ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്, കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന ഒരു സാഹചര്യവുമുണ്ട്

0
103

Venu Gopal

ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്.
കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന ഒരു സാഹചര്യവുമുണ്ട്. ഒരു അടിച്ചുവാരല്‍ തന്നെ നടത്താനും അധികം കഷ്ട്ടപ്പെടാതെയും ബിജെപിയെ ദില്ലിയില്‍ നിന്നും ഗംഗയിലോഴുക്കാന്‍ കഴിയും.അത്രമാത്രം ജനവിരുദ്ധത ബിജെപിയില്‍ നിന്നും പ്രവഹിക്കുന്നുണ്ട് എന്നതാണ് അതിന്‍റെ കാരണം. തിരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ നേരെ വിപരീതമായൊരു സ്ഥിതി ഉണ്ടാകുന്നു എങ്കില്‍ ഇന്ത്യന്‍ ജനത അപ്പാടെയും ഭയക്കേണ്ടതായുണ്ട്.പക്ഷെ ഇന്ത്യയുടെ മുഴുവന്‍ രാഷ്ട്രീയ സാമ്പത്തിക രാഷ്ട്രീയ നിയന്ത്രണത്തിന്റെ ഗതിയെങ്ങിനെയാണ്?

ഇന്ത്യന്‍ ജനതയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു പൊട്ടിത്തെറിയുടെ വക്കിൽനിന്നു രക്ഷപ്പെടാന്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട കേന്ദ്ര ഭരണത്തിന്‍റെ പടിയിറക്കം ആരംഭിക്കുന്നതിന്റെ സൂചനയും കൊണ്ഗ്രസ്സിലേക്ക് താത്കാലികമായി അധികാരം കൈമാറാനുള്ള വഴികളുടെ തുടക്കമോ ആയിരിക്കും ഇന്‍ഡ്യന്‍ കുത്തകകൾ രൂപപ്പെടുത്തിയെടുക്കുക.അങ്ങിനെയൊരു നീക്കമാണെങ്കിൽ ഇന്ത്യൻ കുത്തകകൾ അവർക്കു നേടാനുള്ള വിഭവങ്ങൾ നേടിയ സ്ഥിതിക്ക് കേന്ദ്ര ഭരണം ഇന്ത്യൻ കുത്തകകളുടെ മറ്റൊരു സുരക്ഷിത ഇടമെന്ന നിലയിൽ കോൺഗ്രസിലേക്ക് നീക്കാനാണ് സാദ്ധ്യത.

അതല്ല ഇന്ത്യൻ എക്കോണമിയുടെ തകർച്ച പ്രശ്നമായെടുക്കാതെ കുത്തകകളുടെ വിദേശ വിപണി മത്സരത്തിൽ തകരാതിരിക്കാൻ ഇനിയും വിഭവ സമാഹരണം അനുസ്യൂതം അതിവേഗം തുടരാൻ കഴിയണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കാനും സാദ്ധ്യതയുണ്ട്. നേരത്തെപറഞ്ഞ പൊട്ടിത്തെറി വർദ്ധിതമാകുന്നുന്നു എങ്കിൽ തീർച്ചയായും കോൺഗ്രസ്സിനെ മുന്നിൽ നിർത്തി തണുപ്പിക്കാൻ മാത്രമേ നോക്കൂ. താത്‌കാലികമായൊരു തണുപ്പിക്കലും ഇപ്പോൾ ലഭ്യമായ വിഭവങ്ങളും ഇന്ത്യൻ കുത്തകൾക്ക് ഒരു താത്കാലിക ശാന്തി ലഭിച്ചെങ്കിൽ, അധികം പ്രശ്നങ്ങളില്ലാതെ നീക്കാൻ കഴിയുമെന്നാണെങ്കിൽ, കോൺഗ്രസ്സിനെ പുനഃപ്രതിഷ്ഠിക്കും.

Advertisements