എന്താണ് ഹിന്ദുത്വ ദേശീയതയും അതിന് അടിത്തറയായ ആശയവും (video)

258

മുസ്ലിം , ക്രിസ്ത്യൻ , ദളിത് വിഭാഗ മനുഷ്യരെ ഉൻമൂലനം ചെയ്യുകയും . ഇന്ത്യയിലെ എല്ലാം പൗരൻമാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും പ്രധാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയെ തകർക്കുകയും ചെയ്തു കൊണ്ട്, ഇന്ത്യയെ തീവ്ര ഹിന്ദുത്വ ബ്രാഹ്മണിക്കൽ രാഷ്ട്രമാക്കി മാറ്റുകയും അതുവഴി ബ്രാഹ്മണന് മാത്രം അധികാരം കൈയ്യാളാൻ അവസരമുണ്ടാകയും ചെയ്യുന്ന സാഹചര്യമൊരുക്കുന്ന രാഷ്ട്രിയ പ്രവർത്തനമാണ് ഇന്ത്യയിൽ നടക്കുന്നത്.

ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്ന ബ്രാഹ്മണ ഇതരരും തീവ്രഹിന്ദുത്വവൽക്കരണത്തിന് എതിരെ പ്രവർത്തിക്കുന്ന ജനാധിപത്യവാദികളും എന്താണ് ഹിന്ദുത്വ രാഷ്ട്രം ലക്ഷ്യങ്ങളെന്നും അവ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിനടിത്തറയായി വർത്തിക്കുന്ന ആശയങ്ങൾ ഏതൊക്കെയാണെന്നും മനസ്സിലാക്കുന്ന രാഷ്ട്രിയ വിദ്യാസം നേടികൊണ്ട് ബ്രാഹ്മണിക്കൽ തീവ്രഹിന്ദുത്വ നേരിട്ടാൽ മാത്രമേ ഇന്ത്യക്ക് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ആകുകയുള്ളു.

ബ്രാഹ്മണിക്കൽ തീവ്ര ഹിന്ദുത്വ വാദികൾ തയ്യാറാക്കിയ ഹിന്ദുത്വ രാഷ്ട്രപദ്ധതിക്ക് കൊടി പിടിക്കുന്ന ക്രിസ്ത്യാനിയും, ദളിതനും ബ്രാഹ്മണ ഇതര ജാതി വിഭാഗങ്ങളും മനസ്സിലാകേണ്ടത് നമ്പരിട്ട് കൂട്ട നരഹത്യക്ക് തയ്യാറിക്കി നിർത്തിയിരിക്കുന്ന വണ്ടിയിലെ സ്വയം സുരക്ഷിതരാണ് എന്ന് കരുതി ആലസ്യത്തിലാണ്ട യാത്രക്കാർ മാത്രമാണ് എന്നതാണ്.

എന്താണ് ഹിന്ദുത്വ ദേശീയതയും അതിന് അടിത്തറയായ ആശയവുമെന്നും ലളിതമായി പറയുന്നതാണ് ഈ വീഡിയോ.

**