അപാരമായ ഈ ധീരതയെ സമ്മതിക്കാതെ തരമില്ല. മയൂർ എന്ന റെയിൽവേ ജീവനക്കാരനെ കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ്. രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ് മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം . റെയിൽവേ മന്ത്രി പിയുഷ് ഗോയൽ ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.
റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് വീണു. ആ സമയം അതിവേഗം ഒരു ട്രെയിനും അതേ പാളത്തിലൂടെ പാഞ്ഞെത്തി. നിലവിളിച്ചുകൊണ്ട് നിസ്സഹായതയോടെ നിൽക്കുകയാണ് ‘അമ്മ. അത് കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി, ജീവനക്കാരനും ചാടിക്കയറി. ഈ ‌സമയം ട്രെയിൻ കടന്നുപോകുകയും ചെയ്തു. . ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ചു കൊണ്ട് എടുത്തുചാടിയ ജീവനക്കാരന്റെ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്.

ചങ്കിടിപ്പോടെ വിഡിയോ കാണാം.

https://www.facebook.com/watch/?v=288114159436780&t=27

You May Also Like

മൈ ഡിയർ കുട്ടിച്ചാത്തനെ കൂടാതെ ഒരു ത്രീഡി സിനിമ കൂടി മലയാളത്തിൽ ഇറങ്ങിയിരുന്നു

1851 ൽ വിക്ടോറിയ രാജ്ഞിയുടെ സ്റ്റീരിയോ സ്കോപിക് ചിത്രങ്ങളുടെ ഒരു പ്രദർശനം ലണ്ടനിൽ നടന്നു. 1915 ൽ ആദ്യത്തെ anaglyph 3D സിനിമ “Jim the pen man”

ഇവനിൽ നിന്നും പെൺകുട്ടികളെ ആര് രക്ഷിക്കും ?

The Silence (German, Germany, 2010) Jaseem Jazi ‘സിനിക’ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ…

ഫാസിൽ ജോണി ലൂക്കാസിന് കൊടുത്ത വാക്കും ഫഹദിന്റെ തിരിച്ചുവരവും

ആ വാക്കുകളിൽ നിറഞ്ഞു നിന്നതത്രയും ഫാസിൽ എന്ന പിതാവിന് സ്വന്തം മകനിലും അവന്റെ കഴിവിലുമുള്ള വിശ്വാസമായിരുന്നു.വർഷങ്ങൾക്കിപ്പുറം അത് ശരി വയ്ക്കുന്ന തരത്തിൽ

വിശപ്പ്‌ എല്ലാവര്ക്കും ഒരു പോലെ, അതിനു ഏറ്റ കുറച്ചിലുകള്‍ ഇല്ല

ഒരിക്കല്‍ ബോംബ യ്ക്ക് പോകാന്‍ ഞാന്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. എന്റെ കംപാര്‍ത്മെന്റ്‌റ് ഇല്‍ എന്റെ സീറ്റ് ഒഴികെ വേറൊരു സീറ്റ് അടുത്തുള്ളത് കാലി ആയി കിടക്കുന്നു . ഞാന്‍ എന്‌ടെ പെട്ടി ഒക്കെ ഭദ്രമാക്കി സീറ്റില്‍ ഇരുപുറപ്പിച്ചു. ചുറ്റും ഉള്ള ആരും ആരോടും മിണ്ടുനില്ല. കൈയിലെ പുസ്തകം തുറന്നു വായന തുടങ്ങി. കുറച്ച ദൂരം കഴിഞ്ഞപ്പോള്‍ സഹയാത്രികര്‍ പലരും ചെറിയ രീതിയില്‍ സംസാരം തുടങ്ങിയിരുന്നു. സംസാരം മുഴുവന്‍ അവരൊക്കെ നല്ല നിലയില്‍ ബോംബയില്‍ ജീവിക്കുന്നവരനെന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള രീതിയില്‍ ആണെന്ന് എനിക്ക് തോന്നി. മലയാളികള്‍ തന്നെയാണെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും ഹിന്ദിയും ഇംഗ്ലീഷും പ്രയോഗിച്ചു കൊണ്ടിരുന്നു. എനിക്ക് പണ്ടേ മലയാളം ഒഴികെയുള്ള ഭാഷകളോട് ഒരു വിരോധം ഉള്ളത് കൊണ്ട് ഞാന്‍ അത്തരം സംസാരം ശ്രദ്ധിക്കാന്‍ പോയതുമില്ല ..(ശ്രദ്ധിച്ചാല്‍ എല്ലാം മനസിലായേനെ )..