fbpx
Connect with us

Kerala

എങ്ങനെയാണ് കള്ള് ചെത്തുന്നതെന്നു വിശദമായി കാണിക്കുന്ന വീഡിയോ

Published

on

നല്ല മധുരക്കള്ള് കുടിച്ചിട്ടുണ്ടോ ? അസാധ്യ ടേസ്റ്റ് ആണ്. അതും ഷാപ്പിൽ നിന്നും ചില നാടൻ കറികളും കൂട്ടിയെങ്കിൽ പറയുകയും വേണ്ട. കള്ള് തെങ്ങിൽ നിന്നും പനയിൽ നിന്നുംക്കെ ചെത്തുന്നതാണ് എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ സംഗതി എങ്ങനെയാണ് എന്ന് ആർക്കും അത്ര അറിയില്ല. പനയുടേയോ, തെങ്ങിന്റേയോ പൂങ്കുലത്തണ്ട് ചെത്തിവക്കുമ്പോൾ അതിൽനിന്നൂറി വരുന്ന നീർ സംഭരിച്ച് അത് പുളിപ്പിച്ചുണ്ടാക്കുന്ന ലഹരി പാനീയമാണ് കള്ള് . ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും, ഫിലിപ്പീൻസിലും ശ്രീലങ്കയിലും കള്ള് ലഭ്യമാണ്‌. ഫിലിപ്പീൻസിൽ റ്റൂബ എന്നാണ് കള്ള് അറിയപ്പെടുന്നത്. കള്ള് എന്ന പദം ഒരു തനത് പ്രകൃത പദമാണ് . പാലി ഭാഷയിൽ മദ്യത്തിനെ സൂചിപ്പിക്കുന്ന കല്ലാ എന്ന വാക്കിൽ നിന്നാണ് കള്ള് എന്ന പദം നിഷ്പന്നമായത്.

കേരളത്തിൽ പൊതുവായി തണ്ടാൻ, ഈഴവ സമുദായത്തിൽപെട്ടവർ ചെയ്തിരുന്ന വിവിധ തൊഴിലുകളിൽ ഒന്നായിരുന്നു ഒരു കാലത്ത് കള്ളുചെത്തൽ. ചെത്തുകാരനാണ് കള്ളുശേഖരിക്കുക. തെങ്ങിന്റെ പൂക്കുല ചെത്തിയോ, പനയുടെ തടിയിലോ ഉണ്ടാക്കുന്ന ഒരു ചെറിയ വെട്ടിൽ ചെത്തുകാരൻ ഒരു മൺകുടം കമഴ്ത്തിവെക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന ഇളംകള്ള് മധുരിക്കുന്നതും നിർവീര്യവുമായിരിക്കും, നീര എന്നണിതറിയപ്പെടുന്നത്. ചില സ്ഥലങ്ങളിൽ പനമരം തന്നെ മറിച്ചിട്ട് മണ്ടയിൽ ഒരു ചെറിയ വെട്ടുണ്ടാക്കി കള്ളുചെത്തുന്നു. ഇങ്ങനെ ചെയ്യുമ്പോൾ കള്ള് വേഗം ഊറിവരാൻ പനമരത്തിന്റെ വേരിൽ തീകത്തിക്കുന്നു. കള്ളെടുക്കുന്ന മരം അടിസ്ഥാനമാക്കി ഈ പാനീയം തെങ്ങിൻ കള്ള്, പനങ്കള്ള് എന്നിങ്ങനെ വേർതിരിച്ച് അറിയപ്പെടുന്നു.

എങ്ങനെയാണ് കള്ള് ചെത്തുന്നതെന്നു വിശദമായി പറയുന്ന വീഡിയോ കാണാം. 

 

Advertisement

 

തെങ്ങിൻ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് നീര അഥവാ മധുരക്കള്ള്. വിടരാത്ത തെങ്ങിൻ പൂക്കുല മുറിക്കുമ്പോൾ മുറിവായിൽനിന്നും സ്വാഭാവികമായി ഊറിയെത്തുന്നതാണ് ഇത്.ഒട്ടും തന്നെ മദ്യാംശം (ആൽക്കഹോൾ) ഇല്ലാത്തതും ഏറേക്കാലം കേടുകൂടാതെ സംസ്‌കരിച്ച് സൂക്ഷിക്കാവുന്നതുമാണ് നീര. പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം. കള്ള് ഉത്പാദനത്തിന്ന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് ആരോഗ്യദായനി എന്ന നിലക്കോ ഔഷധം എന്ന നിലക്കോ ആർക്കും ലഭ്യമല്ല. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ശമനസഹായിയാണ്. മദ്യനിരോധനത്ത്നെക്കുറിച്ചു പഠിക്കാൻ കേരളസർക്കാർ നിയമിച്ച ഏ.പി. ഉദയഭാനു കമ്മിറ്റി നീര ഉത്പാദനവും വിപണനവും തുടങ്ങാനും അത് വ്യാപകമാക്കാനും സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

കൃഷിശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥനും ഒരു ഡബ്ലു.ടി.ഒ റിപ്പോർടുമായി ബന്ധപ്പെട്ട് മധുരക്കള്ള് നിർമ്മാണം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് കേരളാ സർക്കാരിന് റിപ്പോർട്ട് നൽകുകയുണ്ടായി. ഇതിന്മേൽ എട്ടു വർഷമായി നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. മധുരക്കള്ള് അതിവേഗം പുളിച്ചു പോകുന്നതിനാൽ ഈ റിപ്പോർട്ടുകൾ നടപ്പാക്കാൻ അടുത്തകാലം വരെ ബുദ്ധിമുട്ടായിരുന്നു.മധുരക്കള്ള് പുളിക്കുമ്പോൾ പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം നഷ്ടപ്പെട്ട് എട്ടു ശതമാനത്തോളം ആൽക്കഹോൾ അടങ്ങിയ കള്ളായി മാറും. എന്നാൽ, മധുരക്കള്ള് പുളിക്കാതെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡി.എഫ്.ആർ.എല്ലും സി.എഫ്.ടി.ആർ.ഐ.യും കൂടി വികസിപ്പിച്ചെടുത്തിട്ട് വർഷങ്ങൾ പിന്നിട്ടു. കേരള കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള പിലിക്കോട്ടെ റീജ്യണൽ അഗ്രികൾച്ചർ സ്റ്റേഷനും നീര സംസ്‌കരിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം മുതൽ ആറുമാസം വരെ നീര പുളിക്കാതെ സൂക്ഷിക്കാം.

കേരളത്തിൽ ചെളിച്ചെത്ത് എന്നും നാടൻ ചെത്ത് എന്നും രണ്ട് രീതിയിൽ ചെത്തുന്നുണ്ട് . പക്ഷേ ചെത്തുന്ന രീതി പൊതുവേ സമാനമാണ്‌. ചെത്ത് ഏത് രീതിയിലാണെങ്കിലും ഒരു ഗുരുവിൻറെ സഹായത്തോടെ പ്രവൃത്തിപരിചയത്തിലൂടെ (Apprenticing) ആണ് പഠിക്കുന്നത്. പഠിക്കുന്നതിനായി ഏകദേശം ഒരു വർഷം വരെ കാലയളവ് എടുക്കാറുണ്ട്. പരിശീലനം കഴിഞ്ഞ ശിഷ്യനെ ചെത്തുകാരനായി അംഗീകരിക്കണമെങ്കിൽ വേറൊരു മുതിർന്ന ചെത്തുകാരനു മുൻപിൽ കുറ്റമറ്റ രീതിയിൽ ചെത്തിക്കാണിക്കണം. തമിഴ്നാട്ടിൽ തെളിച്ചെത്ത്പാണ്ടിച്ചെത്ത് എന്നിങ്ങനെ രണ്ട് രീതികളിൽ തെങ്ങുകൾ ചെത്തുന്നുണ്ട്.

Advertisement

തെങ്ങ്/കൂമ്പ് തിരഞ്ഞെടുക്കുന്ന രീതി

കഴിവതും നിരപ്പായതും താഴ്ന്നതും നല്ലതുപോലെ ജലം ലഭിക്കുന്നതുമായ സ്ഥലത്ത് നിൽക്കുന്ന ആറ് വർഷം മുതൽ 30 വർഷം പ്രായമുള്ള നല്ല ആരോഗ്യമുള്ള തെങ്ങുകളായിരിക്കണം ചെത്താൻ തിരഞ്ഞെടുക്കേണ്ടത്. നാടൻതെങ്ങാണെങ്കിൽ അവ ഇലകൾക്ക് നല്ല പച്ച നിറം ഉള്ളവയായിരിക്കണം. കൂമ്പ് കരിച്ചിൽ എന്ന രോഗമുള്ള തെങ്ങുകൾ ചെത്താനായി ഉപയോഗിക്കാറില്ല. പച്ചരിപ്പരുവം, പാല്പരുവം, നെല്പരുവം എന്നിങ്ങനെ കൂമ്പുകളുടെ പ്രായത്തെ മൂന്നായി തരംതിരിച്ചുപോരുന്നു. പാൽപരുവം എന്നാൽ ഇളം കൂമ്പും നെല്പരുവം എന്നാൽ വിളഞ്ഞകൂമ്പും ആണ്‌. ഇവയുടെ ഇടയിലുള്ളതാണ് പച്ചരിപ്പരുവം. പച്ചരിപ്പരുവത്തിലുള്ള കൂമ്പുകളാണ്‌ ചെത്തുന്നതിനായി തിരഞ്ഞെടുക്കുന്നത്.

ചെത്തുന്നതിനുള്ള ആയുധങ്ങളും നിർമ്മാണവും

കള്ള് ചെത്തുന്ന കത്തി

Advertisement

കൂമ്പ് ചെത്തുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനം തേറ് എന്നു വിളിക്കുന്ന വീതിയുള്ള ഒരുതരം കത്തിയാണ്‌. കേടായ പൂങ്കുല ചെത്തിക്കളയുന്നതിനായി പിച്ചാത്തി, കള്ള് ശേഖരിക്കുന്നതിനുള്ള പാത്രമായകുടുക്ക (ആദ്യം ഉപയോഗിച്ചിരുന്നത് ചുരക്കത്തോട് ആയിരുന്നു. പിന്നീട് മൺകുടങ്ങളേക്കാളും അല്പം കൂടി വായ്‌വട്ടം കൂടിയ മൺപാനികളും ഉപയോഗിച്ചിരുന്നു. പിന്നീട് ഇപ്പോൾ പ്ലാസ്റ്റിക് പാത്രമാണ്‌ ഉപയോഗിക്കുന്നത്.), തേറ് വയ്ക്കുന്നതിനുള്ള കത്തിക്കൂട് (ആഞ്ഞിലി എന്ന മരം ഉപയോഗിച്ചാണ്‌ ഇതുണ്ടാക്കുക) കൂമ്പിൽ തേക്കുന്നതിനുള്ള ആറ്റുചെളി നിറച്ച ചെറിയ ഒരു പാത്രം, തേറ് തേച്ച് മൂർച്ച വരുത്താനുള്ള പാലത്തടി, കൂമ്പ് തല്ലുന്നതിനായി ഉപയോഗിക്കുന്ന ബ്ലാങ്കൽഎന്നിവയും ചെത്തുകാരന്റെ പണിയായുധങ്ങളാണ്‌[2] . ബ്ലാങ്കൽ ആയി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത് കാട്ടിലെ പശു എന്നറിയപ്പെടുന്ന മ്ലാവിന്റെ കൈയ്യിലെ അസ്ഥിയായിരുന്നു. ഉള്ളിലെ മജ്ജ നീക്കം ചെയ്ത് അതിൽ പ്രത്യേക അളവുകളിൽ കോഴിനെയ്യ്, പശുവിൻനെയ്യ്, എരുമനെയ്യ്, പന്നിനെയ്യ്, ചില അങ്ങാടി മരുന്നുകൾ, കരിക്ക്, തേങ്ങാവെള്ളം, കള്ള് എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം, ഒരു തെങ്ങിൽ നിന്നും എടുക്കുന്ന ചൂട്ടും കൊതുമ്പും മാത്രം വിറകായി ഉപയോഗിച്ച് ഓട്ടുരുളിയിൽ തയ്യാറാക്കി, ചൂട് നിയന്ത്രിച്ച്, ആരും കാണാതെയും തൊട്ടുരിയാടാതെയും പൗർണ്ണമി രാവിൽ വ്രതാനുഷ്ഠാനത്തോടുകൂടി ആശാന്മാരാണ്‌ നിറച്ചിരുന്നത് എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിറക്കുന്ന ബ്ലാങ്കൽ ക‌ലാഞ്ഞിൽ, പാലയുടെ കമ്പ്, കോലരക്ക് എന്നിവകൊണ്ട് അടയ്ക്കുന്നു.

ചെത്തുന്ന/കള്ളെടുക്കുന്ന രീതി

തിരഞ്ഞെടുത്ത കൂമ്പ് ആദ്യത്തെ നാലുദിവസം രാവിലെ മാത്രം ഒരു വശത്ത് 9 വരി തല്ലുവീതം നാല് വശങ്ങളിലുമായി 36 വരി തല്ല് നടത്തുന്നു. അഞ്ചാമത്തെ ദിവസം കൂമ്പ് തല്ലിയതിനുശേഷം മുറിക്കും. ഇങ്ങനെ മുറിക്കുന്ന കൂമ്പ് കോഞ്ഞാണി ചൂട്ടും ഓലക്കാലും കൊണ്ട് നല്ലവണ്ണം കെട്ടിപ്പൊതിയും. അന്നു വൈകുന്നേരം കെട്ടുകൾ അഴിച്ച് വീണ്ടും തല്ലും. ആറാമത്തെ ദിവസം തല്ലില്ല. ഏഴാം ദിവസം ചെറുതായി തല്ലും. എട്ടാം ദിവസം തല്ലുകയും ചെറുതായി ചെത്തിതുടങ്ങുകയും ചെയ്യും. തേറ് കൊണ്ട് പപ്പടത്തിന്റെ കനത്തിൽ ഒരുനേരം 5 തവണ ചെത്തും. ചെത്തിയ മുറിവായിൽ ആറ്റുചെളി തേയ്ക്കും. കള്ള് നിരപ്പായി വീഴുന്നതിനായാണ്‌ ഇങ്ങനെ ആറ്റുചെളി തേയ്ക്കുന്നത്. അതുകൊണ്ട് കൂടിയായിരിക്കണം ഇത്തരം ചെത്തിനെ ചെളിച്ചെത്ത് എന്ന് പറയുന്നത്. രാവിലെ, ഉച്ചക്ക്, വൈകിട്ട് എന്നിങ്ങനെ മൂന്ന് നേരം ദിവസവും ചെത്തും. മഴയായാലും ചെത്തിന്‌ മുടക്കമില്ല. എട്ടാമത്തെ ദിവസം മുതൽ കള്ള് ഇറ്റുവീഴാൻ തുടങ്ങും. എട്ടാമത്തേയും പത്താമത്തേയും ദിവസത്തിനുള്ളിൽ മാട്ടം എന്ന ചെറിയ കുടം (പാനി എന്നും അറിയപ്പെടുന്നു) കൂമ്പിൽ ഇടുന്നു. തല്ലി തുടങ്ങുന്നതിന്റെ പന്ത്രണ്ടാമത് ദിവസം മുതൽ ക്രമേണ കള്ളിന്റെ അളവ് കൂടാൻ തുടങ്ങും. തെങ്ങിന്റെ ഇനം പ്രായം എന്നിവ അനുസരിച്ച് ഒരു തെങ്ങിൽ നിന്നും മൂന്ന് ലിറ്റർ മുതൽ 8 ലിറ്റർ വരെ കള്ള് ഒരു ദിവസം ലഭിക്കാറുണ്ട്. ദിവസത്തിൽ രണ്ട് നേരമാണ്‌ കള്ള് ശേഖരിക്കുന്നത്. രാവിലെ ശേഖരിക്കുന്ന പുലരിയും വൈകുന്നേരം ശേഖരിക്കുന്ന അന്തിയും.

വിവരങ്ങൾ : വിക്കിപീഡിയ

Advertisement

 661 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Featured6 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment23 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment31 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment48 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment14 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »