മലയാളചലച്ചിത്രലോകത്തു നിരവധി ആരാധകര്‍ ഉള്ള ഒരു ചലച്ചിത്രകാരനാണ് എൻ.എസ്. വേണുഗോപാലൻ എന്ന വേണു നാഗവള്ളി. നടന്‍, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം മലയാളിത്തമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നതിൽ മികവ് പുലര്‍ത്തിയ സംവിധായകനായിരുന്നു. 12 ഓളം മലയാളചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വേണു നാഗവള്ളി 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. ഗുരുതരമായ ലിവര്‍ സിറോസിസ് രോഗത്തെത്തുടർന്ന് 2010 സെപ്റ്റംബർ 9- നായിരുന്നു അദ്ദേഹം അന്തരിച്ചത്.

ഒരിക്കല്‍ കൈരളിയുടെ എം ഡീ ജോണ്‍ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തില്‍ തൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നായികമാരെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. നിരവധി നായികമാര്‍ തനിക്കൊപ്പം അഭിനയിച്ചെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും അടുപ്പം തോണിയതും സീമയോടാണെന്ന് അദ്ദേഹം പറയുന്നു. സീമയ്ക്ക് ഭര്‍ത്തവായ ഐ വീ ശശി കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം തന്നോടയിരുന്നെന്നും വേണു നാഗവള്ളി വിശദീകരിച്ചു. സീമയുമായി വളരെ ആഴമേറിയ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

പീ ജീ വിശ്വംഭരന്‍റെ സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ്
സമയത്ത് കോട്ടയത്തു പള്ളത്തില്‍ ടൂറിസ്റ്റ് കോംപ്ലക്സില്‍ താമസ്സികുമ്പോള്‍ താനും സീമയും മാത്രമേ അന്ന് രാത്രിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നു അദ്ദേഹം ഓര്‍ക്കുന്നു. രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ സീമ തന്നെ ഫോണില്‍ വിളിച്ച് ചേട്ടാ ഉറങ്ങിയോ എന്നു ചോദിച്ചു. താന്‍ ഇല്ലന്നു മറുപടി പറഞ്ഞു. ഞാന്‍ അങ്ങോട്ട് വരട്ടെ വല്ലാതെ ബോറടിക്കുന്നു എന്നു പറയുകയുണ്ടായി. താന്‍ മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി നല്കിയപ്പോള്‍, സാരമില്ല ഞാന്‍ ഒഴിച്ച് തരാമെന്ന് സീമ പറയുകയും തൻ്റെ റൂമിലേക്ക് കടന്നു വരുകയും ചെയ്തു. പറഞ്ഞതുപോലെ തന്നെ സീമ റൂമിലെത്തി തനിക്ക് മദ്യം പകര്‍ന്നു തന്നുവെന്ന് വേണു നാഗവള്ളി വിശദീകരിക്കുന്നു. ഒരുപക്ഷേ താന്‍ തെറ്റായ രീതിയില്‍ പെരുമാറിയിരുന്നെങ്കില്‍ പോലും സീമ തന്നോട് സഹകരിക്കുമായിരുന്നു. തന്നോടുള്ള സ്നേഹം നഷ്ടപ്പെടാതിരിക്കാന്‍ ചിലപ്പോള്‍ സീമ അതിനു തായാറാകുമായിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലന്നു വേണു നാഗവള്ളി പറയുന്നു. കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് വേണു നാഗവള്ളി പഴയ കഥകള്‍ ഓര്‍ത്തെടുത്തത്.

You May Also Like

എന്നോടൊപ്പമുള്ള ലിപ്‌ലോക്ക് സീൻ കാരണം വിജിലേഷേട്ടന് വീട്ടിൽ നിന്ന് തല്ലുകിട്ടി കാണുമോ എന്തോ ?

കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്‌റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട്

ലാലിനെയോ മമ്മൂട്ടിയെയോ ഇഷ്ടം, മീനയുടെ ഉത്തരം ഫാൻസിനെ ചൊടിപ്പിക്കും

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമ കീഴടക്കിയ താരസുന്ദരിയാണാ നടി മീന. 1981 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ

ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച ഞാൻ ടിനിക്കൊപ്പം അഭിനയിക്കാനോ ? പറ്റില്ലായിരുന്നു !

പ്രിയാമണിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. ടിനി ടോമിന് ഒപ്പം അഭിനയിക്കാൻ തനിക്ക് സമ്മതമല്ല എന്ന് പ്രിയാമണി പറഞ്ഞ അഭിപ്രായമാണ് വിഷയം

കളിയാക്കിയവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി ആഞ്ജനേയന്‍ ; അനന്യയോടൊത്തുള്ള പുതുചിത്രം കണ്ട് ആരാധകര്‍ ഞെട്ടി

ഇവള്‍ക്ക് വേറാരേയും കിട്ടിയില്ലേ? അനന്യയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇങ്ങനെ ചോദിക്കാത്തവര്‍ വളരെ കുറവായിരുന്നു