അച്ഛനാണ് തെറ്റുകാരാണെന്ന് മകൾ, സുദേവന്റെ മകൾ എഎസ്‌ഐ യ്ക്ക് അനുകൂലമായി സംസാരിക്കുന്നു

0
215

നെയ്യാർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ അച്ഛനെയും മകളെയും തെറി വിളിയ്ക്കുന്ന ASIയുടെ വീഡിയോ ഇന്നലെ സമൂഹത്തിൽ വളരെ ചലനം സൃഷ്ടിച്ചിരുന്നു. കേരളത്തിൽ പോലീസ് രാജ് അവസാനിച്ചിട്ടില്ല. “ഇതെന്ത് ക്രൂരതയാണീ പോലീസുകാരൻ കാണിക്കുന്നത്”, “ശുദ്ധ ആഭാസം”.”ഒരു നിമിഷം പോലും ആ യൂണിഫോം അണിയാൻ അയാൾക്ക് യോഗ്യതയില്ല”.”കാക്കി ധരിച്ച മനുഷ്യത്വമുള്ളവർക്ക് കൂടി പേരു ദോഷം വരുത്തുന്ന ഇയാൾ ആ പദവിക്ക് യോഗ്യനാണോ”യെന്നൊക്കെ ഉള്ള അഭിപ്രായങ്ങൾ വ്യപകമായി ജനങ്ങളിൽ നിന്നുണ്ടായി.

തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് എഎസ്‌ഐ ഗോപകുമാർ. മോശമായി പെരുമാറിയത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ പരാതിക്കാരനോട് മോശമായി പെരുമാറിയ പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റുകയും ജനരോഷം ശക്തമായതോടെ സസ്‌പെന്റ് ചെയുകയും ചെയ്തു.

എന്നാലിപ്പോൾ പരാതിക്കാർ സുദേവന്റെ മകൾ തന്റെ അച്ഛനെതിരെ, എഎസ്‌ഐ യ്ക്ക് അനുകൂലമായി സംസാരിക്കുന്നു. അച്ഛനാണത്രെ തെറ്റുകാരൻ. അച്ഛൻ മോശമായി പെരുമാറിയത് കൊണ്ടാണ് തിരിച്ചു പോലീസും മോശമായി സംസാരിച്ചതെന്നാണ് മകളുടെ ഭാഷ്യം. എന്നാൽ അച്ഛൻ പറഞ്ഞതുമാത്രം ഒരിടത്തും വന്നില്ലന്നും മകൾ പറയുന്നു. വീഡിയോ കാണാം.