ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയുന്ന ക്രിസ്റ്റഫർ . ഉദയ് കൃഷ്ണയാണ് ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, അമല പോൾ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇപ്പോൾ ക്രിസ്റ്റഫർ എന്ന ചിത്രത്തെ കുറിച്ച് പ്രതികരിക്കുന്ന നിർമ്മാതാവായ വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫർ ഗംഭീര സിനിമയാകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഉണ്ണി മുകുന്ദൻ നായകനാകുന്ന മാളികപ്പുറം ട്രെയ്ലർ ലോഞ്ചിൽ വച്ചായിരുന്നു വേണു കുന്നപ്പിള്ളി ക്രിസ്റ്റഫർ സിനിമയെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവച്ചത്. അദ്ദേഹം പറഞ്ഞതിങ്ങനെ ..
‘‘മാമാങ്കത്തിന് ശേഷം മമ്മൂക്കയെ വച്ച് ചെയ്യാൻ കുറെയധികം കഥകൾ കേട്ടിരുന്നു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട കഥകൾ അധികം വന്നിട്ടില്ല. അതിൽ ഒരു കഥ മാത്രം വളരെയധികം ഇഷ്ടമായിരുന്നു, ക്രിസ്റ്റഫർ ആയിരുന്നു അത്. ചില പ്രശ്നങ്ങൾ കാരണം ആ കഥ എനിക്ക് ചെയ്യാൻ സാധിച്ചില്ല. ആ കഥ അന്ന് കേട്ടയുടന്‍ മനസ്സിൽ വന്നത് മമ്മൂക്കയുടെ മുഖമാണ്. അത്രയ്ക്കും ഗംഭീര കഥയായിരുന്നു. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകൻ മമ്മൂക്കയെ വച്ച് തന്നെ ആ ചിത്രം പൂർത്തിയാക്കി. ബി. ഉണ്ണികൃഷ്ണൻ സർ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഒരു ഗംഭീര ചിത്രമാകുമെന്നതിൽ സംശയമില്ല’’. -വേണു കുന്നപ്പിള്ളി പറഞ്ഞു