ഷൈൻ ടോം, ജോളി ചിറയത്ത്, ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ- ഷിഹാൻ, വിഷ്ണു ആനന്ദ്, കനി കുസൃതി, കേതകി നാരായൺ, ജെയിംസ് ഏലിയ, വിഷ്ണു ആനന്ദ് എന്നിവർ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച സിനിമയാണ് വിചിത്രം. ഒരമ്മയും അഞ്ചു ആൺ മക്കളും ഒത്തുചേരുന്ന ചിത്രത്തിലെ കുടുംബാന്തരീക്ഷവും കാഴ്ചയ്ക്കുടനീളം ഒരുന്മേഷം തരുന്നുണ്ട്. അങ്ങേയറ്റം ഡാർക്കായോ അല്ലെങ്കിൽ വൈകാരികമായോ ഒക്കെ പൊതുവെ അവതരിപ്പിക്കപ്പെടാറുള്ള അമ്മ-ആൺമക്കൾ ആത്മബന്ധത്തെ വളരെ റിയലിസ്റ്റിക്കായ രീതിയിലാണ് ഇവിടെ സംവിധായകനും എഴുത്തുകാരനും അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ ഈ സിനിമയുടെ പുതിയൊരു ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മനോജ് പരമേശ്വരൻ എഴുതി മറിയ ജോണി ആലപിച്ച ഗാനത്തിൽ കനികുസൃതി & കേതകി നാരായൺ എന്നിവരാണ് പ്രധാന വേഷത്തിൽ ഗാനത്തിൽ കാണപ്പെടുന്നത്. ഇവരുടെ ഇന്റിമേറ്റ് രംഗങ്ങൾ വരെ ഗാനത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ യൂട്യൂബിൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.
അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം ലക്ഷക്കണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു. കണി കുസൃതിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ വീണ്ടും ഈ സിനിമയിൽ കാണാൻ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയം. ബിരിയാണി എന്ന സിനിമയിലൂടെ ആരാധകരെ ഞെട്ടിച്ച കണി കുസൃതി വീണ്ടും വിചിത്രം എന്ന സിനിമയിലൂടെ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. പോരാത്തതിന് ഈ അടുത്തകാലത്ത് മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു ക്യാമറക്ക് മുന്നിലെത്തുന്ന ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.