സാമൂഹ്യവും ജനകീയമായ പ്രശ്നം വന്നപ്പോൾ മഹാരാഷ്ട്രയും ബോംബെയും കെട്ടിപ്പൊക്കിയ പ്രശസ്തി സോപ്പുകുമിളകൾ പോലെ പൊട്ടിത്തകരുന്നത് കണ്ടില്ലേ?

0
98
Maharashtra: Two more test positive for COVID-19; count rises to ...

വേണുഗോപാൽ

ഇന്ത്യൻ വ്യാവസായിക തലസ്ഥാനം, ഇന്ത്യൻ സിനിമയുടെ കേന്ദ്രസ്ഥാനം, ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള സംസ്ഥാനങ്ങളിലാണ് എന്നൊക്കെയാണ് മുംബൈ അടങ്ങുന്ന മഹാരാഷ്ട്രയുടെ പ്രശസ്തിയിലുള്ളത്. മുംബൈ മാത്രമല്ല അത്രതന്നെ കിടപിടിക്കുന്ന മറ്റു പട്ടണങ്ങളും മുംബൈയുടെ തണലിൽ മഹാരാഷ്ട്രയിൽ വളർന്നിട്ടുണ്ട്. അതായത് നികുതി വരുമാനങ്ങളിൽ ഏറ്റവും വലിയ സ്ഥാനം മഹാരാഷ്ട്രക്കുണ്ട്. അത്തരത്തിൽ വികസനങ്ങളുടെ പട്ടികയിലും ഒന്നാംസ്ഥാനമെന്നപോലെ മഹാരാഷ്ട്രയ്ക്കു പട്ടികയിൽ സ്ഥാനമുണ്ട്. പക്ഷെ ഒരു സാമൂഹ്യവും ജനകീയമായ പ്രശ്നം വരുമ്പോഴാണ് ആ കെട്ടിയപ്പൊക്കിയ പ്രശസ്തി സോപ്പുകുമിളകൾ പോലെ പൊട്ടിത്തകരുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങൾ വലയുന്നത്.

വികാസങ്ങളെ കുറിച്ചുള്ള നമ്മുടെ രാഷ്ട്രീയ നിഘണ്ടുവിൽ പുതിയതും കൃത്യവുമായ അർത്ഥം നൽകാതെ വയ്യെന്നായിരിക്കുന്നു. ഇത് മുംബൈയുടെ മാത്രമല്ല ഇന്ത്യയിലെ -ലോകത്തിലെ എവിടെയും- വിവിധ സംസ്ഥാനങ്ങളുടെ വിവിധങ്ങളായ വിഷയങ്ങളിലായാലും ശരി, പുതിയതല്ലെങ്കിലും ശരിയായ ഒരു ജനകീയ ധാരണ ഉണ്ടാകേണ്ടതുണ്ട്, ഉണ്ടാക്കേണ്ടതുണ്ട്.

കക്ഷിരാഷ്ട്രീയക്കാർക്ക് അതിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് എന്ന് കരുതുന്നത് മണ്ടത്തരമാണ്. അവർ സമർത്ഥരാണ് പക്ഷെ ആ സാമർഥ്യം തങ്ങളുടെ സ്വകാര്യ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമായിരുന്നു ഇത്രയും നാൾ. വികസനം എന്നൊക്കെ പറഞ്ഞിരുന്നത് അഥവാ വികസനമെന്നൊക്കെ പറഞ്ഞു ജനങ്ങളുടെ കൈകളിൽ നിന്നും നികുതികൾ വഴി പിടിച്ചെടുത്തിരുന്നത് അടിസ്ഥാന വികസന സൗകര്യങ്ങൾക്കായിരുന്നില്ല എന്നത് കണ്ണുകൊണ്ടു കാണാൻ കഴിയാത്ത കൊറോണ വന്നാണ് പഠിപ്പിച്ചത്. അപ്പോൾ കണ്ണുകൊണ്ടു കാണാൻ കഴിയുന്ന കക്ഷി രാഷ്ട്രീയക്കാർ എന്ത് ചെയ്യണം എന്നാണു ദുരിതങ്ങൾ സർവ്വതും ഏറ്റുവാങ്ങി ജീവിതം നരകതുല്യം കഴിയേണ്ടി വന്ന സാധാരണക്കാർ മനസ്സിലാക്കേണ്ടത്?