വിസ്മയയുടെ വീട്ടിൽ നടന്ന സംഭവങ്ങളുടെ ദൃക്സാക്ഷിയായ യുവാവിന്റെ വെളിപ്പെടുത്തൽ

0
620

വിസ്മയയുടെ അയൽവാസിയും വിസ്മയയുടെ വീട്ടിൽ നടന്ന സംഭവങ്ങളുടെ ദൃക്സാക്ഷിയായ യുവാവിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ജനുവരി രണ്ടിന് വിസ്മയയുടെ വീട്ടിൽ നടന്ന സംഭവത്തിന് ദൃക്‌സാക്ഷി ആയ യുവാവാണ് നടന്ന കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കോഴി കട നടത്തുന്ന ഇവർക്ക് രാത്രി 12 മണിക്ക് ശേഷം ആണ് എപ്പോഴും ലോഡ് വരുന്നത്. ജനുവരി 2ന് സംഭവം നടക്കുമ്പോൾ രാത്രി 2മണി ആയിരുന്നു. റോഡിൽ ലോഡ് കാത്തിരിക്കുമ്പോൾ ആയിരുന്നു വിസ്മയയും കിരണും അവിടെയെത്തുന്നത്. രാത്രി വൈകി റോഡിൽ നിൽക്കുന്നതിന് യുവാവിനെ ചോദ്യം ചെയ്തിരുന്നു കിരൺ.

He refused to give her phone, then saw him giving first aid to Vismaya;  says Kiran's parents - KERALA - CRIME | Kerala Kaumudi Onlineഅപ്പോഴേക്കും വിസ്മയയുടെ സഹോദരൻ വിജിത്ത് ഗേറ്റിനടുത്ത് എത്തിയിരുന്നു. വണ്ടിയുടെ ഡോർ തുറന്ന് വലിച്ചു ഇറക്കുകയായിരുന്നു വിസ്മയയെ കിരൺ. വീടിന്റെ പുറത്തുവെച്ച് വിസ്മയയെ വിജിത്ത് തടയാൻ ശ്രമിച്ചു. വിജിത്തിനെ താഴെ ഇടുകയായിരുന്നു. കിരണിന്റെ കയ്യിൽ വള പോലത്തെ ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിജിത്തിന്റെ മുഖത്തച്ചത്. നിലവിളി കേട്ടാണ് അയൽവാസികൾ എത്തിയത് . അയൽവാസികൾ കൂടിയപ്പോൾ ഗേറ്റ് തുറന്നു ഓടുകയായിരുന്നു കിരൺ. സ്വബോധത്തോടെ ആയിരുന്നില്ല അന്ന് കിരൺ വണ്ടി ഓടിച്ചു അവിടെ എത്തിയതെന്നും യുവാവ് പറയുന്നു. പിന്നീട് കിരണിനെ വീട്ടിലേക്ക് പിടിച്ചു കൊണ്ട് വന്നു. സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലീസും എത്തി. പോലീസുകാരെ വരെ കിരൺ കയ്യേറ്റം ചെയ്തിരുന്നു എന്നും യുവാവ് കൂട്ടിച്ചേർത്തു.

നാടിനെ നടുക്കിയ ഒരു സംഭവമായിരുന്നു കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ വിയോഗം. നൂറു പവനും, പത്തുലക്ഷത്തിനു താഴെ വിലമതിക്കുന്ന ഒരു കാറും, ഒരേക്കറോളം ഭൂമിയും സ്ത്രീധനം ആയി നൽകി ആർഭാടമായി വിവാഹം കഴിച്ചു ഭർതൃവീട്ടിൽ എത്തിയ വിസ്മയയെ കാത്തിരുന്നത് നിരന്തരമായ പ്രശ്നങ്ങൾ ആയിരുന്നു. കാറിനു മൈലേജ് ഇല്ലെന്നും കാർ മാറ്റണം എന്ന് ആവശ്യപ്പെട്ടു വിസ്‌മയയെ സമ്മർദ്ദത്തിൽ ഭർത്താവും മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറുമായ കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും ഒരുപാട് തവണ ഉണ്ടായ തർക്കങ്ങളെ തുടർന്ന് പ്രശ്നങ്ങൾ ഏറ്റുവാങ്ങിയിരുന്നു വിസ്മയ. കാർ ലോണിൽ വാങ്ങിയതിനാൽ വിൽക്കാൻ കഴിയില്ലെന്ന് വിസ്മയയുടെ ബന്ധുക്കൾ കിരണിനെ അറിയിച്ചിരുന്നു.

എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കിരൺ തയ്യാർ ആയിരുന്നില്ല. കാറിന്റെ പേരിൽ വീണ്ടും വിസ്മയയെ കിരൺ ക്രൂശിക്കുമായിരുന്നു. ഒടുവിൽ കിരണിനെ സഹിക്കാൻ ആവാതെയാണ് വിസ്മയ തന്നെ ചെയ്ത കാര്യങ്ങൾ ചിത്രങ്ങൾ സഹിതം വിവരം സഹോദരനെ അറിയിക്കുന്നത്.