40 കോടിയിൽപരം ജനങ്ങൾ ഇന്ത്യയിൽ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുമെന്ന കണക്കുകൾ കാണുമ്പൊൾ കാര്യങ്ങൾ അത്ര സിമ്പിൾ അല്ല നിർമ്മലാജി

57
Nirmala Sitharaman: No discussion on GST rate hike yet

Venu Gopal

40 കോടിയിൽപരം ജനങ്ങൾ ഇന്ത്യയിൽ നിത്യദാരിദ്ര്യത്തിലേക്കു നീങ്ങുമെന്ന കണക്കുകൾ പഠനങ്ങൾക്ക് ശേഷം വിവിധ ഇടങ്ങളിൽ നിന്നും വന്നതിനു ശേഷം വരാൻ പോകുന്ന സാമ്പത്തിക പരിഹാര പദ്ധതിയായിട്ടായിരിക്കും ശ്രീമതി നിർമ്മല സീതാരാമൻ കൊണ്ടുവരുന്ന രണ്ടാം പാക്കേജ്. ഇന്ത്യയിൽ നഗരങ്ങളിൽ നിന്നും പാലായനം ചെയ്ത/ചെയ്യാനാകാതെയും തങ്ങുന്ന ദിവസക്കൂലിക്കാരുടെ തിക്കും തിരക്കും വാർത്തകളും കണ്ടു ഞെട്ടിയവരായിരിക്കും അധികവും. അത്രയും വലിയൊരു സംഘം ഏറ്റവും താഴെത്തട്ടിൽ തങ്ങളുടെ ജീവിതത്തോട് എത്രമാത്രം മല്ലടിച്ചാണ് കഴിഞ്ഞിരുന്നതെന്ന് ചിലപ്പോൾ അന്നായിരിക്കും വലിയൊരു പക്ഷം ജനങ്ങളും മനസ്സിലാക്കി കാണുക.

അങ്ങിനെ മനസ്സിലാക്കിയ ഒരു സാമൂഹ്യ പാശ്ചാത്തലത്തിലേക്കാണ് മേല്പറഞ്ഞ 40 കോടിയിൽ പരം ജനങ്ങൾ നിത്യദാരിദ്ര്യത്തിലേക്ക് നീങ്ങാൻ പോകുന്നതെന്ന കണക്കു വന്നിരിക്കുന്നത്. ഭക്ഷ്യ സുരക്ഷ, കാര്ഷികോത്പാദനം, കാർഷികോത്പന്നങ്ങളുടെ ശേഖരണവും വിതരണവും കാർഷികവൃത്തിയിലെ ഒഴിച്ചുകൂടാനാകാത്ത മൃഗപരിപാലനം ജലസേചനം, വൈദ്യുതി, കാർഷിക ഉപകരണങ്ങളുടെ ലഭ്യത, ലോണുകൾ, ജപ്തികൾ….. തുടങ്ങിയ അനേകമനേകം ചോദ്യങ്ങളാണ് ഉയരാൻ പോകുന്നത്.. കക്ഷിരാഷ്ട്രീയ പോക്കറ്റുകളിൽ നിന്നും ഉയർന്നില്ലെങ്കിലും ജനങ്ങളുടെ ജീവിതം കൃത്യമായി ചോദിക്കുന്ന ചോദ്യങ്ങളാണ്. അവിടെ എന്ത് ഉത്തരമാണ് ശ്രീമതി നിർമ്മല സീതാരാമൻ നൽകാൻ പോകുന്നതെന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കാണാവുന്നതാണ്.