വെട്ടുക്കിളി

ഒരു പ്രമുഖ “നാടക” നടന്റെ പ്രത്യേക കോമഡി ഏക്ഷൻ പോലെ മുഖത്തിന്റെ ഷേപ്പ് ഇരുന്നതൊഴികെ ചന്തുനാഥ് എന്ന നടന്റെ അടയാളപ്പെടുത്തലായി മാറേണ്ടതായിരുന്നു ഈ സിനിമ. നല്ലൊരു ഹൊറർ കോൺസപ്റ്, പക്ഷേ അനൂപ് മേനോനും അജു വർഗീസും അടക്കമുള്ള മിസ് കാസ്റ്റിംഗ്, സ്ക്രിപ്റ്റിലെ പാളിച്ചകൾ പ്രത്യേകിച്ച് ഫ്ലാഷ് ബാക്ക് തീരാനെടുത്ത സമയം എന്നിങ്ങനെ പല പാളിച്ചകൾ കൊണ്ട് ശ്രദ്ധ നേടാതെ പോയി.

അങ്ങ് ഹോളീവുഡ് മുതൽ ഇങ്ങ് മല്ലുവുഡ് വരെ ഹൊറർ സിനിമകൾക്ക് ഒറ്റ കൺസപ്റ്റേ എന്നും കാണാറുള്ളൂ. ഒരു ഫാമിലിയോ സുഹൃത്ത് സംഘമോ പുതിയൊരു വീട്ടിൽ താമസിക്കാൻ ചെല്ലുന്നു, രാത്രിയാകുമ്പോൾ ഓരോരോ സാധനങ്ങൾ അവിടുന്നും ഇവിടുന്നും പേടിപ്പിക്കാനായി ഇറങ്ങി വരുന്നു, നേരം വെളുക്കുന്നത് വരെ കഥ നീണ്ടാൽ പണ്ട് ആ വീട്ടിൽ നടന്ന ഒരു ട്രാജെഡിയുടെ കഥ കേൾക്കുന്നു, പിന്നെ ആ പ്രേതത്തിനെ സമാധാനിപ്പിച്ചോ നശിപ്പിച്ചോ ഒക്കെ ഒഴിവാക്കുന്നു. ഇതേ കഥ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ പ്രേതസിനിമയാണെന്ന് അറിഞ് സിനിമ കാണാൻ ഇരിക്കുന്നവന്റെ മുൻപിലേക്ക് ആ വീട്ടിൽ താമസിക്കുന്നവന്റെ കഥ പറയാനെടുക്കുന്ന സമയത്തിന് ഒരു പരിധിയൊക്കെയുണ്ട്. ഓപ്പൺഹൈമറിൽ അണുബോംബ് പൊട്ടുന്നത് കാണാൻ നോക്കി ഇരുന്നത് പോലെ ഒരു ഇരുപ്പാണ് കാണികൾക്ക് ഇതിലും വിധിച്ചത്. അത് പക്ഷേ സിനിമയുടെ ആസ്വദനത്തിന് തിരിച്ചടിയായി. ഹൊറർ സിനിമയായിട്ടും കഥ പ്രോമിസ് ചെയ്ത ഹൊററിലേക്ക് കടക്കുമ്പോഴേക്കും പ്രേക്ഷകർ മടുക്കും. അങ്ങോട്ട് കടന്നാലോ പിന്നെയും അങ്ങ് വലിഞ്ഞു നീളുകയാണ്.

അജുവിന്റെ പ്രശ്നങ്ങൾക്ക് പ്രധാന കഥയുമായി ഒരു ബന്ധവുമില്ല. ഡിസ്ഫങ്ക്ഷണൽ ആയ ഒരു കുടുംബം ഒരു ക്രൈസിസിനെ നേരിടുന്നതിനിടയിൽ പരസ്പരം തിരിച്ചറിഞ്ഞു ഒന്നാകുന്നു എന്നതാണ് മിഥുൻ മാനുവൽ ഉദ്ദേശിച്ച തീം എങ്കിൽ അത് ഇവിടെ വർക്ക് ആയിട്ടില്ല.കഥ ഫ്ലാഷ് ബാക്കിലേക്ക് കടന്നു കഴിഞ്ഞാൽ പിന്നെ അജുവിനും ഫാമിലിക്കും അവിടെ പ്രാധാന്യം കുറയും എന്ന് കഥാകാരൻ മനസിലാക്കിയില്ല. കണ്ണില്ലാത്ത ആ കുട്ടിയെ വെച്ച് കുറേ ജമ്പ് സ്കെയർ സീനുകൾക്കുള്ള സാധ്യത ഉപയോഗിക്കാനല്ലെങ്കിൽ പിന്നെ ആ കഥാപാത്രത്തിന് തന്നെ എന്തായിരുന്നു സിനിമയിൽ പ്രസക്തി?

അതി ഗൗരവമുള്ള വേഷത്തിലേക്ക് കോമഡി നടനായ അജുവിനെയും കോമഡി പീസ് ആയ അനൂപ് മേനോനെയും കാസ്റ് ചെയ്തത് ഏറ്റവും വലിയ അബദ്ധമായി മാറി. ഫ്രഡി ഇപ്പോൾ എന്തെടുക്കുകയാണ് എന്ന പ്രേക്ഷകർക്കുണ്ടാകുന്ന സ്വഭാവിക ആകാംക്ഷയെ ഫോക്കസ് ചെയ്തിരുന്നെങ്കിൽ അങ്ങോട്ട് എത്താൻ ഉള്ള അന്വേഷണം സിനിമയെ അൽപ്പം സ്പീഡ് ആക്കുമായിരുന്നു. എന്നാൽ ആ ഭാഗം ഒഴിവാക്കി ഫ്രഡ്‌ഡി ഇങ്ങോട്ട് അന്വേഷിച്ചു വരുന്ന രീതിയിലേക്ക് കഥയെ ചുരുക്കി കളഞ്ഞു.

പിന്നെ ഒരു കാര്യം എടുത്ത് പറയാനുള്ളത് 1970 കാലത്തെ രണ്ട് പ്രണയിതാക്കൾ തമ്മിലുള്ള സംഭാഷണം എഴുതിയിരിക്കുന്ന രീതിയാണ്. നായകൻ പ്രണയപൂർവ്വം പറയുന്ന സംഭാഷണത്തിന് മേമ്പൊടിയായി ” പൈങ്കിളി ഡയലോഗ് ആണെന്ന് അറിയാം എങ്കിലും……” എന്നൊരു സംഭവം കൂട്ടി വെച്ചിരിക്കുന്നത് കല്ല് കടിയായി, മാത്രമല്ല മിഥുൻ മാനുവലിനെ പറ്റി ഒരു കാര്യം മനസ്സിലാക്കാൻ അത് ഗുണവുമായി. ഒന്നുകിൽ മിഥുൻ തന്റെ ജീവിതത്തിൽ യഥാർത്ഥ പ്രണയം എന്താണ് എന്നറിഞ്ഞിട്ടില്ല, അല്ലെങ്കിൽ അദ്ദേഹം താൻ അനുഭവിച്ച മറ്റെന്തിനെയോ പ്രണയമാണെന്ന് തെറ്റിധരിച്ചിരിക്കുന്നു.

You May Also Like

നയൻതാരയും വിഘ്നേഷ് ശിവനും ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി

വിവാഹശേഷം കേരളത്തിലെത്തിയ നയൻതാരയും വിഘ്നേഷ് ശിവനും ഇന്ന് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ദർശനം നടത്തി. വിവാഹശേഷം തിരുവല്ലയിലെ…

‘ലിയോ’ എന്ന ചിത്രത്തിന് ആദ്യം ഉദ്ദേശിച്ചിരുന്ന ടൈറ്റിൽ എന്തായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി വെളിപ്പെടുത്തി

‘ലിയോ’ എന്ന ചിത്രത്തിന് ആദ്യം ഉദ്ദേശിച്ചിരുന്ന ടൈറ്റിൽ എന്തായിരുന്നുവെന്ന് സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി ഒരു…

“ഈ ലോകം തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു വമ്പന്‍ ഐഡിയ “

‘പൂക്കാലം’ ക്യാരക്ടർ പോസ്റ്റർ. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ…

ദശമൂലം ദാമു വരുന്നു, പക്ഷെ കൊണ്ടുവരുന്നവർ മുൻപ് പറഞ്ഞവർ അല്ല

മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന സിനിമ റിലീസ് ആയിട്ട് പത്തുപതിമൂന്നു വർഷങ്ങൾ കഴിയുന്നു. ബെന്നി പി നായരമ്പലത്തിന്റെ…