ചൂടുകാലമായി, ഫാൻ ഇല്ലാതെ വീടുകളിൽ ഇരിക്കാൻ സാധിക്കാത്ത ചൂട്. എയർ കണ്ടീഷൻ ഉണ്ടെങ്കിൽ എത്ര നല്ലതെന്ന ചിന്തയും വരാതിരിക്കില്ല.. അത്രയും ചൂട്. കുറഞ്ഞ വാട്ടുകളിൽ നിർമ്മിക്കുന്ന ഫാനുകൾ ഉപയോഗിച്ചാൽ യൂണിറ്റ് നിരക്ക് കുറയുമെന്ന് എല്ലാവരും മനസിലാക്കിയെന്നു വരില്ല. സാധാരണ ഫാനുകൾ 80-90 വാട്ട് യൂണിറ്റ് നിരക്കിൽ പ്രവർത്തിക്കുമ്പോൾ ബില്ലിൽ വരുന്ന തുകയും കണ്ട് അമ്പരക്കേണ്ടി വരും.. വിലകുറഞ്ഞ ഫാനുകൾ എല്ലാം തന്നെ ഈ അവസ്ഥയാണ്. കൂടാതെ ഫാൻ ലീഫുകൾ പൊടി തുടക്കാൻ ആരും അധികം മെനക്കെടാറില്ല എന്നതുകൊണ്ട് ഫാൻ ലോഡ് കൂടുകയും അതവസാനം ബില്ല് കൂടാനും കാരണമാകും. അതുകൊണ്ടു മാസത്തിൽ ഒരിക്കലെങ്കിലും ഫാൻ ലീഫുകൾ തുടച്ചു വൃത്തിയാക്കുക.ഇനി വൈദ്യുതി ബിൽ അപ്പാടെ കുറയ്ക്കണം എന്നാഗ്രഹിക്കുന്നവർ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുന്ന ബ്രഷ് ലെസ്സ് ഫാൻ ഉപയോഗിക്കുക. അതിനു 25 വാട്ട് വൈദ്യുതി മാത്രമേ വേണ്ടതുള്ളൂ.. അതായത് ഇത്തരത്തിലുള്ള നാല് ഫാൻ ഒരുമിച്ചു കറങ്ങിയാൽ പോലും സാധാരണ കൺവെൻഷനൽ ഫാനിന്റെ നാലിലൊന്നു മതി വൈദ്യുതി.. പക്ഷെ വില ഏകദേശം 2900 വരെ വരുന്നുണ്ട്. ഈ സാങ്കേതിക വിദ്യ കഴിഞ്ഞ ഏതാനും വർഷമായി വളരെ വിജയിപ്പിച്ചെടുത്തിരിക്കുന്നത് ആറ്റംബർഗ് ഫാനുകളാണ്. അവ എ സി കറന്റ് ഉപയോഗിച്ച് ഡി സി ആക്കി മാറ്റികൊണ്ടാണ് പ്രവർത്തിക്കുന്നത്. അതും കൂടാതെ വളരെ ഗുണനിലവാരമുള്ള മാഗ്നറ്റുമാണ് അവയിലുള്ളത്, അതും കൂടാതെ ഒറ്റ കോയിൽ ബൈൻഡിങ് ആയതുകൊണ്ട് ചൂടാവുകയോ കത്തിപോവുകയോ ഇല്ല. ഏതു ചെറിയ വൈദ്യുതിയിലും അത് കേടുകൂടാതെ പ്രവർത്തിക്കുകയും ചെയ്യും. ശബ്ദവും കുറവ് കൂടുതൽ എയർ സ്വീപ്പിങ്ങും നൽകും.ആറ്റംബർഗ് ഫാനിന്റെ പ്രചാരകനല്ല ഞാൻ. പക്ഷെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി എന്നുമാത്രം. ഒരു വര്ഷം കൊണ്ടുതന്നെ ഫാനിനു വേണ്ടി ചെലവാക്കിയ പണം മുതലാകും. ഫാൻ ഉപയോഗത്തിൽ കരണ്ടു ബിൽ മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്യാം… അതായത് ഒരു ഫാനിൻമേൽ ഏകദേശം 150 രൂപ മുതൽ 200 രൂപ വരെ കുറയ്ക്കാം.വാടകയ്ക്ക് താമസിക്കുന്നവർ പഴയ ഫാൻ ഊരിമാറ്റി ഈ ഫാൻ പിടിപ്പിക്കുക.. പഴയ ഫാൻ വീട്ടുടമയ്ക്ക് തിരിച്ചു നൽകുക.ഫാൻ റെഗുലേറ്റർ വഴി ഏതു സ്പീഡിൽ ഫാൻ കറക്കിയാലും ഒരേ വൈദ്യുതിയാണ് ഉപയോഗിക്കുക.. സ്പീഡ് കൂട്ടി എന്നുവെച്ചു കറന്റ് വലിച്ചെടുക്കുന്നത് കൂടില്ല..