വെട്ടുകിളി

ദേഷ്യം വന്നാൽ മധു, പ്രേമം വന്നാൽ ലാലേട്ടൻ! ഇതാണ് വെട്ടുകിളിക്ക് ജോജുവിനെപറ്റിയുള്ള അഭിപ്രായം. പൊറിഞ്ചു മറിയം പോലെ വൻ സിനിമകളുടെ ഭാഗമാകാനുള്ള സ്ക്രീൻ പ്രെസൻസ് ഉണ്ട്, പക്ഷേ ധ്യാൻ ശ്രീനിവാസൻ ചെയ്യുന്നത് പോലുള്ള ലോ കീ, ലോ ക്ലാസ് സിനിമകളിലാണ് താല്പര്യം എന്ന് മാത്രം. ബിജു മേനോൻ ചെയ്യേണ്ടിയിരുന്ന പൊറിഞ്ചു മറിയം കൊണ്ട് ജോജുവിന് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നത് അതിന് ശേഷമുള്ള ജോജുവിന്റെ സിനിമകളുടെ ഗ്രാഫ് നോക്കിയാൽ മനസ്സിലാകും. കഴിവുണ്ടെങ്കിലും കഞ്ചാവ് പച്ചില ടീമുകൾക്കിടയിൽ കിടന്ന് വിരകി ജോജു തന്റെ നല്ല പ്രായവും സമയവും കളയുന്നു എന്നതിൽ പരാതിയുമുണ്ട്.

ഒരിക്കലും കാണണം എന്നോർത്ത സിനിമയായിരുന്നില്ലെങ്കിലും പുരുഷ സഹജമായ ചില ബലഹീനതകൾ മൂലം ഒരു ജോജു ആരാധികയോടൊപ്പം പുലിമട കാണേണ്ടി വന്നു. പുലി ഏത് കടുവ ഏത് എന്ന പുലിമുരുഗൻ കാലം മുതലേയുള്ള കൺഫ്യൂഷനൊക്കെ മാറ്റി വെച്ച് ശരിയായ സാഹചര്യത്തിൽ ചെറുതായൊക്കെ ഒന്ന് ആസ്വദിക്കാവുന്ന സിനിമ.ജാഫർ ഇടുക്കിയും, ജോണി ആന്റണിയും, ജിയോ ബേബിയുമൊക്കെ കൂടി ആദ്യ കുറേ ഭാഗം ക്ഷമ പരീക്ഷിക്കും. കഞ്ചാവ് വലിച്ചാൽ കിടപ്പറയിൽ നല്ല പെർഫോർമൻസ് കാഴ്ച വെക്കാം എന്ന നല്ല സന്ദേശം പകർന്ന് തരാനൊക്കെ ഇവർ സമയം കണ്ടെത്തിയത് മനോഹരമായി. പിന്നീട് കഥയിലേക്ക് കടക്കുമ്പോഴും ഓരോ സീനിലും ഒരു കഞ്ചാവ് പുക, ഒരു കവിൾ മദ്യം എന്നിങ്ങനെ തന്നെയാണ് പോയത്. എന്തായാലും കഥ ഒരു കരയ്ക്ക് കൊണ്ടുചെന്ന് എത്തിച്ചതിന് AK സാജന് അഭിനന്ദനങ്ങൾ!

30 വർഷങ്ങൾക്കു മുൻപ് ധ്രുവം എന്ന ഹെവി സിനിമയ്ക്ക് കഥ എഴുതിയ സാജൻ ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയിൽ വിഷമം രേഖപ്പെടുത്താനും കൂടി ഈ അവസരം ഉപയോഗിക്കാം. മികച്ച ത്രില്ലറുകൾ എഴുതിയ SN സ്വാമി, രൻജി പണിക്കർ, രഞ്ജിത്ത് ഇവരുടെയൊക്കെ കൈകൾക്ക് ഇന്ന് എന്താണ് സംഭവിച്ചത്? ഒരു പക്ഷേ അവർക്ക് മനസ്സിലായിട്ടുണ്ടാവില്ല എങ്കിൽ വെട്ടുക്കിളി പറഞ്ഞു തരാം. നിങ്ങൾക്ക് ഒരു സ്റ്റൈൽ ഓഫ് റൈറ്റിങ് ഉണ്ട്. അത് പുതു തലമുറക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റി എഴുതാൻ നടത്തിയ ശ്രമങ്ങളാണ് നിങ്ങളെയൊക്കെ ഇന്ന് കാണുന്ന ആത്മവിശ്വാസം പോയ കോമാളികളാക്കി മാറ്റി കളഞ്ഞത്.

ജെയിംസ് ബോണ്ട്‌ സിനിമയുടെ ആരാധകർ ഒരു പ്രത്യേക വിഭാഗമാണ്. അവരെ അവഗണിച്ച് ബോണ്ടിനെ പരിഷ്കാരിയാക്കിയപ്പോൾ ആ ഫ്രഞ്ചിസ് തന്നെ നിലച്ചു പോകുന്ന അവസ്ഥയിൽ എത്തിയത് കണ്ടില്ലേ? അത് തന്നെ യാണ് CBI സീരീസിനും സംഭവിക്കുന്നത്. പിള്ളേർക്ക് ഇഷ്ടമാകും എന്ന് കരുതി ബിരിയാണിക്ക് പകരം KFC മേടിച്ചു കല്യാണത്തിന് വിളമ്പുന്നത് പോലെ സൗബിൻ, ദിലീഷ് പോത്തൻ, വിനായകൻ, ജാഫർ ഇടുക്കി എന്നിങ്ങനെ കുറേ പേരെ തള്ളിക്കേറ്റി അവരെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചു തെറിയും പറയിപ്പിച്ചാൽ ചിലപ്പോൾ ഫേസ്ബുക്കിൽ നാല് പേർ പൊക്കി പറഞ്ഞെന്ന് വരും. പക്ഷേ തീയറ്ററിൽ ആൾ കേറണമെങ്കിൽ കാണികളെ പിടിച്ചിരുത്തുന്ന, അവർക്ക് കണക്ട് ചെയ്യാൻ പറ്റുന്ന സിനിമകളാണ് വേണ്ടത്

You May Also Like

“സിനിമാ ഇൻഡസ്ട്രി സുരക്ഷിതം, നമ്മൾ വാതിൽ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല”

പെൺകുട്ടികളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മേഖലയാണ് സിനിമാമേഖലയെന്ന് നടി സ്വാസിക. അവിടെ ആരെയും പിടിച്ചുകൊണ്ടു പോയി…

പ്രണയം നടിച്ച് ചെയ്ത ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം എന്ന് ഷംനയുടെ കുറിപ്പ്

കേരളത്തെ നടുക്കിയ പാറശാല ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ടു പ്രതികരണവുമായി സിനിമാതാരം ഷംന കാസിം രംഗത്തുവന്നു. പ്രതിയായ…

ഇരട്ടകളുടെ ജനിതകം

ഇരട്ടകളുടെ ജനിതകം Nazeer Hussain Kizhakkedathu (ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ) ചെറുപ്പത്തിൽ വേർപിരിഞ്ഞു പോയ…

നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ ? പത്തൊൻപതാം നൂറ്റാണ്ടിനെതിരെയുള്ള വ്യാജപോസ്റ്റിനെതിരെ വിനയൻ

പത്തൊൻപതാം നൂറ്റാണ്ടു മികച്ച പ്രേക്ഷകശ്രദ്ധ നേടി മുന്നോട്ടു പോകുമ്പോൾ ചിത്രത്തിനേറെയുള്ള വ്യാജ ഫേസ്ബുക് പോസ്റ്റിനെതിരെ സംവിധായകൻ…