മുതിർന്ന നടി ജയസുധ ഒരു വ്യവസായിയുമായി രഹസ്യമായി വിവാഹിതയായതായി ഊഹാപോഹങ്ങൾ ശക്തമാണ്. വരും ദിവസങ്ങളിൽ ഇരുവരും വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.എന്നാൽ താരവുമായി അടുത്ത ബന്ധമുള്ളവർ ഈ വാർത്തകൾ നിഷേധിച്ചു.
തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മാതാവാണ് അദ്ദേഹം. തന്നെ വ്യക്തിപരമായി അറിയാന്‍ ആഗ്രഹിച്ചതിനാല്‍, അയാള്‍ തന്നോടൊപ്പമാണ് മിക്കപ്പോഴും യാത്ര ചെയ്യുന്നതെന്നും ഈ ഗോസിപ്പില്‍ ഒരു സത്യവുമില്ലെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെയാണ് വിവാഹവാര്‍ത്തകള്‍ എത്തുന്നത്.വാഡെ രമേശ് ആയിരുന്നു ജയസുധയുടെ ആദ്യ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധം അധികം കാലം വീണ്ടും നിന്നില്ല. പിന്നീട് 1985 വര്‍ഷത്തില്‍ താരം നിതിന്‍ കപൂറിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നിഹാര്‍, ശ്രേയന്‍. ബൈപോളാര്‍ അസുഖത്തെ തുടര്‍ന്ന് 2017 ല്‍ നിതിന്‍ ആത്മഹത്യ ചെയ്തു.
വാരിസില്‍ വിജയുടെ അമ്മയായാണ് ജയസുധ എത്തിയത്.മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ജയസുധ. കൂടുതലും അമ്മ വേഷങ്ങളിലാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിത. അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രത്തിലും അമ്മ വേഷത്തിലെത്തി പ്രേക്ഷക പ്രീതി നേടിയ നടിയാണ് ജയസുധ. വളരെ ചെറിയ പ്രായത്തില്‍ തന്നെ ജയസുധ സിനിമയില്‍ എത്തി. തെലുങ്ക്, തമിഴ് സിനിമകളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.വാര്‍ത്തയുടെ സത്യാവസ്ഥയെന്തെന്ന് പ്രതികരിച്ച് ജയസുധയും രംഗത്തെത്തിയിട്ടുണ്ട്.താന്‍ വിവാഹം കഴിച്ചുവെന്ന് പറയുന്നയാള്‍ ഒരു എന്‍ആര്‍ഐയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചലച്ചിത്ര നിര്‍മ്മാതാവാണെന്നുമാണ് ജയസുധ ഈ വാര്‍ത്തയോട് പ്രതികരിച്ചത്.