ഹാജ സംവിധാനം ചെയ്‌ത ഷോർട്ട് മൂവിയാണ് VICTIMA അഥവാ ഇര. ഈ ഷോർട്ട് മൂവി വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് മികച്ച വിരുന്നൊരുക്കുന്ന ഒന്നാണ്. കാലുകളിലൂടെ മാത്രം കഥപറയുന്ന രീതി. ഇത് തികച്ചും ഷോർട്ട് മൂവീസിനു മാത്രം അവകാശപ്പെടാവുന്ന ഒരു സമീപനമാണ്. ഇത്തരത്തിൽ പുതുമയുള്ള രീതികളിൽ ആശയത്തെ ആവിഷ്കരിക്കുന്നവർ ഇപ്പോൾ അനവധി ഉണ്ട് എങ്കിലും ഈ ഒരു സൃഷ്ടി അവയിൽ നിന്നും വ്യത്യസ്‍തമായിരിക്കുന്നു എന്നുതന്നെ പറയേണ്ടതുണ്ട്. ആശയം വളരെ ഗൗരവതരവും ചർച്ചയാകേണ്ടതും എന്നാൽ പലരും പറഞ്ഞതുമായിരിക്കാം. എന്നാൽ ഇത്തരമൊരു ശൈലി അത് ഈ മൂവിക്കു മാത്രം അവകാശപ്പെട്ടതാണ്. കാലുകളെ കൊണ്ട് അഭിനയിപ്പിക്കുക, അതിലൂടെ കയ്പ്പേറിയ ഒരു യാഥാർഥ്യം പറയുക. ഈ ഷോർട്ട് മൂവി ഒന്ന് കണ്ടെണ്ടത് തന്നെയാണ്. അല്ലെങ്കിൽ അതൊരു നഷ്ടമായിരിക്കും.

വിക്ടിമയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

ഇന്ത്യയിൽ ലൈംഗികഅരാജകത്വം എല്ലാ സംസ്ഥാനങ്ങളിലും നിലനിൽക്കുന്നുണ്ട്. അതാകട്ടെ ബാലികമാർ തുടങ്ങി വൃദ്ധകൾ വരെ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് വളർന്നു കഴിഞ്ഞു. കുറ്റവാളികളുടെ /പ്രതികളുടെ കാര്യം നോക്കൂ , അതിൽ എന്തൊരു മതസൗഹാർദ്ദമാണ്, അതിൽ എന്തൊരു നരാധമ സൗഹാർദ്ദമാണ് . വിവിധ മതോപാസകരും പോലീസുകാരും മോഡേൺ ഫ്രീക്ക് പിള്ളേരും ഭിക്ഷക്കാരും അംഗ പരിമിതരും സമ്പന്നനും ദരിദ്രനും അക്കാര്യത്തിൽ ഒരേ ആശയക്കാരാണ്. ഇരകളെ സൃഷ്ടിക്കാൻ അവർക്കൊന്നും അവരുടെ ആശയമോ വിശ്വാസമോ ഡ്യുട്ടിയോ പരിമിതികളോ തടസ്സമാകുന്നില്ല. അക്കാര്യത്തിൽ അവർക്കെല്ലാം ഒരേ മനസും ഒരേ ആരോഗ്യവുമാണ്. അനുദിനം വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നതും അതല്ലതെ മറ്റെന്താണ് ?

എത്ര ആസിഫമാർ എത്ര കൃഷ്ണ പ്രിയമാർ എത്ര ഡയാനമാർ …. ഇവിടെ പിച്ചിച്ചീന്തപ്പെട്ട് അകാലത്തിൽ ഒടുങ്ങിയിരിക്കുന്നു. ഒരേ കൂട്ടം ചെന്നായ്ക്കൾ വിവിധ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടു അവരെ കൊന്നു തന്നിരിക്കുന്നു. കേവലമൊരു ഐക്യദാർഢ്യത്തിനോ മെഴുകുതിരി പ്രകടനങ്ങൾക്കോ ഇരകളോട് നീതിപുലർത്താൻ ആകില്ല. ഇവിടെ നീതി നേടിക്കൊടുക്കൽ അല്ല ആവശ്യം, സംഭവങ്ങൾ ഉണ്ടാകാതെ നോക്കുക എന്നതാണ്.

സംഭവിച്ചു കഴിഞ്ഞിട്ടു നീതികിട്ടുക എന്നത് പൊള്ളലേറ്റ ഭാഗത്തു മരുന്നുവയ്ക്കുക പോലെ മാത്രമാണ്. കോശങ്ങൾ അഴുകുന്നതുകൊണ്ടും ആന്തരികാവയവങ്ങൾക്കു ക്ഷതം ഏൽക്കുന്നതുകൊണ്ടും പൊള്ളലിന്റെ ഗൗരവം അനുസരിച്ചു ശരീരം പെട്ടന്നോ ക്രമേണയോ മരണത്തിലേക്ക് പോകും . ഇല്ലെങ്കിലോ വൈരൂപ്യവും കൊണ്ട് ജീവിതം തള്ളിനീക്കണ്ടിവരും. ശരീര സൗന്ദര്യം പിന്നെ സ്വപ്നം മാത്രം. ഇവിടെ അത് മനസിനാണ് സംഭവിക്കുക എന്നുമാത്രം. ജീവിതം മുഴുവൻ നീണ്ടുനിൽക്കുന്ന വിഷാദരോഗങ്ങൾക്കും മാധ്യമങ്ങൾ ദുഷ്ടബുദ്ധിയോടെ നൽകുന്ന ‘പേരുദോഷങ്ങൾക്കും ‘ ഇരയുടെ മുറിവ് എന്നെന്നും സജീവമായി നിലനിർത്താൻ കഴിയും. അങ്ങനെയുള്ളപ്പോൾ കലാപരമായ ഇടപെടലുകൾക്ക് എന്തെങ്കിലും സാധിക്കുമോ എന്നാണ് നാം ഉറ്റുനോക്കേണ്ടത്.

ഈ മൂവി കാണുന്ന ചിലർക്കെങ്കിലും വൈകൃതമായ മനസുകളെ കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ടിവന്നാൽ ഈ കല അവിടെ വിജയിക്കുന്നു. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

***

വിക്ടിമയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

വിക്ടിമയുടെ സംവിധായകൻ ഹാജ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാനൊരു ടെക്സ്റ്റയിൽ ഷോപ്പ് നടത്തുകയാണ്. തിരുവനന്തപുരം പൂന്തുറയാണ് സ്വദേശം . വിവാഹിതനാണ് രണ്ടു കുട്ടികൾ ഉണ്ട്. ഇതൊരു സമകാലികമായ സംഭവം ആണല്ലോ. സാധാരണ എല്ലാരും വളരെ സ്ട്രെയിറ്റ് ആയി കഥപറയും എനിക്ക് കുറച്ചു വ്യത്യസ്തമായി വളരെ സിമ്പോളിക് ആയി പറയണം എന്നാണു ആഗ്രഹം. അതുകൊണ്ടാണ് ആശയം പറയാൻ ‘കാലിൽ’ എത്തിയത് . തുടക്കത്തിലെ ആ മൂന്നര മിനിറ്റ് ഭാഗം ഒറ്റ ഷോട്ടാണ്. കട്ട് ചെയ്യാതെ ഒറ്റ ടേക്കിൽ എടുത്തത്. സത്യം പറഞ്ഞാൽ അതൊരു ഓർമ്മപ്പെടുത്തൽ എന്ന രീതിയിൽ ആണ് എടുത്തത്.

ഇതിനു മുൻപ് ഏഴു ഷോർട്ട് മൂവി ചെയ്തിട്ടുണ്ട്. ‘ഒരു ഡിവോഴ്സ് തരുമോ’ , ‘ഇവർക്ക് സമയമില്ല’, പിന്നെ പ്ലസ് ടു പെൺകുട്ടികളുടെ കഥപറയുന്ന ‘ഒരു ടീനേജുകാരി’…അങ്ങനെ കുറച്ചെണ്ണം ചെയ്തിട്ടുണ്ട്. ഫ്രണ്ട്‌സ് ആയിട്ട് തന്നെയാണ് എല്ലാം ചെയുന്നത് എങ്കിലും അങ്ങനെ വലിയൊരു കൂട്ടായ്മ ഒന്നും ഇല്ല. ഞങ്ങൾ ഒരു നാലഞ്ചുപേർ ഉണ്ട്. ഇത്തരം ശ്രമങ്ങൾ കൊണ്ട് നമുക്ക് ബെനിഫിറ്റ് ഒന്നും ഇല്ല. പക്ഷെ നമുക്ക് മാനസിക സംതൃപ്തി കിട്ടും , പിന്നെ കലയോടുള്ള ഒരു പ്രതിബദ്ധത. നമ്മൾ മിക്ക ഫെസ്റ്റിവെലുകളിലും അയക്കാറുണ്ട്. ‘ഒരു ഡിവോഴ്‌സ് തരുമോ ‘ എന്ന ഷോർട്ട് മൂവി മാത്രം അല്പം ക്ലിക്ക് ആയി . അത് 2015 -ൽ ആയിരുന്നു .

‘വിക്ടിമ’ യുട്യൂബിൽ വലിയ ചലനം ഉണ്ടാക്കിയില്ല എങ്കിലും ഫെസ്റ്റിവലുകളിൽ പോകുമ്പോൾ നല്ല അഭിപ്രായങ്ങൾ നേടിയിട്ടുണ്ട്. അടുത്ത വർക്ക് ഡിസംബറിൽ തുടങ്ങും. അതും വളരെ വ്യത്യസ്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഹൈസ്‌കൂൾ കാലം മുതൽ സിനിമയോടൊക്കെ വലിയ താത്പര്യമാണ്. ഡയറക്ഷനോട് ആണ് കൂടുതൽ ഇഷ്ടം. വിക്ടിമ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വർക്ക്. മറ്റു വർക്കുകളിൽ സാമ്പത്തിക വിഷയങ്ങൾ കൊണ്ട് ചില പോരായ്മ വന്നിട്ടുണ്ട്. ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നു.

എല്ലാരും വിക്ടിമ കാണുക വോട്ട് ചെയ്യുക

vote link >>  VICTIMA
Production Company: Adheena
Short Film Description: This is a short movie against sexual anarchy in India. women in India are not safe even if it is a child or an old lady
Producers (,): Haja, Safeer Ahmed
Directors (,): Haja
Editors (,): Haja
Music Credits (,): Dr.Subha, background score- Trivandrum gys
Cast Names (,): No castings..Only characters leg.
Genres (,): Shortfilm

**

Leave a Reply
You May Also Like

ഫിറ്റ്നസ് ട്രെയ്നറിന്റെ ഇടുപ്പിൽ ഇരുന്ന് വർക്ക് ഔട്ട് ചെയുന്ന അഷിക അശോകൻ, വീഡിയോ വൈറൽ

റീൽസ്, ടിക്-ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഷിക അശോകൻ.ധാരാളം മ്യൂസിക് വീഡിയോസിലും…

മലയാള സിനിമയുടെ ഗ്ലോബൽ മാർക്കറ്റ് വളർച്ച ആണ് അദേഹത്തിന്റെ ലക്ഷ്യം

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് ഗൾഫ് ന്യൂസുമായുള്ള മോഹൻലാലിന്റെ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായ ഒരു കാര്യം, മലയാള…

ഒത്തിരി നല്ല കഥാപാത്രങ്ങൾ ഉള്ള, മുഹൂർത്തങ്ങൾ ഉള്ള, അന്യോന്യം മത്സരിച്ചു അഭിനയിച്ച ‘ഇവിടം സ്വർഗമാണ്’

രാഗീത് ആർ ബാലൻ കോശി (പ്രബലൻ വക്കിൽ) ആലുവ ചാണ്ടിയുടെയും ജോസിന്റെയും മാത്യൂസിന്റെയും മുൻപിൽ ഇരുന്നു…

ഈ ഏഴു വയസ്സുകാരന്‍ യുട്യൂബ് ല്‍ നിന്ന് ഉണ്ടാക്കുന്ന വരുമാനം കേട്ടാൽ ഞെട്ടും !

യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ഈ ഏഴു വയസ്സുകാരന്‍ അറിവ് തേടുന്ന പാവം പ്രവാസി…