വെട്ടുക്കിളി

ആഷിക് അബുവിനെ പോലെ തന്നെയാണ് മണിരത്നവും. ലാഭം മുഴുവൻ സ്വന്തമാക്കാൻ സ്വന്തം സിനിമകൾ സ്വയം പ്രൊഡ്യൂസ് ചെയ്യും. മുടക്ക് കുറച്ച് ലാഭം കൂട്ടാൻ തന്നോട് വില പേശാത്തവരെ മാത്രം പങ്കെടുപ്പിക്കും. പണമെറിഞ്ഞു പണം വാരുന്ന ബിസിനസ് റിസ്ക് എടുക്കാൻ ഒട്ട് താല്പര്യവും ഇല്ല. സംശയം ഉള്ളവർക്ക് സ്വന്തം സമയവും ഡേറ്റയും ഉപയോഗിച്ച് ഇവരുടെ പ്രോഡക്ഷൻ കമ്പനി തുടങ്ങിയതിനു മുൻപും പിൻപുമുള്ള സിനിമകളുടെ ക്വാളിറ്റി ഒന്ന് താരതമ്യം ചെയ്ത് നോക്കാവുന്നതാണ്.

എന്നാൽ ഇതിന് വേണ്ടി പണം കണക്ക് പറഞ്ഞു മേടിച്ച മൂന്ന് പേർ അതിന്റെ ഗുണം സിനിമയിൽ കാട്ടിയിട്ടുമുണ്ട്. വിക്രവും ഐശ്വര്യയുമായുള്ള സീനുകൾ ഈ സിനിമയുടെ ഹൈലൈറ്റ് ആണ്. ചെറു ഡയലോഗുകൾക്കിടയിൽ പോലും ഇരുവരുടെയും മുഖത്ത് മാറി മറയുന്ന പ്രണയവും, പകയുമുൾപ്പെടെയുള്ള നൂറ് നിറങ്ങൾ കൊണ്ടു മാത്രം ഈ സിനിമ പണത്തിനും സമയത്തിനും വസൂൽ ആകും. പിന്നൊരാൾ AR റഹ്മാനാണ്. ആദ്യ ഭാഗത്തിൽ അമ്പേ പരാജയമായിരുന്ന ARR ഇതിലും പാട്ടുകളിൽ പരാജയപ്പെട്ടു തന്നെ പോയി. പക്ഷേ ഇതിലെ BGM ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച വർക്കിൽ ഒന്നായിരുന്നു. സീനുകളുടെ ടെമ്പർ പതിൻ മടങ്ങു കൂട്ടുന്നതായി പല താളത്തിലുള്ള ആ മേളപ്പെരുക്കം.

ബാഹുബലി പോലെ രണ്ട് ഭാഗത്തിൽ ഒരുക്കി രാജമൗലിയെ പിൻ തുടരേണ്ട ആൾ ആയിരുന്നില്ല ഒരിക്കൽ ഇന്ത്യൻ സിനിമയിൽ കാലങ്ങൾ മുൻപേ നടന്നിരുന്ന മണിരത്നം. നാല് ഭാഗങ്ങളുള്ള ആദ്യ സിനിമ എടുത്ത് ചരിത്രത്തിലേക്ക് കാല് വെയ്ക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. എങ്കിൽ അത് തമിഴന്റെ എക്കാലത്തെയും മികച്ച കാവ്യങ്ങളിൽ ഒന്നിനുള്ള ഏറ്റവും അനുയോജ്യമായ സമർപ്പണമായേനെ. പല കഥാപാത്രങ്ങളും സംഭവങ്ങളും പരസ്പരം യോജിക്കാതെയും, പൂർണ്ണതയില്ലാതെയും നിൽക്കുന്നു. ഐശ്വര്യയുടെ അമ്മയ്ക്കും, പൂക്കാരിയുടെ മകനും, വീരപ്പാന്ധ്യനുമടക്കം പല കഥാപാത്രങ്ങൾക്കും ഇനിയും ഒത്തിരി കഥകൾ പറയാനുണ്ട് എന്നത് വ്യക്തം. നോവൽ വായിച്ചവന് മാത്രം മനസ്സിലാകുന്നതാകരുത് സിനിമ എന്ന് കരുതുന്നു.

ആ ഒരു അപൂർണ്ണത ഉണ്ട് എന്നതൊഴിച്ചാൽ ഒന്നാം ഭാഗവുമായി കിട പിടിക്കുന്ന രണ്ടാം ഭാഗം. അവസാനത്തെ യുദ്ധം അതിനാവശ്യമായ ഇമ്പാക്ട് ഉണ്ടാക്കിയില്ല. യുദ്ധം വിശദമായി ചിത്രീകരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അതിനൊപ്പം ഇന്റർ കട്ട്‌ ആയി സസ്പെൻസ് ഉള്ള മറ്റൊരു സംഭവം കൂടി കാട്ടാമായിരുന്നു എന്ന് തോന്നി. ആക്ഷന് ഏറെ പ്രാധാന്യമുണ്ടെങ്കിലും ഒരിക്കലും ആക്ഷൻ പ്രേമിയല്ലാത്തത് കൊണ്ടാകണം മണി അത് പെർഫെക്ട് ആക്കാൻ ശ്രമിക്കാത്തത്. പീറ്റർ ഹെയ്ൻനെ പോലെ ഒരാൾക്ക് തിമിർത്ത് ആടാൻ പറ്റുമായിരുന്ന സിനിമയായിരുന്നു ഇത്.

സ്വന്തം തലയിൽ വിരിയുന്ന ആശയങ്ങൾക്ക് പണം മുടക്ക് ഇല്ലാത്തത് കൊണ്ടാകണം ഇതിൽ മണിയുടെ വക ചില സൂപ്പർ കൺസെപ്റ്റുകൾ ഉണ്ട്. പ്രകാശ് രാജിനെ കൊല്ലാനുള്ള ശ്രമമാണ് അതിൽ എന്റെ ഫെവറൈറ്റ്! പലത് കൊണ്ടും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും ഇനി ഒരു PS 3 ക്ക്‌ വേണ്ടി കാത്തിരിക്കേണ്ടതില്ല എന്നത് മാത്രമാണ് സിനിമ അവശേഷിപ്പിച്ച നിരാശ.

Leave a Reply
You May Also Like

ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി

ഒരിടവേളയ്ക്കു ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പൂർത്തിയായി. ഭാവനയും ഷറഫുദ്ധീനും…

ടൈം-ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കി

ടൈം-ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കി മലയാളത്തിൽ ആദ്യത്തെ ഫൗണ്ട്…

നിങ്ങൾ ഊഹിക്കുന്നതിൽ അപ്പുറമാണ് ഈ ഇറ്റാലിയൻ ഇറോട്ടിക് സിനിമയുടെ ട്വിസ്റ്റുകൾ

നല്ലൊരു Italian Erotic- Giallo ചിത്രം പരിചയപ്പെടുത്തുകയാണ്. 70-ൽ ഇറങ്ങിയ ചിത്രമാണെന്ന് കരുതി ആരും ഈ…

“എന്റെ ചേച്ചിയെ മാത്രമല്ല ഈ നാട്ടിലെ ഏത് പെണ്ണിന്റെ മേലെ കൈ വെച്ചാലും ജീവനോടെ ഉള്ളപ്പോ തന്നെ കുഴി കുഴിച്ചു കളയും ഞാൻ പറഞ്ഞില്ലാന്നു വേണ്ട “

ശ്രീകാന്ത് എൻ. റെഡ്ഡി ആദ്യമായി സംവിധാനം ചെയ്‌ത 2023 ലെ തെലുങ്ക് ആക്ഷൻ ഡ്രാമ ചിത്രമാണ്…