വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം “സൈന്ധവ്”; ക്ലൈമാക്സ് ഷൂട്ട് പൂർത്തിയായി

നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “സൈന്ധവ്” എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു.

വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണൽ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്. രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയിൽ അണിയറപ്രവർത്തകർ സന്തോഷത്തിലാണ്.

നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാം പരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. മ്യുസിക് – സന്തോഷ് നാരായണൻ, സഹ നിർമാതാവ് – കിഷോർ തല്ലുർ, ക്യാമറ – എസ് മണികണ്ഠൻ, എഡിറ്റർ – ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ – അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ – പ്രവീൺ. ഡിസംബർ 22 ക്രിസ്മസ് ആഴ്ചയിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ – ശബരി

Leave a Reply
You May Also Like

ഒരു സംവിധായകന് ഒരു മുന്നേറ്റം നടത്തണമെങ്കിൽ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന മികച്ച നടനുണ്ടാകണമെന്ന് ലോകേഷ്

ലിയോ’യുടെ സമ്മിശ്ര അഭിപ്രായങ്ങൾ സ്വീകരിക്കുന്നതായി സംവിധായകൻ ലോകേഷ് കനകരാജ് ‘ജപ്പാൻ’ ഓഡിയോ ലോഞ്ചിൽ രാജു മുരുകനാണ്…

അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്യുന്നതിനാൽ തന്റെ ചിത്രം പിൻവലിക്കുന്നതായി ജിയോ ബേബി

ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്നു തന്റെ ചിത്രമായ ”ഫ്രീഡം ഫൈറ്റ്” പിന്‍വലിക്കുന്നതായി സംവിധായകന്‍ ജിയോ ബേബി.…

11,550 വർഷങ്ങൾക്ക് മുൻപ് അവളും കുഞ്ഞും എങ്ങോട്ടാണ് പോയത്…?

11,550 വർഷങ്ങൾക്ക് മുൻപ് അവളും കുഞ്ഞും എങ്ങോട്ടാണ് പോയത്…? Prävėėn Präkäsh 11,550 വർഷങ്ങൾക്ക് മുൻപ്…

ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു

Bineesh K Achuthan ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായ ‘ ഷോലെ ‘…