Venu Gopal

കോൺഗ്രസ്സ് രാഷ്ട്രീയത്തോടെ ഇനിയൊരു സ്വാതന്ത്ര്യ സമരചരിത്രം വേണ്ടെന്നായിരുന്നു സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ നിന്നും പാടെ അകറ്റിയത്. കോൺഗ്രസിനെ അന്നെതിർത്തിരുന്ന, ജനാധിപത്യ/മതേതര സാംസ്കാരിക സമരത്തിന്റെ ഒരു ശരിയായ പാത ഗാന്ധിയൻ കോൺഗ്രസ്സ് രീതികളിൽ ഉണ്ടായിരുന്നില്ല.

അതിനർത്ഥം ഗാന്ധി ബുദ്ധിയില്ലാത്തവൻ എന്നർത്ഥമില്ല. പ്രയത്നശാലിയുമായിരുന്നു. പക്ഷെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നം മനസ്സിലാക്കാൻ രഘുപതി രാഘവ പാടുന്ന ഗാന്ധിജിക്കു വെളിവായിരുന്നില്ല.

ഇന്ത്യൻ പരമ്പരാഗത വിശ്വാസങ്ങളുടെ രീതികളിൽ നിന്നും ഗാന്ധിജി മോചിതനായിരുന്നില്ല. അതുകൊണ്ടു വ്യക്തി നന്നായാലും കുഴപ്പക്കാരനല്ലെങ്കിലും അദ്ധ്വാനിയായിരുന്നെങ്കിലും ആ രീതി ആത്യന്തികമായി ഇന്ത്യൻ സമൂഹത്തിന്റെ സമഗ്രമായ സാമ്പത്തികവും രാഷ്ട്രീയവുമായ ഉയർച്ചക്ക് മതിയായ ഒന്നായിരുന്നില്ല.

സ്വാതന്ത്ര്യ സമരം കഴിഞ്ഞതോടെ മോരും മുതിരയും പോലെയായി ഗാന്ധിസവും കോൺഗ്രസ്സും.. പ്രയോഗിക്കാൻ സാധിക്കാത്ത ഒന്നായി ഗാന്ധിസം കോൺഗ്രസ്സിൽ ഒരു ഗതകാല സ്മരണമാത്രമായി ശേഷിപ്പായി നിന്നു.

അതിന്റെയെല്ലാം പരിണിതഫലമായി ബിജെപിയുടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദുരന്തം വന്നു നിൽക്കുന്നതിന്റെ പരിതാപകരമായ അവസ്ഥ ആരാണ് അനുഭവിക്കാതിരിക്കുന്നത്? കോൺഗ്രസ്സിന് അന്ന് മൂന്നു ഗിയർ മാത്രമുള്ള ഒരു വണ്ടിയായിരുന്നെങ്കിൽ ഇന്ന് ബിജെപി ഒരു നാല് ഗിയറുള്ള വണ്ടി എന്ന വ്യത്യാസമില്ലാതെ മറ്റൊന്നുമില്ല.

എന്റെ അഭിപ്രായത്തിൽ ഗാന്ധിസത്തെക്കാൾ ജനങ്ങളിൽ ഉണ്ടായിരുന്നത് ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുന്നതിനേക്കാൾ മുൻപേ ഉയർന്നിരുന്ന ബ്രിട്ടീഷ് വിരോധമായിരുന്നു. ഈ വിരോധത്തെ ഫലപ്രദമായി ഉപയോഗിക്കാനും ഐക്യപ്പെടുത്താനുമുള്ള ഒരു ഡിപ്ലോമസി ഗാന്ധി രൂപത്തിന് കഴിഞ്ഞു എന്നതാണ് ഗാന്ധിസത്തെക്കാൾ പ്രാധാന്യം.

എന്തായാലും ശരി കോൺഗ്രസ്സിൽ ഉണ്ടായിരുന്ന ഒരു ശരിയായ ജനാധിപത്യ മതേതര അനനുരഞ്ചന ധാരയെ അവസാനിപ്പിക്കണമെന്ന ബോധം കോൺഗ്രസിലും ബ്രിട്ടീഷ് ഭരണ തലങ്ങളിലും ഉണ്ടായിരുന്നു. സുഭാഷിന്റെ സമരരീതികൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന മോഹം ഗാന്ധിജിക്കും നെഹ്രുവിനും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ കോൺഗ്രസ്സിലെ ജനാധിപത്യ സാംസ്കാരിക വിരുദ്ധതകളെ അന്നെതിർത്തിരുന്ന സുഭാഷിനെ അകറ്റി നിർത്തേണ്ടത് ആവശ്യമായിരുന്നു. അതല്ലായെങ്കിൽ കോൺഗ്രസ്സിന് മാത്രമല്ല ഗാന്ധിസത്തെ തന്നെ അന്നേ തന്നെ കടപുഴക്കി എറിയുമായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ സമര രീതികൾ. ഇന്നും വിപ്ലവകരമായ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക വളർച്ച രൂപപ്പെടാൻ സഹായകമായ, ജനാധിപത്യം മതേതര നീക്കങ്ങളെ തടയാൻ സഹായിക്കുന്ന വിധത്തിലായിരുന്നു അന്ന് ഗാന്ധിയൻ കോൺഗ്രസ്സ്.

അതിന്റെ ഫലം ഇന്ന് ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയം കൃത്യമായി അനുഭവിക്കുകയും ചെയ്യുന്നുണ്ട് എന്നത് പകൽപോലെ വ്യക്തം.

അതുകൊണ്ടു ശാന്തിയും സമാധാനവും വേണമെന്ന് പറഞ്ഞുകൊണ്ട് ലോകമെങ്ങുമുള്ള കടന്നുകയറ്റക്കാരും സാമൂഹ്യ വിരുദ്ധ യുദ്ധ രാഷ്ട്രീയക്കാരും ഗാന്ധിസം പുനരാവർത്തി ആഘോഷിച്ചു കൊണ്ടിരിക്കുന്നു.

ഇന്ന് ട്രംപും മോദിയുമടക്കം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ശാന്തിമന്ത്രം ചൊല്ലുന്നവരുടെ മുഖം ഒന്ന് നോക്കാമോ?

ആരൊക്കെയാണ് അവരെന്ന്?

എന്നിട്ടും ഗാന്ധിജി തന്നെ അവരുടെ വീരപുരുഷനാകുന്നതിന്റെ മനോവികാരം എന്തായിരിക്കും?

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.