വെട്ടുക്കിളിയുടെ നെഗറ്റിവ് റിവ്യൂ 

ചില അപ്പൂപ്പൻമാരുണ്ട്, നല്ല പ്രായത്തിൽ കൊമ്പന്മാരായി നാടും വീടും വിറപ്പിച്ചു നടന്നിട്ട് പ്രായമാകുമ്പോൾ കൊച്ചുമക്കൾ പുറത്ത് കയറി ഇരുന്ന് ആന കാണിക്കുകയും കൊമ്പൻ മീശയിൽ പിടിച്ച് മൂക്ക് കയറായി വലിക്കുന്നത് രസിക്കുന്നവർ. പഴയ പ്രഭാവം അറിയാവുന്നവർ അത് കണ്ട് മൂക്കത്ത് വിരൽ വെയ്ക്കും. അതേ അവസ്ഥയിലാണ് ഇപ്പോ മമ്മൂക്ക. കുറേ ചെറുപ്പക്കാർ അങ്ങേര് ആരാണെന്നോ അദ്ദേഹത്തിന് കഴിയുന്നത് എന്താണെന്നോ അറിയാതെ വെറുതെ കോമാളി കളിപ്പിക്കുന്നു എന്ന് മാത്രമാണ് മമ്മൂക്കയുടെ അടുത്ത കാലത്തെ സിനിമകൾ കാണുമ്പോൾ തോന്നുക. പക്ഷെ അതിനൊക്കെ അകമ്പടിയായി ” അഭിനയകുലപതിയുടെ പകർന്നാട്ടം” പോസ്റ്റുകൾ ഓൺലൈനിൽ മൊത്തം വിതറി വെച്ചിട്ടുണ്ട് എന്നത് വേറേ കാര്യം.

സിനിമയുടെ കഥയിലേക്ക്. മമ്മൂക്ക ഗേ ആയി അഭിനയിക്കുന്നു എന്നത് ഇപ്പോ സസ്പെൻസ് അല്ലാത്തത് കൊണ്ട് സ്പോയ്‌ലർ അലെർട് വെയ്ക്കേണ്ട ആവശ്യമില്ല എന്ന സൗകര്യമുണ്ട്.
20 വർഷമായി വിവാഹ ജീവിതം നയിക്കുന്ന നാട്ടിൻ പുറത്തെ ദമ്പതികളിൽ ഭർത്താവ് ഗേ ആണെന്ന കാരണം പറഞ്ഞ് ഭാര്യ ഡിവോഴ്സ് ഫയൽ ചെയ്യുന്നതാണ് കഥ. രഹസ്യമായിട്ട് കോടതിയിൽ പോയി നാട് മുഴുവൻ അറിയിക്കുന്നതിന് പകരം കാര്യം നേരിട്ട് പറഞ്ഞ് വീട്ടിൽ പോകാൻ ജ്യോതികയ്ക്ക് 20 വർഷം ഉണ്ടായിരുന്നു എന്ന സത്യം ഈ സിനിമ ഉടനീളം നമ്മളെ നോക്കി പല്ലിളിക്കും. ഷോർട്ട് സ്റ്റോറി വലിച്ചു നീട്ടി പരമാവധി ബോർ ആക്കിയിട്ടുണ്ട്. ജ്യോതികയെകൊണ്ട് മലയാളം പറയിപ്പിക്കാൻ നടത്തിയ ശ്രമം അതി ദയനീയവും അൺ നാച്ചുറലും ആയിരുന്നു.

മുഖത്ത് മാസ്ക്ക് വെച്ച് അഭിനയിക്കുന്നത് പോലെ മമ്മൂക്ക, ജ്യോതിക, മമ്മൂക്കയുടെ അച്ഛൻ വേഷം ചെയ്ത ആൾ എന്നിവർ അഭിനയിച്ചിരിക്കുന്നു. എന്നാൽ മമ്മൂക്കയുടെ പ്രണയഭാജനനായ തങ്കൻ എന്ന വേഷതിൽ അഭിനയിച്ച സുധി അതി ഗംഭീരമായാണ് ആ വേഷം അഭിനയിച്ച് ഫലിപ്പിച്ചത്. പുറകിൽ നിന്നും വന്ന് മമ്മൂക്കയുടെ കൈയ്യിൽ നിന്നും നോട്ടീസ് മേടിച്ചുകൊണ്ട് പോകുന്ന ആ സീൻ അത്യുജ്വലമായാണ് സുധി ഡെലിവർ ചെയ്തത് . ആ കണ്ണുകളും പതറി പതറിയുള്ള നോട്ടവും ഗംഭീരമായിരുന്നു. അവാർഡ് വേദികളിൽ തീർച്ചയായും പരിഗണന അർഹിക്കുന്ന വേഷമായിരുന്നു സുധിയുടേത് ! എന്നാൽ അതൊക്കെ “ഹോ ഹോ മമ്മൂക്കയുടെ പകർന്നാട്ടം..” വിളികളിൽ മുങ്ങി പോകും എന്നത് ഉറപ്പ്. ആ ഒരു കാര്യത്തിനപ്പുറം വെറുമൊരു കെട്ട് കാഴ്ച മാത്രമാണ് കാതൽ.

ജിയോ ബേബിയുടെ ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ അതിന്റെ കപട രാഷ്ട്രീയം കൊണ്ട് വെട്ടുകിളിക്ക് അഭിപ്രായഭിന്നതയുണ്ടാക്കിയെങ്കിലും ഒരു സിനിമ എന്ന നിലയിൽ ഒരു സീനോ ഷോട്ടോ പോലും എടുത്ത് കളയാനില്ലാത്ത പെർഫെക്ട് സിനിമയായിരുന്നു. എന്നാൽ കാതലിലേക്ക് വരുമ്പോൾ ജിയോയുടെ നാട്ട്കാരെയും വീട്ടുകാരെയും ഒരു കാര്യവുമില്ലാതെ കുത്തി കയറ്റിയിരിക്കുന്നതും കഥക്ക് ആവശ്യമില്ലാത്ത ജിയോയുടെ പൊളിറ്റിക്സ് കുത്തി കയറ്റിയതുമൊക്കെ കല്ല്കടിയായി.

ഗേ ആയി അഭിനയിച്ചുവെങ്കിലും പങ്കാളിയുമായി നേരെ നേരെ ഒരു സീൻ പോലും വരാതെ മമ്മൂക്ക കഥയിൽ ഇടപെട്ടിട്ടുണ്ട് എന്നുറപ്പ്. അവർ തമ്മിൽ നേരെ നേരെ ഒരേയൊരു സീനെങ്കിലും വന്നിരുന്നെങ്കിൽ മമ്മൂക്കയുടെ ഈ ഇമേജ് പൊളിക്കൽ നാടകം തന്നെ പൊളിഞ്ഞു പോയേനെ. അത് ആരേക്കാളും നന്നായി മമ്മൂക്കക്ക് അറിയുകയും ചെയ്യാം. അത് കൊണ്ടാണ് അവസാന സീനിൽ അയാളെ ഫേസ് ചെയ്യുമ്പോൾ എങ്ങിനെ അഭിനയിക്കും എന്ന കൺഫ്യൂഷൻ മൂലം മമ്മൂക്ക തന്നെ പറഞ്ഞ് അത് മാറ്റി എഴുതിച്ചിരിക്കുന്നത്.( ജിയോ ബേബി ഇന്റർവ്യൂവിൽ പറഞത് ). അല്ലെങ്കിൽ തന്നെ ജ്യോതികയ്ക്ക് അഭിനയിക്കാൻ എളുപ്പത്തിന് അവരുടെ ഡയലോഗ് വെട്ടികുറച്ചു കളഞ്ഞു എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം കഥയുടെ അസ്തിത്വം.
മൂത്തോനിൽ നിവിനും റോഷനും ചെയ്ത ആ പുഴയിൽ നിന്നുള്ള സീൻ പോലൊന്ന് ഇതിൽ വന്നിരുന്നെങ്കിൽ അതൊരു പൊളിച്ചെഴുത്തായേനെ. പക്ഷേ ഇവിടെ കണ്ടത് ചില പ്രമുഖ ഗ്രൂപ്പുകളുടെ കൈയ്യടികൾക്ക് വേണ്ടിയും വികലമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അവതരിപ്പിക്കാനും വേണ്ടി നടത്തിയ ഒരു പൊറാട്ട് നാടകം മാത്രം.

You May Also Like

42-ാം വയസ്സിലും ഗ്ലാമർ ലഹരിയിൽ കുതിർന്ന നടി കിരൺ റാത്തോഡ്

1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ…

കയ്യിൽ പൂവും പിടിച്ച ചിരിച്ചു നിൽക്കുന്ന ഈ നടി ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക മോഹനൻ

നമ്രത മല്ല ബിക്കിനി ടോപ്പിൽ , ഫോട്ടോകള് വിഡിയോകളും ബോൾഡ് എന്ന വാക്കിന്റെ എല്ലാ പരിധികളും മറികടന്നു

ഭോജ്‌പുരി സിനിമകളിലെ ഹോട്ടസ്റ്റ് ആൻഡ് ബോൾഡ് നടിയായ നമ്രത മല്ല സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.…

ഈ കിംവദന്തി ശരിക്കും സത്യമാണോ ?

ഈ കിംവദന്തി ശരിക്കും സത്യമാണോ ? റിപ്പോർട്ടുകൾ പ്രകാരം ആളുകൾ റെഡ്ഡിറ്റിൽ ഇൻസ്റ്റാഗ്രാമിന്റെ സ്ക്രീൻഷോട്ടുകൾ പങ്കിടുന്നു.…