Venu Gopal

ധാതുക്കൾ കുടിവെള്ളത്തിലും ഭക്ഷണത്തിലും കൂടിയാലും കുറഞ്ഞാലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിത്തീരുന്നുണ്ട്. പക്ഷെ നമ്മൾ കുടിക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും അടങ്ങിയിട്ടുള്ള ധാതുക്കൾ എന്തൊക്കെയെന്ന് സാധാരണ ആരും അന്വേഷിക്കാറില്ല. ഓരോ പ്രദേശത്തെയും ജനങ്ങൾ അതാതിടങ്ങളിൽ നിന്നും വലിച്ചെടുത്തു കുടിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ആരും പരിശോധിക്കാറില്ല. സർക്കാർ സംവിധാനങ്ങളുമില്ല. ഉണ്ടെങ്കിൽ തന്നെയും അത് വളരെ വികലമായാണ് പ്രവർത്തിക്കുന്നത്.

കൃഷിയിലും മൃഗ പരിപാലനത്തിലും ധാതുക്കൾ കൊടുക്കുന്ന അളവ് ഏകദേശം വളരെ കൃത്യമായാണ് നൽകാൻ ശ്രമിക്കുന്നത്. കാരണം അത് പണം നൽകുന്നു എന്നതാണ് കാരണം. പക്ഷെ മനുഷ്യൻ പണം തരുന്ന ഒരു മൃഗമോ സസ്യമോ അല്ലാത്തത് കാരണം ഭരണകൂടം അതിനു നിൽക്കാറില്ല എന്നുമാത്രമല്ല മനുഷ്യൻ അധികമായാൽ കൊഴപ്പമാണ് എന്ന ധാരണയാണ് ഭരണകൂട സംവിധാനങ്ങൾക്കുള്ളത്. അതുകൊണ്ടു ഒരു പകുതി ശതമാനത്തെയെങ്കിലും എങ്ങിനെയെങ്കിലും വകവരുത്താനാണ് നോക്കുന്നത്. വിറ്റാലും പണം ലഭിക്കില്ല. പക്ഷെ മൃഗങ്ങളും സസ്യങ്ങളും അങ്ങിനെയല്ല എന്നതുകൊണ്ട് അവയുടെ വളർത്തു രീതികളിൽ വളരെ പ്രിസൈസ് ആയ തീരുമാനങ്ങൾ എടുക്കുന്നു. നേരെമറിച്ച് ധാതുക്കൾ എവിടെയൊക്കെ ഭൂമിയിൽ കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നത് കണ്ടുപിടിച്ചാൽ ഭരണകൂട സംവിധാനങ്ങൾ ജനങ്ങളെ കൂട്ടത്തോടെ അവിടെനിന്നും ആട്ടിയിറക്കും. കാരണം ആ ധാതുക്കൾ കുഴിച്ചെടുത്തു വില്പന നടത്തി പണം സമ്പാദിക്കണം.

ചൈനയിലെ ലിംസിയാൻ എന്ന പ്രദേശത്ത് അന്നനാളത്തിലും വയറ്റിലും കാൻസർ വ്യാപിക്കുന്നതിന്റെ കാരണം അന്വേഷിച്ചു കണ്ടെത്തിയത് മോളിബ്ദനവും മറ്റു ധാതുക്കളും ഈ പ്രദേശത്തു കുറവാണെന്നു കണ്ടെത്തിയത്. ഈ പ്രദേശത്തു നിന്നും ഉണ്ടാകുന്ന ഭക്ഷ്യ വസ്തുക്കളിലും അതുകൊണ്ടുതന്നെ ഈ കുറവുകൾ സംഭവിക്കുന്നു. മനുഷ്യർ ഒന്നല്ലെങ്കിൽ മറ്റൊരു ഭക്ഷണം എന്ന നിലയിൽ നൂറു നൂറു തിരഞ്ഞെടുപ്പുകൾ ഉള്ളതുകൊണ്ട് അങ്ങിനെ കഴിക്കുന്നവർക്ക് ഇത്തരം ഏറ്റക്കുറച്ചിലുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടായെന്നുവരില്ല. പക്ഷെ അങ്ങിനെയൊന്നും ഭക്ഷണ ലഭ്യത ഇല്ലാത്ത മനുഷ്യരും മറ്റും എന്തുചെയ്യും? മറ്റു ചൈനീസ് പ്രദേശങ്ങളെ അപേക്ഷിച്ചു കാൻസർ 10 ശതമാനവും അമേരിക്കയെ അപേക്ഷിച്ചു നൂറു ശതമാനവും കൂടുതലാണ് ഈ കാൻസർ ഈ പ്രദേശത്തുള്ളവരെ ബാധിച്ചിരിക്കുന്നത്. ഇതുപോലെ വിവിധങ്ങളായ പോഷകപ്രശ്നങ്ങൾ ഓരോ പ്രദേശത്തും കാണാം. പക്ഷെ അതൊക്കെ ആര് ശ്രദ്ധിക്കും?

മോളിബ്ദനം കൂടിയാലും പ്രശ്നമാണ്. ഈ ധാതു കൂടിക്കഴിഞ്ഞാൽ മൃഗങ്ങളിലും സസ്യങ്ങളിലും കോപ്പറിന്റെ അളവ് ഇല്ലാതാക്കും. മനുഷ്യ ശരീരത്തിൽ നിന്നും വിഷം പുറംതള്ളുന്നതിനു സഹായിക്കുന്ന കടമയാണ് ഈ ധാതു നിർവ്വഹിക്കുന്നത്. മോളിബ്‌ദനം (molybdenum) ഇല്ലാതായാലും പ്രശ്നം.. കൂടിയാലും പ്രശ്നം.. അതുകൊണ്ടാണ് സന്ധിവാതം, യൂറിക്ക് ആസിഡ് ഉള്ളവർ പയറു വർഗ്ഗങ്ങൾ കഴിക്കരുതെന്ന് പറയുന്നത്. മോളിബ്‌ദനം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പയറുവർഗ്ഗങ്ങളിലാണ്.

പക്ഷെ മനുഷ്യന്റെ പോഷകാഹാര ക്രമത്തെ ആരാണ് ശ്രദ്ധിക്കുക? കുടിവെള്ളം പോലും ശ്രദ്ധിക്കാൻ ആളില്ലാത്ത സമൂഹത്തിൽ പോഷക ഗുണങ്ങളെ കുറിച്ചോ അതിന്റെ വർദ്ധനവുകളെ സംബന്ധിച്ചോ ശബ്ദിക്കരുത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.