വെട്ടുക്കിളി

വിപ്ലവനായിക നിമിഷയുടെ മുഖം കാണാനുള്ള മൂഡ് ഇല്ലാതിരുന്നിട്ടും ഇന്നലെ രാത്രി ഈ സിനിമ കണ്ട് കിടന്നപ്പോൾ ഒരിക്കലുമോർത്തില്ല രാവിലെ വണ്ടി പെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടുവെന്ന കോടതി വിധിയാകും ആദ്യം കേൾക്കുന്ന വാർത്തയെന്ന്. ആ അമ്മ കോടതി വളപ്പിൽ കിടന്ന് അലമുറയിടുന്നതിനിടയിൽ “എന്റെ കെട്ട്യോൻ നിന്നെ കൊല്ലാതെ വിടില്ല ” എന്ന വാചകം കേട്ട് എന്റെ മനസ്സ് ഇന്നലെ കണ്ട സിനിമയിലേക്ക് വീണ്ടും ഊളിയിട്ട് പോയി.

ഒരു പിടി അപാര പെർഫോർമൻസ് കൾ എടുത്ത് പറയാതെ ഈ സിനിമയിലേക്ക് കടക്കാൻ പോലുമാകില്ല. ആ രണ്ട് പെൺകുട്ടികൾ എങ്ങിനെയാണ് ഇത്ര പെർഫെക്ട് ആയി അവരുടെ ട്രോമ അഭിനയിച്ച് കാട്ടിയത് എന്നത് അതിശയം തന്നെ. സിദ്ഥാർഥ് എന്നും എന്നെ തൃപ്തിപെടുത്തിയിട്ടുള്ള നടനാണ്. കാവ്യ തലൈവനിൽ പൃഥ്വിയുടെ ഒപ്പവും കമ്മാര സംഭവത്തിൽ ദിലീപിനൊപ്പവും വന്നപ്പോഴാണ് സിദ്ഥാർഥ് ആരാണെന്ന് എനിക്ക് ശരിക്കും മനസ്സിലായത്. ഇനിയും ഒത്തിരി ഉയരത്തിൽ പോകാനുള്ള നടൻ, ജീവിതത്തിലും സിനിമയിലും റൊമാന്റിക് ബോയ് ഇമേജ് അത്രമേൽ പതിഞ്ഞു പോയതാണ് സിദ്ധാർഥ് ന് പാരയായത്. ജേഷ്ഠന്റെ മരണശേഷം ആ കുടുംബത്തിന് സഹായമായി ജീവിക്കുന്ന സിദ്ഥാർഥ്. ജേഷ്ഠന്റെ എട്ട് വയസ്സ്കാരി പെൺകുട്ടിയാണ് അവന്റെ ലോകം തന്നെ. അവളും കൂട്ടുകാരിയും കടന്ന് പോകുന്ന പീഡനങ്ങളും അതിജീവനവുമാണ് സിനിമയുടെ വിഷയം.

കുറ്റവാളിയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന കാണികളോട് നിമിഷയുടെ കഥാപാത്രം നടത്തുന്ന സംഭാഷണം നമ്മൾ എന്നും ഓർത്തിരിക്കും. ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമത്തിന് വിധേയയാകാത്ത ഒരു പെണ്ണും ഇല്ല എന്ന പ്രസ്താവന നമ്മളെ ഒന്ന് ചിന്തിപ്പിക്കും. അരികിൽ ഇരുന്ന് സിനിമ കാണുന്ന അമ്മയും, പെങ്ങളും ഭാര്യയുമൊക്കെ പുലർത്തുന്ന നിശബ്ദത നമ്മളെ അതിശയിപ്പിക്കും. ജനിച്ചപ്പോൾ മുതൽ കാണുന്നവർ എങ്കിലും എന്താണ് അവരുടെ ജീവിതം എന്ന് നമുക്ക് ശരിക്കും അറിയാമോ എന്ന് നമ്മൾ ഒന്ന് ആലോചിക്കും. മടിയിൽ ഇരുന്ന് സിനിമ കാണുന്ന ആ കൊച്ചു പെൺകുട്ടിയുടെ ജീവിതം എങ്ങനെ സൂരക്ഷിതമാക്കും എന്നോർത്തു നമ്മുടെ നെഞ്ച് ഒന്ന് മിടിക്കും. അത് തന്നെയാണ് ഈ സിനിമയുടെ സന്ദേശവും.

You May Also Like

‘ജിഗർതാണ്ഡ ഡബിൾ എക്‌സ്’ ടീം മമ്മൂട്ടിയുടെ ‘ടർബോ’യുടെ സെറ്റിൽ

ജിഗർതാണ്ഡ ഡബിൾ എക്‌സ്’ താരങ്ങളായ എസ് ജെ സൂര്യയും രാഘവ ലോറൻസും അടുത്തിടെ മമ്മൂട്ടി നായകനായ…

“എന്റെ ഉയരത്തിനും വണ്ണത്തിനും പറ്റിയത് ഉണ്ണി മുകുന്ദനാണ്, ക്രഷുണ്ടെന്നത് ഗോസിപ്പ്’ മാളവിക ജയറാം പ്രതികരിക്കുന്നു

ജയറാമും പാർവതിയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം സിനിമയിൽ സജീവമാണെങ്കിലും…

മഗ്ദലെന സിസ്റ്റേഴ്സ് എന്ന സിനിമ പൊള്ളുന്ന അനുഭവങ്ങളാണ്

Magdalene Sisters(2002/UK,Ireland/English) [Drama]{7.7/10 of 28K} Mohanalayam Mohanan സമൂഹത്തില്‍ സ്വാധീനം ചെലുത്താനായ കാലം മുതല്‍…

ആ സിനിമ 180 ദിവസം ഓടിയിട്ടും നിർമ്മാതാവ് കുത്തുപാളയെടുത്തു, കാരണമുണ്ട്

വർണ്ണപ്പകിട്ട് സിനിമ സൂപ്പർ ഹിറ്റായി, പക്ഷെ സംവിധായകൻ കുത്തുപാളയെടുത്തു, കാരണമുണ്ട്. അതെ കുറിച്ചുള്ള ചില സത്യങ്ങൾ…