അമ്പിളി ദേവിക്കെതിരെ ആദിത്യന്റെ വധശ്രമം, സീസീറ്റീവി ദൃശ്യങ്ങൾ പുറത്തുവിട്ടു അമ്പിളിദേവി

0
277

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യജയൻ ആയുധംകാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമ്പിളി ദേവിയുടെ വാക്കുകൾ :

‘ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും െവട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്. ’ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി. സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രങ്ങൾ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭർത്താവിൽ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,,അതൊക്കെ അയാളുെട കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോൾ വിഷമമുണ്ടായി. ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ജയൻ ചേട്ടൻ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീർത്തുകളയും എന്ന രീതിയിൽ സംസാരിച്ചു.അദ്ദേഹത്തിന്റെ രണ്ട് പ്രോപ്പർറ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ സൂക്ഷിക്കാൻ ഏൽപിച്ചതാണ്. അത് ചോദിച്ചു, ഞങ്ങൾ തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇനി മേലാൽ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്നു പറഞ്ഞു.’

Video

**