INFORMATION
നിങ്ങളുടെ ഭൂമിയിൽ നിന്നുകിട്ടിയ പുരാവസ്തു എന്തുകൊണ്ട് നിങ്ങള്‍ക്ക് അവകാശപ്പെട്ടത് ആകുന്നില്ല ?
നിലവിൽ 100 വർഷത്തിനു മേൽ പഴക്കമുള്ള ഏതു വസ്തുവും ആ ഗണത്തിൽ പെടും. എന്നിരുന്നാലും അതിന് ശേഷം ഉള്ളവയും പ്രാധാന്യം അനുസരിച്ച് സംരക്ഷിത പട്ടികയിൽ പെടുത്താം
133 total views

Venu P Unnithan
പുരാവസ്തുക്കള്‍ കൈവശം വയ്ക്കുന്നത് സംബന്ധിച്ച്
നിലവിൽ 100 വർഷത്തിനു മേൽ പഴക്കമുള്ള ഏതു വസ്തുവും ആ ഗണത്തിൽ പെടും. എന്നിരുന്നാലും അതിന് ശേഷം ഉള്ളവയും പ്രാധാന്യം അനുസരിച്ച് സംരക്ഷിത പട്ടികയിൽ പെടുത്താം. ഇവ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടു പോകണമെന്ന് ഉണ്ടെങ്കിൽ അതിന് പ്രത്യേക അനുമതി വങ്ങിയിരിക്കണം. (അപൂര്‍വ്വമായവ അല്ലാ എന്ന് കരുതുന്ന സാധനങ്ങൾക്ക് മാത്രമേ അത്തരം അനുമതി ലഭിക്കാറുള്ളൂ).
ഭൂമിക്ക് അടിയിൽ നിന്നും ലഭിക്കുന്നത് എന്തും നിധി എന്ന വിഭാഗത്തിൽ പെടും. അവ സർക്കാരിന് അവകാശപ്പെട്ടതാണ്. ഇത് ഒരു പഴയകാല നിയമം ആണ്, ഇപ്പോഴും മാറ്റമില്ല. ഇത്തരം സാധനങ്ങൾ കിട്ടിയാൽ സർക്കാരിനെ അറിയിക്കണം. ഇതിനു വില ഇട്ട് അതിൻ്റെ ഒരു നിശ്ചിത ശതമാനം (സ്വാഭാവികമായും ഇത് തുച്ഛമായിരിക്കും – നാണയം ആണെങ്കിൽ metal value വിൻ്റെ 10 ശതമാനം ആണെന്ന് തോന്നുന്നു) കണ്ടെടുത്ത സ്ഥലത്തിൻ്റെ ഉടമക്ക് നൽകും.
ഇനി കൈവശം വയ്ക്കുന്നത് സംബന്ധിച്ച് …
നമ്മുടെ കയ്യിലുള്ള പുരാവസ്തു / നാണയത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ നാം ബാധ്യസ്ഥരാണ്. ഇവ വിൽക്കുന്നതിനും ലൈസൻസ് ആവശ്യമാണ്. അംഗീകൃത വിൽപ്പനക്കാർ നിയമപരമായി, നികുതി ഉൾപ്പെടെ ചേർത്ത് നമുക്ക് ബില്ല് തരും. ഇത് ഒരു ഹോബി എന്ന നിലയിൽ സൂക്ഷിക്കുന്നതിന് നിയന്ത്രണം ഇല്ല. എന്നിരുന്നാലും അത് പരിശോധനയിൽ ഹോബി എന്ന നിലക്ക് മാത്രമാകണം, ഒരു പരിധി ഉണ്ടാകണം.
നമ്മുടെ കയ്യിൽ ഉള്ളവ നമുക്ക് പരമ്പരാഗതമായി കിട്ടിയത് ആണെങ്കില്‍ ടെന്‍ഷന്‍ വേണ്ട. ഇതിനൊക്കെ നിയമം ഉണ്ട് എന്നിരുന്നാലും ഇതുവരെ ആരിൽ നിന്നും പിടിച്ചെടുത്തതായി അറിവില്ല. രവിവർമ ചിത്രം പോലെ വിലയേറിയ വസ്തുക്കൾ വിലയിട്ട് രജിസ്റ്റർ ചെയ്തു വച്ചില്ലെങ്കിൽ മോഷണം പോയാൽ തിരികെ കിട്ടാനും നിയമപരമായി കേസ് നടത്താനും നഷ്ടപരിഹാരം കണക്കാക്കുന്നതിനും ബുദ്ധിമുട്ട് ആവും.
വിദേശത്ത് നിന്ന് ഇത്തരം വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ അത് നിയമാനുസൃതം വാങ്ങിയാതാണെന്ന് തെളിയിക്കുന്ന രേഖകള്‍ (ഡീലറുടെ ബില്ലും മറ്റും) ഉണ്ടായിരിക്കണം. കൂടാതെ ഇത്തരത്തിലുള്ള ഒരു അംഗീകൃത സംഘടനയില്‍ അംഗമാണെന്ന് തെളിയിക്കുന്ന ID യോ മറ്റോ കരുതുന്നത് ഗുണം ചെയ്യും.
എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ/ അനുഭവത്തിൽ, വലിച്ചു വാരി വാങ്ങല്‍ ഒഴിവാക്കി ഹോബിക്കു ഒരു പരിധി നിശ്ചയിച്ച് ശേഖരിക്കുന്നവയെ കുറിച്ച് അറിവ് നേടി, മുന്നോട്ട് പോകുന്നതാവും നല്ലത്.
ഇതിനെ പറ്റിയുള്ള ഒരു ചെറു പുസ്തകം (28 പേജ്) ഇതിനോടൊപ്പം ചേര്‍ക്കുന്നു (ഇതിൽ എല്ലാ വിവരങ്ങളും അടങ്ങിയിട്ടില്ല).
( പുരാവസ്തു സംബന്ധിച്ച് ഞങ്ങളുടെ ഗ്രൂപ്പ് മീറ്റിംഗിൽ (PANA, തിരുവനന്തപുരം) വകുപ്പ് മേധാവി പറഞ്ഞ കാര്യങ്ങളിൽ ഓർമ്മയിൽ നിന്നും പറഞ്ഞതാണ്.)
134 total views, 1 views today