മെർസിഡസ് ബെൻസ് എന്നു കേട്ടാൽ അതിന്റെ ഈ ചരിത്രം കൂടി ഓർക്കണം

102

Mohan Das

മെർസിഡസ് ബെൻസ് എന്നു കേട്ടാൽ അതിന്റെ ഈ ചരിത്രം കൂടി ഓർക്കണം :

1888 ആഗസ്ത് 5 ജർമനിയിലെ നാട്ടുരാജ്യമായ ബഡാനിലെ ഒരു ചെറിയ ഗ്രാമമായ വീസ്‌ലോക്ക്. നേരം ഉച്ചയോടടുക്കുന്നു. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഗോതമ്പു പാടത്തു ഒരു സംഘം സ്ത്രീകൾ ജോലിചെയ്യുന്നു. അടുത്തായി അവരുടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് അവർ ഒരു കാഴ്ച്ച കണ്ടത്. അടുത്തവഴിയിലൂടെ കറുത്ത ഗൗൺ ധരിച്ച ഒരു സ്ത്രീ രണ്ടു കുട്ടികളോടൊപ്പം ഒരു കുതിര വണ്ടിയിൽ പോകുന്നു. പക്ഷെ അവരെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു. കുതിരകളില്ലാതെ ഓടുന്ന കുതിരവണ്ടിയോ? അക്കാലത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ദുര്മന്ത്രവാദികളെ പറ്റി അവർ കേട്ടിട്ടുണടായിരുന്നുപെട്ടെന്ന് ഒരു സ്ത്രീ തന്റെ കുട്ടിയെ അടുത്ത പുരോഹിതന്റെ അടുത്തേക്ക് അയച്ചു. പള്ളിമണി മുഴക്കി പുരോഹിതൻ ആളെ കൂട്ടി. മന്ത്രവാദിനിയെ നേരിടാൻ അവർ ഒരുങ്ങി നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ വണ്ടിയെത്തി. എന്നാൽ പെട്ടെന്ന് വണ്ടി നിന്നു. വണ്ടിയിൽ നിന്നും ആ സ്ത്രീ ഇറങ്ങി. അവർ വണ്ടി പരിശോധിച്ചു. എന്നിട്ട് അവർ അടുത്തുകണ്ട വൈദ്യശാലക്കു നേരെ നടന്നു. അവിടെ ആരെയും കാണാഞ്ഞു അടുത്ത മദ്യശാലയിലേക്കു അവർ ചെന്നു. അവർ 10 ലിറ്റർ ലെഗ്രെയിൻ ചോദിച്ചു. ലൈഗ്രെയിൻ ഒരു പെട്രോളിയം ഉല്പന്നമായിരുന്നു. തുണികളിലെ കറ കളയാനാണ് ഇത് ഉപയോഗിച്ചിരുന്നത്. അവർ ലെഗ്രെയിൻ വണ്ടിയിലൊഴിച്ചു. യാത്ര തുടങ്ങി. ഇത് ചരിത്രത്തിലെ ആദ്യത്തെ Road trip ആയിരുന്നു. മോട്ടോർ വാഹനങ്ങളുടെ ഉപാസകനായിരുന്ന ബെൻസിന്റെ പത്‌നി ബെർത ബെൻസും മക്കളായ റിച്ചാർഡും ഓയിനും ആയിരുന്നു അവർ. 1888 ഇലെ ഈ സംഭവത്തെ ഓർമപ്പെടുത്തി MERSIDEZ BENZ കമ്പനി പുറത്തിറക്കിയ വീഡിയോ കാണാം.