മിസ്റ്റർ ജഗ്ഗി വാസുദേവ് നിങ്ങൾ കേവലമൊരു കക്ഷി രാഷ്ട്രീയക്കാരൻ മാത്രമായി ജീർണ്ണിക്കുകയാണ്

154
Venu Gopal
ജഗ്ഗി വാസുദേവിനോട്…
സമൂഹം സൃഷ്ട്ടിച്ച ദൈവസങ്കല്പങ്ങൾ പ്രചരിപ്പിക്കുന്ന നിങ്ങൾ മനുഷ്യനെ വേർതിരിക്കുന്ന തരത്തിൽ അകറ്റുകയാണെങ്കിൽ നിങ്ങൾ അത്തരം ഭാഷ്യങ്ങൾക്ക് തികച്ചും യോജ്യനല്ല. നിങ്ങൾ കേവലമൊരു കക്ഷി രാഷ്ട്രീയക്കാരൻ മാത്രമായി ജീർണ്ണിക്കുന്ന മനസ്സിന്റെ ഉടമയായി ജീർണ്ണിക്കുകയാണ് .
ഈ ഭൂമി ഏവരുടെയും ജന്മാവകാശമാണ് എന്ന പ്രഥമ ചിന്ത നിങ്ങളിൽ ഉണ്ടായിരിക്കേണ്ടിയിരിക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ധരിച്ചിരിക്കുന്ന വസ്ത്രവും തുടങ്ങി നിങ്ങളിന്നു അനുഭവിക്കുന്ന എന്തുമേതും ഈ സമൂഹം ജാതി മത ദേശ ഭാഷാ വ്യത്യാസമില്ലാതെ ഉത്പാദിപ്പിച്ചതാണ്. അത് ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ വിശ്വാസങ്ങളുടെയോ മാത്രമായ ഇടത്തിൽ നിന്നും വന്നതല്ല.
നിങ്ങൾ ഉപയോഗിക്കുന്ന ആംഗലേയ ഭാഷപോലും മറ്റുള്ളവരുടെ സംഭാവനയാണ്.
നിങ്ങളുടെ മനോഭാവം മാറ്റേണ്ട ചിന്തകൾ നിങ്ങളുടെതന്നെ പുരാണ ഗ്രന്ഥങ്ങളിലെ ഏടുകളിൽ ഒഴിവുള്ള ഏതെങ്കിലും ഇടവേളകളിൽ ഒരല്പം സമയമെടുത്തു പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഗ്രന്ഥങ്ങൾക്ക് എന്തോ കുഴപ്പമുണ്ട്. അതല്ലെങ്കിൽ കാഴ്ചക്കും കാഴ്ചപ്പാടിനും… അതുമല്ലെങ്കിൽ ചിന്താശേഷിക്ക്.