റോക്കറ്റ് വിടുന്ന നാട്ടിലെ കർഷകൻ ആത്മഹത്യ ചെയ്യുന്നതെന്തുകൊണ്ട് ?

0
320

ഈ നാട്ടിലെ മൊത്തം കർഷകരുടെ ദുരവസ്ഥയാണ് ഈ പോസ്റ്റിൽ പറയുന്നത്. കാർഷിക വിദഗ്ദനായ വേണുഗോപാൽ എഴുതുന്നു

 

രണ്ടായിരം ഇറച്ചി കോഴികളെ വളർത്താനൊരുങ്ങിയ ഒരു വ്യക്തി ഒന്നാമത്തെ കൃഷിയോടെത്തന്നെ കെട്ടിപൂട്ടാനൊരുങ്ങി..

ദിവസേന നാലുചാക്കു തീറ്റ. 50 കിലോ വരുന്ന ഒരു ചാക്കിനു 1700 രൂപ വിലയിൽ നാല് ചാക്കിനു 6800 രൂപ! ഒരു മാസത്തെ തീറ്റ ചെലവ് ഊഹിക്കാമല്ലോ.

അദ്ദേഹത്തെ സഹായിക്കാൻ കാർഷിക വകുപ്പും ശ്രദ്ധിച്ചില്ല, തീറ്റ ചെലവ് എങ്ങിനെ എന്നതിനെ കുറിച്ച് കർഷകനും ശ്രദ്ധിച്ചില്ല.

അങ്ങിനെ ഒരുകിലോ ഇറച്ചിക്ക് 62 രൂപയ്ക്കാണ് ഇടനിലക്കാർ മേടിക്കാൻ വരുന്നത്. ചില ദിവസങ്ങളിൽ അത് മൂന്നോ നാലോ രൂപ കൂടാം.

പക്ഷെ ഇത്രയും തുകയുടെ തീറ്റ 45 ദിവസം കൊടുക്കുമ്പോൾ കര്ഷകനുണ്ടാകുന്ന ചെലവ് ഏകദേശം രണ്ടു കിലോ തൂക്കം വെക്കുന്ന കോഴിക്ക് 153 രൂപയോളം ചെലവ്.

അതായത് ഒരു കിലോ കോഴിയിറച്ചിക്ക് 75 രൂപയിൽ കൂടുതൽ ചെലവ്.. കോഴി മേടിക്കുന്നവർ വരുന്നത് ഒരു കിലോയ്ക്ക് 62-65 രൂപയും!

Image result for indian farmers drawingഅതായത് പത്തു രൂപ x രണ്ടു കിലോ കണക്കിൽ ഒരു കോഴിക്ക് ഇരുപതു രൂപ നഷ്ട്ടം. അപ്പോൾ രണ്ടായിരം കോഴിക്ക് ഒരൊറ്റ കൃഷിയിൽ രൂപ നഷ്ട്ടം 40,000! കെട്ടിപ്പൂട്ടാൻ താമസമില്ല അല്ലെ?

അതും കൂടാതെ പണം മേടിക്കാൻ ചെല്ലുമ്പോൾ വീണ്ടും ഇതേ ഇടനിലക്കാർ ഓരോ കോഴിയിൽ നിന്നും അമ്പതോ നൂറോ ഗ്രാം കുറയ്ക്കുന്നവരുമുണ്ട്.

ഏകദേശം പത്തോളം കോഴികൾ ചത്തു വീഴാനും സാധ്യതയുണ്ട്. അതുകൂടി പരിഗണിക്കുക.

പ്രശ്നം എവിടെയെല്ലാമാണ്? അതോ തീറ്റയുടെ കഴുത്തറപ്പൻ വിലയോ? തീറ്റ നിർമ്മിക്കാൻ സർക്കാരിന് കഴിയാഞ്ഞിട്ടാണോ? റോക്കറ്റു വിടാനും ഉള്ള പൊതുസ്രോതസ്സുകൾ അപ്പാടെയും വിറ്റു തുലയ്ക്കാനും കോടികൾ സ്വത്തായി കേന്ദ്രീകരിപ്പിച്ചെടുക്കാനും അത് നിസ്സാര പലിശക്ക് അതും രണ്ടും മൂന്നും രൂപ പലിശക്ക് മല്യമാർക്ക് കൊടുക്കാനും നീക്കി വെക്കുമ്പോൾ കർഷകർക്ക് കൊടുക്കുന്ന ലോണുകളിൽ നിന്ന് 12-16% പലിശയും.

ആരെയാണ് പഴിക്കേണ്ടത്?

തീറ്റ ക്രമത്തെ കുറിച്ച് പഠിക്കാൻ കർഷകനും പഠിപ്പിക്കാൻ കൃഷി വകുപ്പും തയ്യാറാകാത്തതാണോ കാരണം എന്നത് നിങ്ങൾ പറയുക.

തീറ്റ ക്രമത്തെ കുറിച്ച് ഈ കർഷകൻ മനസ്സിലാക്കിയിരുന്നെങ്കിൽ പകുതിയോളം തീറ്റ കുറക്കാമായിരുന്നു. അതായത് ഒരു ദിവസം 6800 ഇൽ നിന്ന് 3400 രൂപ ലാഭിക്കാമായിരുന്നു. അതായത് ഈ തുക തന്നെ ഒരു മാസം ഒരു ലക്ഷം രൂപയാണ് കര്ഷകന് നഷ്ട്ടം വരുന്നത്. വരുത്തുന്നത്..

സർക്കാർ സംവിധാനം വഴി ഈ തീറ്റ ഉണ്ടാകുകയാണെങ്കിൽ അതിന്റെ പകുതി ചെലവിന് കർഷകർക്ക് ത്തിക്കാൻ സാധിക്കും. ആവിധം ആ സംവിധാനത്തെ കൊണ്ടുവരാൻ സാധിക്കുമെന്നിരിക്കെ പിന്നെന്താണ് കഴിയാത്തത്?

സർക്കാർ സംവിധാനം യാതൊരു ശ്രദ്ധയും അടിസ്ഥാന വിഷയങ്ങളിൽ നല്കുന്നില്ലെന്നോ? അതോ കോടികൾ കീശയിൽ വീഴുന്ന പദ്ധതികൾക്ക് മാത്രമാണോ ഈ രാഷ്ട്രീയവും സർക്കാർ പദ്ധതികളും??