നാട് നന്നാകട്ടെ എന്ന് പറഞ്ഞു ഇന്ത്യാക്കാർ നികുതി കൊടുക്കും, ആ നികുതിയെടുത്തു കുത്തകകൾക്ക് ലോൺ കൊടുക്കും, അവർ ആ പണവുമായി മുങ്ങും

283
ഇന്ത്യക്കാർ നാട് നന്നാകട്ടെ എന്ന് പറഞ്ഞു നികുതി കൊടുക്കും. ആ നികുതിയെടുത്തു കുത്തകകൾക്ക് പ്രതിരോധ വ്യാപാരത്തിന് അതുമല്ലെങ്കിൽ അവരുടെ ഇൻഫ്രാ സ്ട്രക്ച്ചർ വിപുലപ്പെടുത്താൻ ലോൺ കൊടുക്കും. അവർ ആ പണവുമായി മുങ്ങും.. അതുമല്ലെങ്കിൽ ലോൺ തിരിച്ചടക്കുന്നതിൽ വൈകുകയോ അടക്കാതിരിക്കുകയോ ചെയ്യും. ബാങ്ക് ഒടിഞ്ഞുവീഴും.. ഒടിഞ്ഞു വീഴുമ്പോൾ നമ്മുടെ നികുതിയെടുത്തു ബാങ്കിനെ പിടിച്ചു നിർത്തും. ഇതാണ് വികസനം.യെസ് ബാങ്ക് ഒരു ഉദാഹരണം
ഈ പ്രാവശ്യം എണ്ണക്കമ്പനികൾക്ക് ലോൺ കൊടുക്കാതെ തന്നെ മറ്റൊരു സഹായം ചെയ്തുകൊടുത്തു. അതായത് എണ്ണവില കുറയ്ക്കാൻ നിര്ബന്ധിക്കാതെ ആവോളം പിരിച്ചെടുക്കാനുള്ള സഹായം.അവിടെയും നിന്നില്ല.കേന്ദ്ര സർക്കാർ മൂന്നു രൂപ എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചു. എണ്ണക്കമ്പനികൾക്ക് യാതൊരു പരാതിയുമില്ല. കാരണം അവരെ ഈ തുക വർദ്ധിപ്പിക്കലിൽ എള്ളോളം പോലും വേദനിപ്പിക്കുന്നില്ല.കൂടാതെ ഈ എകസൈസ് തുകയും ആത്യന്തികമായി ചെന്നുവീഴാൻ പോകുന്നത് എണ്ണക്കമ്പനികളുടെ എകൗണ്ടിൽ തന്നെ