Venu Gopal
ഗവേഷകരും ചരിത്രകാരന്മാരും ഫാസിസത്തെ ഏതെങ്കിലും പാർട്ടിയിലോ അല്ലെങ്കിൽ പാർട്ടിയുടെ നേതാക്കൾ വരെയോ എത്തിച്ചു കുറ്റിയടിച്ചു നിർത്താനാണ് ശ്രമിക്കാറുള്ളത്. അതിനു കാരണം ഭരണത്തിൽ നിന്ന് ആ പാർട്ടിയോ അല്ലെങ്കിൽ ആ നേതാവോ മാറിയാൽ ഫാസിസം അവസാനിച്ചു, അല്ലെങ്കിൽ അവസാനിപ്പിക്കാൻ സാധിക്കുമെന്ന സന്ദേശം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അങ്ങിനെ വരുന്നത്. അതുമല്ളെങ്കിൽ അതിനുമപ്പുറമുള്ള കാരണങ്ങളിലേക്ക്, മൂലകാരണങ്ങളിലേക്ക് അവർക്കു കടന്നുചെല്ലാനുള്ള ആശയങ്ങളുടെ അടിത്തറ അവരിൽ വളർന്നിട്ടില്ല എന്നുവേണം കരുതാൻ.
Image result for hitler and mussoliniഅങ്ങിനെയെങ്കിൽ ലോക സമൂഹത്തിൽ, ലോക രാഷ്ട്രീയത്തിൽ ഹിറ്റ്ലർക്കും മുസോളനിക്കും ശേഷം ഫാസിറ്റു ഭരണം വരില്ലെന്നും പിന്നീട് നടന്ന ഫാസിസ്റ്റ് ഭരണ രീതികൾ, സാമൂഹ്യ സാംസ്കാരിക ചോഷണങ്ങൾ, മനുഷ്യ ദ്രോഹങ്ങൾ എന്നിവയെല്ലാം ഫാസിസമെന്ന വാക്കുപയോഗിച്ചു വിവരിക്കേണ്ടതില്ല അഥവാ ആ വാക്കു ഉപയോഗിക്കേണ്ടതില്ല എന്നാകും.
ദുഷ്ടന്മാരായ വ്യക്തികൾ ചരിത്രത്തിൽ പല ഘട്ടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ അവരെയൊന്നും ഫാസിസ്റ്റുകൾ എന്ന് വിവരിക്കാൻ ശ്രമിച്ചിട്ടില്ല. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടം മുതലാണ് ഫാസിസമെന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. പ്രത്യേകിച്ചും മനുഷ്യ ജീവിതത്തിലെ, സാമൂഹ്യ ജീവിതത്തിലെ പ്രതിസന്ധികളുടെ കാര്യകാരണങ്ങളെ കുറിച്ചുള്ള അറിവുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനുള്ള കഴിവുകൾ മനുഷ്യൻ വളർത്തിയെടുക്കുകയും അത് രാഷ്ട്രീയമായി ശരിയെന്ന അറിവിന്റെ വെളിച്ചം കടന്നുവരികയും ചെയ്തതിനു ശേഷമാണ് ഈ വാക്കുപയോഗിച്ചു സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളെ മനസ്സിലാക്കാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് ഫ്യൂഡൽ ഭരണകാലത്തിന്റെ അന്തിമ നാളുകളിൽ പോലും ഫാസിസമെന്ന പദം ഭരണ വ്യവസ്ഥക്കെതിരെ, രാജ്യ തലവന്മാർക്കെതിരെ ഉപയോഗിക്കാവുന്ന വാക്കായി ഉരുത്തിരിഞ്ഞു വരാതിരുന്നത്.
Image result for modi amit shah adityanathമനുഷ്യ ജീവിതത്തിന്റെ ഓരോരോ മേഖലകളിലും സാമൂഹ്യ ജീവിതത്തിന്റെ, രാഷ്ട്രീയത്തിന്റെ, സാമ്പത്തിക ബന്ധങ്ങളുടെയെല്ലാം പ്രതിസന്ധികളുടെ കാരണങ്ങളിലേക്കു ശാസ്ത്രീയമായ അറിവുകൾ വെളിച്ചം പകരുകയും ഏറ്റവും മെച്ചപ്പെട്ട അവസ്ഥകൾ പ്രാപ്തമാക്കാൻ കഴിയും വിധം പരിഹാരങ്ങൾ വസ്തുനിഷ്ടമായി മുന്നോട്ടുവെക്കുകയും ചെയ്തതിനു ശേഷവും അത് പരിഗണിക്കാതെ തികച്ചും സ്വാർത്ഥപരമായ നേട്ടങ്ങൾക്കുവേണ്ടി ആ അറിവുകളെ ഉപേക്ഷിച്ചു സഹജീവികളുടെ ജീവിതത്തെ കെടുത്തുകയും ദ്രോഹിക്കുകയും ചെയ്യുന്ന മനോഭാവങ്ങളും പ്രയോഗങ്ങളും പ്രയോഗിക്കപ്പെടുന്ന പ്രവണതകളെയാണ് ആധുനിക യുഗത്തിൽ, ജനാധിപത്യം പുലരുന്നതിനു ശേഷം, ഫാസിസമെന്ന രാഷ്ട്രീയ പദം ഉപയോഗിച്ച്, അതിന്റെ യാഥാർഥ്യമായി അവസ്ഥ വിവരിക്കാൻ ഫാസിസമെന്ന പദം ഉപയോഗിച്ഛ്, മനോഭാവങ്ങളുടെ അളവും തൂക്കവും പരപ്പും തീവ്രതയും കുഴപ്പങ്ങളും നാശങ്ങളുമെല്ലാം വിവരിക്കാൻ ഒരു ഏകപദമെന്ന രീതിയിൽ പ്രയോഗിക്കുന്നത്.
അത് നേരത്തെ പറഞ്ഞപോലെ ആധുനിക യുഗത്തിൽ, ജനാധിപത്യ വ്യവസ്ഥകളിൽ, തോന്നിയവാസങ്ങളുടെ, തന്നിഷ്ടങ്ങളുടെ, ഫ്യുഡൽ ഭരണ വ്യവസ്ഥയും അന്ധമായ ബോദ്ധ്യതകളും രാജാധികാരങ്ങളും തള്ളിമാറ്റി രാഷ്ട്രങ്ങളുടെ രൂപീകരണങ്ങൾ സാധ്യമായതിനു ശേഷം ഉപയോഗിച്ച് തുടങ്ങിയത്.
അതാകട്ടെ അതിന്റെ ഉത്ഭവസ്ഥാനമായ മുതലാളിത്ത മനോഭാവത്തിന്റെയും വളർച്ചയിലെ ജീർണ്ണതയിൽ തന്നെയാണ് അതിന്റെ മൂലകാരണമായി മനസ്സിലാക്കി ചെന്നെത്തുന്നത്. ഈ മാനസിക ഭ്രാന്തിന്റെ ചികിത്സ അവിടെനിന്നുവേണം തുടങ്ങാൻ. ആ ഭ്രാന്തു മാറ്റിയെടുക്കുന്നതിലൂടെ മാത്രമേ ഫാസിസമെന്ന രോഗം സാമൂഹ്യ ബോധത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും സാമ്പത്തിക ബന്ധങ്ങളിൽ നിന്നും ഇല്ലാതാവുകയുള്ളൂ. എങ്കിൽ മാത്രമേ മനുഷ്യ സമൂഹം ഇന്ന് നേരിടുന്ന, ജീവിക്കാൻ പറ്റാതായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയുകയുള്ളൂ
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.