പാളത്തിലേക്ക് വീണ കുട്ടി, ചീറിപ്പാഞ്ഞുവരുന്ന ട്രെയിൻ, ഹോ ചങ്കിടിപ്പോടെ കാണേണ്ട വീഡിയോ

150

അപാരമായ ഈ ധീരതയെ സമ്മതിക്കാതെ തരമില്ല. മയൂർ എന്ന റെയിൽവേ ജീവനക്കാരനെ കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ്. രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ് മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം . റെയിൽവേ മന്ത്രി പിയുഷ് ഗോയൽ ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.
റെയിൽവേ സ്റ്റേഷനിൽ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് വീണു. ആ സമയം അതിവേഗം ഒരു ട്രെയിനും അതേ പാളത്തിലൂടെ പാഞ്ഞെത്തി. നിലവിളിച്ചുകൊണ്ട് നിസ്സഹായതയോടെ നിൽക്കുകയാണ് ‘അമ്മ. അത് കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി, ജീവനക്കാരനും ചാടിക്കയറി. ഈ ‌സമയം ട്രെയിൻ കടന്നുപോകുകയും ചെയ്തു. . ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും തൃണവത്ഗണിച്ചു കൊണ്ട് എടുത്തുചാടിയ ജീവനക്കാരന്റെ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്.

ചങ്കിടിപ്പോടെ വിഡിയോ കാണാം.