വെട്ടുക്കിളി

തമിഴന്റെ ജാതിരാഷ്ട്രീയവും ഹിന്ദിക്കാരന്റെ ദേശസ്നേഹവും നമുക്ക് രസിക്കണമെങ്കിൽ അതിന്റെ ചേരുവകൾ കൃത്യമായിരിക്കണം. അത് കൊണ്ടാണ് അവിടുത്തെ ലോക്കൽ ഹിറ്റുകൾ ഇവിടെ പലപ്പോഴും ശ്രദ്ധ നേടാതെ പോകുന്നത്. അതേ വിധി തന്നെയാണ് മാമന്നനും കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. സോഷ്യൽ മീഡിയ ബൂസ്റ്റിന് അപ്പുറം മലയാളിയെ രസിപ്പിക്കുന്നതൊന്നും ഇതിൽ ഇല്ല എന്ന് അൽപ്പം ഖേദത്തോടെ തന്നെ പറയട്ടെ.

വടിവേലു അസാധ്യ നടൻ ആണെങ്കിലും ഒട്ടും ഫ്ളക്സിബിൾ അല്ല. ഏത് വേഷത്തിലും കൊണ്ടുപോയി അദ്ദേഹത്തെ ഇടാനൊന്നും ആകില്ല. അദേഹത്തിന്റെ പ്രധാനശക്തി തന്നെ സർക്കാസ ഡയലോഗ്കൾ ഇരുത്തി പറയാനുള്ള കഴിവാണ്. എന്നാൽ അത് വേണ്ടത് പോലെ എഴുതി ഉപയോഗിക്കാൻ പാകത്തിനുള്ള ഒരു സ്ക്രീപ്റ് ഒരുക്കാൻ ഇവിടെ കഴിഞ്ഞിട്ടില്ല. കാരണം മാരി സെൽവരാജ് തന്റെ രാഷ്ട്രീയം പറയാനുള്ള തിടുക്കത്തിൽ കഥയുടെ കാര്യം മറന്നുവെന്നത് തന്നെ.

ടൈറ്റിൽ കഥാപാത്രം വടിവേലു ആണെങ്കിലും പ്രൊഡ്യൂസർ എന്ന നിലയിൽ നായകൻ ഉദയനിധി സ്റ്റാലിൻ തന്നെയാണ് . അത് മാരിയുടെ മറ്റൊരു പരാജയം. എന്നാൽ ഇതിൽ ഏറ്റവും നന്നായി എഴുതിയ കഥാപാത്രമായിരുന്നു ഇത്. ചെറുപ്പത്തിലേ ജാതിവെറിക്കു പാത്രമായി നാട് വിട്ട , ഉള്ളു നിറയെ കനൽ എരിഞ്ഞുകൊണ്ടിരിക്കുന്ന, ഒരേ വീട്ടിൽ കഴിഞ്ഞിട്ടും സ്വന്തം അച്ഛനോട് സംസാരിച്ചിട്ട് വര്ഷങ്ങളായ, ഒന്ന് പറഞ്ഞു രണ്ടാമത് അടിക്കുന്ന ഒരു ഗുസ്തി പരിശീലകന്റെ പവർഫുൾ വേഷം! സൂപ്പർ ആക്ഷൻ സീനുകൾ സൂപ്പർ ഡയലോഗുകൾ ഒക്കെ ഒരുക്കിയിരിക്കുന്നു. പക്ഷേ ഉദയനീധിക്ക് താങ്ങാനാകുന്നതിലും അധികമായി പോയി. ചെറുപ്രേമവും കൊച്ചു അടിപിടിയുമൊക്കെയുള്ള വേഷങ്ങൾക്ക് പറ്റിയ ശരീരവും അഭിനയവും മാത്രം ഉള്ള ഇദ്ദേഹത്തിന്റെ തലയിൽ ഈ ഭാരം വെയ്ക്കുന്നതിന് പകരം വിശാലിനെ പോലെ ഒരു പവർ ഹൗസ് പെർഫോമർ ഇത് എടുത്തിരുന്നെങ്കിൽ തീയറ്ററിൽ ഇരുന്ന് രോമാഞ്ചം അടിച്ച് പണ്ടാരമടങ്ങിയേനെ.

എന്നാൽ ഇതിനോക്കെ വിപരീതമായിരുന്നു ഫഹദിന്റെ വേഷം. അദ്ദേഹത്തെ മനസ്സിൽ കണ്ട് എഴുതിയ പോലെ ചേർച്ചയായിരുന്നു ഇതിലെ വേഷം. എന്നാൽ ഒരു ലെവലിന് അപ്പുറത്തേക്ക് പോകുന്ന വേഷമോ പ്രകടനമോ ഒന്നും ആയിരുന്നില്ല താനും. ഒരു പട്ടിയെ തല്ലിക്കൊല്ലുന്ന സീൻ അദേഹത്തിന്റെ ക്രൂരത വെളിവാക്കാൻ വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ഷർട്ടിടാതെ കുതിരപ്പുറത്ത് ഇരിക്കുന്ന ഷോട്ട്. ഉദ്ദേശം മാസ്സ് ആയിരുന്നു. ആയത് കോമഡിയും. പുലിമുരുഗനിലെ റേഞ്ചർ ആയിവന്ന കിഷോറിന് തമിഴ് തെലുങ്ക് കന്നടയിലൊക്കെ വെല്ലുവിളി ഉയർത്തുമെന്നല്ലാതെ രഘുവരന്റെയോ പ്രകാശ് രാജിന്റെയോ റീപ്ലേസ്‌മെന്റ് ആകാനൊക്കെ ഫഹദിന് ഇനിയും ഒട്ടേറെ ജന്മങ്ങൾ തന്നെ വേണ്ടി വരും. എങ്കിലും ഇടക്കൊക്കെ ഇങ്ങിനെ പുറം ചാടുമ്പോഴാണ് നമ്മുടെ പല താരങ്ങൾക്കും അവരുടെ ഇമേജിനപ്പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങാൻ കഴിയുക എന്നത് മറക്കാനും പറ്റില്ല.

നായികയായി വന്ന കീർത്തി സുരേഷിന്റെയായിരുന്നു ഈ സിനിമയിൽ ഏറ്റവും മോശമായി എഴുതപ്പെട്ടതും അഭിനയിച്ചതുമായ വേഷം. നായകന്റെ നിഴലായി നടക്കുക മാത്രം ചെയ്യുന്ന തമിഴ് നാട്ടിലെ പട്ടിക്കാട്ട് പെണ്ണിന്റെ വേഷത്തിനായി വെളുത്ത തൊലിയും, ആറടി പൊക്കവും, കോടികൾ പ്രതിഫലവും വേണ്ടി വന്നത് പണം മുടക്കിയവനോടുള്ള നന്ദി സൂചന മൂലമാണെന്ന് ചിന്തിക്കുമ്പോൾ അവിടെതന്നെ മാരി സെൽവരാജിന്റെ രാഷ്ട്രീയം തോറ്റു പോകും.

ഇനി ഇതിന്റെ കഥയുടെ ഒരു ഡൈമൻഷൻ മാത്രം ഒന്ന് പറയാം. കോളേജിൽ നിന്നും ഇറങ്ങി കൂട്ടുകാരുമൊത്ത് ഒരു ഫ്രീ ട്യൂഷൻ സെന്റർ നടത്തുകയാണ് കീർത്തി സുരേഷ്. അതിനെതിരെ മറ്റ് ട്യൂഷൻ സെന്ററുകൾ നടത്തുന്ന ആക്രമണം തടയാൻ അവർ മറ്റൊരു ക്ലാസ് മേറ്റ് ആയ ഉദയനിധിയോട് സഹായം ചോദിക്കുന്നു. ഉദയനിതി സ്ഥലം MLA വടിവെലുവിന്റെ മകനാണ്. മറ്റേ ട്യൂഷൻ സെന്റർകാരനാകട്ടെ ജന്മിയായ ഫഹദിന്റെ ജേഷ്ഠനും. ബാക്കി കഥ ഒരു തമിഴ് സിനിമയിൽ ഊഹിക്കാൻ പ്രയാസമുണ്ടാവില്ലല്ലോ? എന്നാൽ ഈ കഥക്ക് മറ്റൊരു ഡൈമെൻഷൻ കൂടിയുണ്ട്. അത് സിനിമയിൽ ഒത്തിരി കാണാൻ ഇല്ല പക്ഷേ അതിന്റെ പേരിലാണ് ഈ സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് മാത്രം.

ARR ന്റെ BGM മികച്ചതായിട്ടുണ്ട് എന്നാൽ പാട്ടുകളിലെ അദേഹത്തിന്റെ മാജിക് നഷ്ടമായിരിക്കുന്നു.
ജാതിവെറി കൊണ്ടു ഇതിലെ നായകനും അച്ഛനും തമ്മിലുള്ള ബന്ധത്തിന് ഒരു ബലം കൊടുക്കാനായിരുന്നു സംവിധായകന്റെ ലക്ഷ്യം എങ്കിലും നായികയ്ക്ക് നായകനോട് സഹതാപം ഇഷ്ടം ഒക്കെ തോന്നാനാണ് അത് കൂടുതൽ ഗുണം ചെയ്തത്. ബ്രില്ല്യന്റ്സ് എന്ന് പറയത്തക്ക ഒന്നും ഇല്ല. എന്നാൽ മാസ്സ് എലമെന്റ്സ് ഉണ്ട് താനും. വടിവെലുവിന്റെ കറുപ്പ് നിറത്തിന്റെ പേരിലും AR റഹ്മാന്റെ സംഗീതത്തിന്റെ പേരിലും ഉദയനീതിയുടെ രാഷ്ട്രീയത്തിന്റെ പേരിലും നടന്ന ബുദ്ധിപരമായ മാർക്കറ്റിങ് കൊണ്ടു മാത്രം ജയിച്ചു പോയ സിനിമ എന്ന് അടിവരയിട്ട് പറയാം

Leave a Reply
You May Also Like

എ ആർ റഹ്മാന് ശേഷം കീരവാണിയിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടും ഇന്ത്യയിൽ

RRR ന്റെ ചിത്രം ലോകമെമ്പാടും ഒരു സെൻസേഷനായി മാറുകയാണ്. രാജമൗലി, എൻടിആർ, രാംചരൺ കൂട്ടുകെട്ടിൽ ഒരുക്കിയ…

“എന്റെ ഗോകുൽ ഇങ്ങനെ കഥ പറയാൻ വരുന്ന ചെറുപ്പക്കാരെ കാട്ടിൽ കൊണ്ട് തള്ളാമോ ?”

സിനിമയും ജീവിതവും സ്വപ്നവും – 3 സിനിമാനുഭവങ്ങൾ Jijeesh Renjan 1. മേപ്പടിയാൻ മേപ്പടിയാൻ സിനിമയിൽ…

തന്നെ ചവിട്ടി താഴ്ത്തിയവർക്കുള്ള നെൽസന്റെ മറുപടിയാണ് ജയ്‌ലർ

Ajith PV ഈ പടം സംവിധായകൻ്റെ പേരിൽ അറിയപ്പെടുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു സംവിധായകനെ…

സേവിങ് പ്രൈവറ്റ് റയാനും എൽ കെ അധ്വാനിയും തമ്മിലെന്തു ബന്ധം..?

സേവിങ് പ്രൈവറ്റ് റയാനും എൽ കെ അധ്വാനിയും തമ്മിലെന്തു ബന്ധം..? ചരിത്രമായി തീർന്ന ചില സിനിമകളുടെ…