടുപോയി വിൽക്കണ്ടേ? സ്വന്തം രാജ്യത്തെ വിവിധ തരത്തിലുള്ള മത്സരങ്ങളും വിദേശ നാണ്യം ലഭിക്കാനും ചിലപ്പോൾ ലാഭം വർദ്ധിപ്പിക്കാനും വേണ്ടിയെല്ലാം ഈ കച്ചവട ലക്‌ഷ്യം ഉന്നം വെച്ചെന്നിരിക്കും. അങ്ങിനെയാണ് വിപണി ചുരുങ്ങലിന്റെ ഭാഗമായി അമേരിക്ക, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ബ്രസീൽ, ചൈന, ഇന്ത്യ എന്നിവർ ഏകദേശം രണ്ടു വര്ഷം മുന്നേ തുടങ്ങിവെച്ച വ്യാപാര യുദ്ധം.


അതിന്റെ ഒരു ഭാഗമായിരുന്നു ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ മരുന്നുകളുടെ കാര്യത്തിൽ നടന്ന പോരിന് കാരണം. ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾക് പ്രത്യേക പട്ടികയിൽ നിർത്തി കച്ചവടത്തിൽ നിന്നും അകറ്റിയതാണ് കാരണം. അകറ്റുക എന്നാൽ നിരോധനം എന്ന് തന്നെ ആകണമെന്നില്ല പകരം ഇറക്കുമതി നികുതി കടുപ്പിച്ചും ആകാം. ഈ മത്സരം മരുന്നുകളും മരുന്നുകളും തമ്മിൽ മാത്രമല്ല മറ്റു വസ്തുക്കൾ ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ രാജ്യങ്ങൾ തമ്മിൽ തമ്മിൽ സമ്മതിക്കുന്നില്ലെങ്കിലും മറ്റു വസ്തുക്കൾ തരില്ലെന്ന് നിർബന്ധിക്കാം.. ഞങ്ങളുടെ ഇന്നയിന്ന വസ്തുക്കൾക്കുവേണ്ടി നിങ്ങളുടെ വിപണി തുറന്നു തന്നാൽ ഞങ്ങൾ മറ്റുള്ളവയും പരിഗണിക്കാമെന്ന ധാരണയിലും എത്താം.ഈ തരത്തിൽ രാജ്യങ്ങളുടെ കുത്തകകൾ തമ്മിലുള്ള മത്സരം കാരണം അതാത് രാജ്യങ്ങളിലെ ജനങ്ങൾക്ക് ചില ആവശ്യവസ്തുക്കൾ ലഭിക്കാതെയും പോകുന്നുണ്ട്.ഇങ്ങിനെ ഒരു സാധനവും നൽകാതെയും മറ്റു രാജ്യക്കാരോട് നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെയാണ് സാമ്പത്തിക ഉപരോധമെന്നു പറയുന്നത്. അങ്ങിനെ പെട്ടു കിടക്കുന്നവരിൽ പ്രധാന രാജ്യങ്ങളാണ് ഇറാൻ, വെനിസ്വേല, ക്യൂബ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ