Bineesh K Achuthan

ആരാധകർ വിക്ടറി വെങ്കിടേഷ് എന്ന് വിളിക്കുന്ന ദഗ്ഗുബതി വെങ്കിടേഷ് ഇന്ന് (ഡിസംബർ 13) 63-ാം ജന്മദിനത്തിന്റെ നിറവിൽ. ടോളിവുഡിൽ 80 – കളുടെ അവസാനത്തോടെയുണ്ടായ തലമുറ മാറ്റത്തിന്റെ ഭാഗമായി മുൻ നിരയിൽ എത്തിയ വെങ്കിടേഷ്, 90 – കളിലുടനീളം ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാർജ്ജുന എന്നിവർക്കൊപ്പം ടൈർ 1 കാറ്റഗറി താരമായിരുന്നു. അക്കാലത്ത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെങ്കിടേഷ് ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകൾ പ്രദർശിപ്പിക്കുമായിരുന്നു.

വാലിബൻ എന്ന പേരിലുള്ള ഒരു തമിഴ് പടത്തിന്റെ പോസ്റ്ററിലാണ് വെങ്കിടേഷിന്റെ മുഖം ആദ്യമായി കാണുന്നത്. ദിവ്യഭാരതിയുടെ നായിക വേഷത്താൽ സെൻസേഷണൽ ഹിറ്റായി മാറിയ വാലിബൻ, തെലുങ്കിൽ ചരിത്ര വിജയം നേടിയ ബൊബ്ബിലി രാജയുടെ തമിഴ് പതിപ്പാണെന്ന് വളരെ വൈകിയാണറിഞ്ഞത്. 90 – കളുടെ മധ്യത്തിൽ ഏയ് ഹീറോയുടെ അപ്രതീക്ഷിത വിജയത്തെ തുടർന്ന് ധാരാളം തെലുങ്ക് ചിത്രങ്ങൾ മലയാളത്തിൽ ഡബ്ബ് ചെയ്യുകയുണ്ടായി. കൂടുതലും ചിരഞ്ജീവി ചിത്രങ്ങളായിരുന്നുവെങ്കിലും അക്കൂട്ടത്തിൽ വെങ്കിടേഷ്, നാഗാർജ്ജുന എന്നിവരുടെ പടങ്ങളും ഉണ്ടായിരുന്നു. ഇത് കൂടാതെ തെലുങ്ക് നായകരുടെ തമിഴ് ഡബ്ബിംഗ് പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തുമായിരുന്നു.

പ്രശസ്ത നിർമ്മാതാവും സുരേഷ് പ്രൊഡക്ഷൻസിന്റെ അമരക്കാരനുമായ ഡി രാമനായിഡുവിന്റെയും രാജേശ്വരിയുടെയും മകനായി 1960 ഡിസംബർ 13 – നാണ് വെങ്കിടേഷ് ജനിക്കുന്നത്. 1971 – ൽ എ എൻ ആർ നായകവേഷം ചെയ്ത പ്രേമലോകയിൽ ബാലതാരമായിട്ടായിരുന്നു വെങ്കിടേഷിന്റെ ചലച്ചിത്ര പ്രവേശനം. എങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1986 – ൽ ഹിറ്റ് മേക്കർ കെ രാഘവേന്ദ്ര റാവുവിന്റെ കലിയുഗ പാണ്ഡവുലുവിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ ആദ്യ ചിത്രത്തിന് ശേഷം ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായകനായ വെങ്കിടേഷ് 1993 – ൽ അനാരി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. പി വാസുവിന്റെ പ്രഭു ചിത്രമായ ചിന്നതമ്പിയുടെ റീമേക്കായിരുന്നു. തെലുങ്ക് പതിപ്പായ ചാന്ദിയിൽ വെങ്കിടേഷ് തന്നെയായിരുന്നു നായകൻ.

2010 – ന് ശേഷം തലമുറ മാറ്റം തിരിച്ചറിഞ്ഞ വെങ്കിടേഷ് മൾട്ടി സ്റ്റാർ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. മഹേഷ് ബാബുവിനൊപ്പമഭിനയിച്ച സീതമ്മ വാകിട്ലോ സിരിമല്ലേ ചേട്ടൂ – വിന്റെ വിജയം ആ തീരുമാനത്തെ ശരിവക്കുന്നതായിരുന്നു. പവൻ കല്യാണുമായി ഒരുമിച്ച ഗോപാല ഗോപാലയും വിജയമാവർത്തിച്ചു. ഇപ്പോൾ കൂടുതലായും മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണ് വെങ്കിടേഷ് സജീവമായിട്ടുള്ളത്. വെങ്കിടേഷ് ഇത് വരെ അഭിനയിച്ച ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും റീമേക്കുകളായിരുന്നു. മലയാള ചിത്രങ്ങളായ ബോഡി ഗാർഡ്, ദൃശ്യം സീരീസ് എന്നിവ തെലുങ്കിൽ വെങ്കിടേഷാണ് റീമേക്ക് ചെയ്തത്. OTT കാലഘട്ടത്തിൽ ബുദ്ധിപൂർവ്വം റീമേക്കുകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന വെങ്കിടേഷ് പരീക്ഷണ ചിത്രങ്ങളോടും ആഭിമുഖ്യം പ്രകടിപ്പിച്ചു തുടങ്ങി. തെലുങ്ക് താരങ്ങളിൽ യുവനിരയിൽ ശ്രദ്ധേയരായ റാണാ ദഗ്ഗുബതി, അക്കിനേനി നാഗ ചൈതന്യ എന്നിവർ വെങ്കിടേഷിന്റെ സഹോദര പുത്രൻമാരാണ്. മാറ്റങ്ങളോട് പോസിറ്റീവ് സമീപനം വച്ചു പുലർത്തി മുന്നേറുന്ന വെങ്കിടേഷിന് പിറന്നാൾ ആശംസകൾ….

You May Also Like

രാജേഷ് ബാബു എന്ന സംഗീതസംവിധായകനും നിർമ്മാതാവും

സിനിമയിലെ എച്ച് ആർ പ്രൊഫഷണൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്ൽ ബിരുദാനന്തര ബിരുദം ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ…

അചഞ്ചല പ്രണയത്തിന്റെ ‘ആയിരം കാലം’, ജനുവരി അഞ്ചിന് ബൂലോകം ടീവിയിൽ റിലീസ് ചെയ്യുന്നു

ബൂലോകം ടിവിയിൽ വരുന്നു ‘ആയിരം കാലം’, ജനുവരി അഞ്ചിന് റിലീസ് ചെയ്യുന്നു. മൂപ്പർ ഫിലിംസിന്റെ ബാനറിൽ…

രോഗകാലത്ത് തനിക്ക് പലരും സിനിമകൾ തരാതിരുന്നിട്ടുണ്ടെന്നും താൻ അവഗണിക്കപ്പെട്ടുവെന്നും മംമ്തയുടെ വെളിപ്പെടുത്തൽ

2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം…

പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാർപ്പിടവും ഉണ്ട്, വസ്ത്രം എവിടെയെന്ന് ഉർഫിയോട് സോഷ്യൽ മീഡിയ

വിചിത്രമായ ഫാഷനിലൂടെ പ്രശസ്തയായ ഉർഫി ജാവേദ് വീണ്ടും ആളുകളുടെ മനസ്സിനെ പരീക്ഷിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ…