Venugopal
വിനോദ് ദുവ പറഞ്ഞത് ശരിയാണ്. ഓരോ കക്ഷികളും പൗരത്വ ബില്ലിനെതിരെ ഒച്ചവെക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷങ്ങൾക്ക് പൗരത്വ ബില്ലിനെതിരെ ഒരുമിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുമിച്ചൊരു മൂവ്മെന്റിന് തയ്യാറായിട്ടില്ല. ഒറ്റയ്ക്കുപോലും Image result for vinod duaവേണ്ടുംവിധമൊരു മൂവ്‌മെന്റ് ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അതേസമയം വിദ്യാർത്ഥികളും യുവാക്കളും എല്ലാ സർവകലാശാലകളിലും കോളേജുകളിലും ചെറുതും വലുതുമായ പട്ടണങ്ങളിലും പൗരത്വ ബില്ലിനെ എതിർത്തുകൊണ്ട് തെരുവിൽ ഇറങ്ങി കഴിഞ്ഞിരിക്കുന്നു.
പാർലിമെന്റ് തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി നാളിതുവരെ അവർ പരസ്പരം നടത്തിയിരുന്ന മത്സരങ്ങളും പകയുമെല്ലാം ഈ മൂവ്മെന്റിനുവേണ്ടി ഒന്നിക്കാൻ അവർക്കാകുന്നില്ല. അവരെ അനുവദിക്കുന്നില്ല. മൂപ്പിളമ തർക്കവും സമരങ്ങൾ തങ്ങളുടെ കീഴിൽ നടക്കണമെന്നുള്ള അഹംഭാവത്തിൽ നിന്നും അവർക്ക് മോചിതരാകാൻ സാധിക്കുന്നില്ല. അതേസമയം വിദ്യാർത്ഥികളും യുവാക്കളും അവരുടെ ജീവിത പ്രശ്നമെന്നപോലെ തെരുവിലിറങ്ങുകയും ചെയ്തിരിക്കുന്നു.
അതായത് ഭരണകൂട താത്പര്യങ്ങളിൽ അവർ തത്പരരാണ് എന്നും തത്ക്കാലം കക്ഷി രാഷ്ട്രീയ താത്പര്യങ്ങളിൽ മുഴുകി ദിവാസ്വപ്നം കണ്ടു നടക്കുകയാണ് എന്നുവേണം കരുതുവാൻ. ഇത് ഭരണകൂടത്തിനും ബിജെപിക്കും ഫാസിസ്റ്റ് നയങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുവാനുള്ള സാദ്ധ്യതകൾ തുറന്നിടുകയുമാണ് ചെയ്യുന്നത്.
യഥാർത്ഥ പ്രതിസന്ധിയും ജീവിത ദുരിതങ്ങളും മനസ്സിലാക്കി മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വേണ്ടുംവിധ പിന്തുണ സമരത്തിലൂടെ നൽകേണ്ട സാഹചര്യമാണ് ഇന്നുള്ളതെന്ന കാര്യം മനസ്സിലാക്കാതെ തൊലിപ്പുറമെയുള്ള കുഴമ്പു പുരട്ടലിലാണ് മുഖ്യധാരാ പ്രസ്ഥാനങ്ങൾ സമയം കണ്ടെത്തുന്നത്.ശബരിമലയ്ക്കു വേണ്ടി ചങ്ങലയും ചേങ്ങിലയും കെട്ടാൻ നേരമുണ്ടാക്കിയ പ്രസ്ഥാനത്തിന് അത്തരത്തിലുള്ളൊരു എഴുന്നേറ്റു നിൽപ്പുപോലും സാധിക്കുന്നില്ലായെങ്കിൽ എന്താണ് മനസ്സിലാക്കേണ്ടത്?
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.