അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പ് , പിന്നെന്തുസംഭവിച്ചെന്നറിയണ്ടേ ?
പാർക്കില്‍ കളിക്കുന്ന അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തായ്ലൻഡിലെ ഫാങ്ജാ പ്രവിശ്യയിലാണ് സംഭവം
195 total views

പാർക്കില്‍ കളിക്കുന്ന അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തായ്ലൻഡിലെ ഫാങ്ജാ പ്രവിശ്യയിലാണ് സംഭവം . അമ്മ യ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു പെൺകുട്ടികൾ. കുട്ടികൾ കളിക്കുന്ന ദൃശ്യം അമ്മ മൊബൈലിൽ പകർത്തുന്നുന്നുമുണ്ടായിരുന്നു. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് അവിടേക്ക് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടിയും 5 വയസ്സുകാരിയുമായ ടിയാന പിന്നിലുമായി ഓടുന്നതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ ദേഷ്യത്തോടെ കടിക്കാനൊരുങ്ങുന്നതും ദൃശ്യത്തിൽ കാണാം. പാമ്പ് പിന്നീട് മറുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു .
Video
196 total views, 1 views today
