വേണുഗോപാൽ

ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് സാമൂഹ്യമോ സ്വകാര്യമോ ആയ ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പ്രകൃതിയിലെ ഏതൊരു ചലനവും പരസ്പര ബന്ധിതമാണെന്ന കാര്യം സയന്‍സിന്റെ വിവിധ ശാഖകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും മനസ്സിലാക്കുന്നുണ്ട്. അതുപോലെ സാമൂഹ്യവും വ്യക്തിപരവുമായ ഏതേതു ചെറുതും വലുതുമായ വിഷയങ്ങള്‍ എടുത്തു പരിശോധിച്ചാലും അതിന്റെ കാരണം രാജ്യത്തിന്റെ എക്കോണമിയുമായും അതിന്റെ നടത്തിപ്പ് രാഷ്ട്രീയവുമായുമാണ് ബന്ധപ്പെട്ടു നില്കുന്നതെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ലാതെതന്നെ നേരായി ചിന്തിക്കുന്നവര്‍ക്ക് കണ്ടെത്താന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ലാത്ത കാര്യം. ജീവിക്കാന്‍ അതുകൊണ്ടുതന്നെ പൊരുതിയാല്‍ മാത്രമേ സാധിക്കൂ എന്നതിന് വലിയൊരു ഉദാഹരണമാണ് ഷഹീന്‍ബാഗ്. എത്രകണ്ട് വീട്ടിലിരുന്നു പൂജിച്ചാലും ആചാരങ്ങള്‍ അനുഷ്ഠിച്ചാലും സാമൂഹ്യരാഷ്ട്രീയസാമ്പത്തിക സാംസ്കാരിക പ്രതിസന്ധികളും അതില്നിന്നുണ്ടാകുന്ന ദുഷിപ്പുകളും നിങ്ങളുടെ വീട്ടില്‍ കയറിവരും. ഓരോ രാജ്യത്തും തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും വിഭവ സമാഹരണത്തിന്‍റെയും പാതകള്‍ സുഗമമാക്കാന്‍ അതാതു രാജ്യങ്ങളിലെ ഭരണകൂടം അവരവരുടെ ഇടങ്ങളിലെ ജനങ്ങളിലെ അന്ധതകള്‍ കൃത്യമായും മുതലെടുക്കും. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. അത്തരത്തിലുള്ള സ്വകാര്യ വിഭവ സമാഹരണ തട്ടിപ്പുകള്‍ ഏതെങ്കിലും നേരെ മാത്രമായി പരിമിതപ്പെടുത്തുന്ന രീതിയല്ല അതിനുള്ളത്. അത് ഏവരെയും ഒരേപോലെ ബാധിക്കും, അത് ഏവരുടെയും സ്വസ്ഥതയും സമാധാനവും തകര്‍ക്കും. ഏവരെയും വഴിയാധാരമാക്കും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.