മാലിന്യം ഇട്ടവരെ കൊണ്ട് തന്നെ വാരിക്കുന്ന മനോഹരമായ ദൃശ്യം (video)

23

മാലിന്യം ഇട്ടവരെ കൊണ്ട് തന്നെ വാരിക്കുന്ന മനോഹരമായ ദൃശ്യം

ഇതുപോലെ സാമൂഹ്യ അവബോധം ഉള്ള “പ്രജ” കൂട്ടായ്മ അഭിനന്ദനം അർഹിക്കുന്നു. “മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാർഹമാണ്” എന്ന എഴുത്തുകളിൽ കീഴെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഇന്ന് ഹരമായി ചെയ്യുന്ന ഒരു പുതു തലമുറ വളർന്നു വരുന്നു. മാലിന്യം വലിച്ചെറിഞ്ഞ് പോയാൽ ഉണ്ടാകുന്ന രോഗങ്ങളും, മറ്റു ആരോഗ്യ പ്രശ്നങ്ങളും ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് യിൽ കൂടി അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു യഥാർത്ഥ മാതൃക എന്താണ് എന്ന് കാണിച്ചുകൊടുത്ത പ്രജയിലെ ഓരോ അംഗങ്ങളും കേരളത്തിലെ ന്യായത്തിനൊപ്പം നിലകൊള്ളുന്ന ഓരോ മലയാളിയുടെയും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. പ്രകൃതി രമണീയമായ സ്ഥലത്ത്  മദ്യക്കുപ്പികളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്ന ശീലം പലർക്കുമുണ്ട് അവരോട് ഒന്നേയുള്ളൂ പറയാൻ തൊഴിലാക്കരുത്. മനുഷ്യൻ എത്രത്തോളം സുഖിച്ചു ജീവിക്കുന്നവോ അത്രത്തോളം മാലിന്യങ്ങൾ കൂടി കൂടി വരുന്നു എന്നതാണ് സത്യം.മാലിന്യങ്ങൾ വലിച്ചെറിയുന്ന ആളുകളെ കാണുവാൻ നല്ല ഭംഗി ആണ് എന്നാൽ അത് നീക്കം ചെയ്യുന്ന ആളുകളെ കാണുവാൻ ഒരു ഭംഗിയും ഇല്ല .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട്‌ ഉപയോഗിച്ച് വേസ്റ്റ് നിക്ഷേപിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകൾ പലയിടത്തും റോഡ് സൈഡിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊക്കെ താഴിട്ടു പൂട്ടിയ അവസ്ഥയിലാണ്. ആയതിനാൽ അതിനു ചുറ്റും നാട്ടുകാർ മാലിന്യം തള്ളുകയാണ്.ഉത്തരവാദപ്പെട്ടവർ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാകുന്നതാണ്.എല്ലാ ജില്ലാക്കാരും ഇത് മാതൃകയാക്കി എടുത്താൽ നമ്മുടെ നാട്ടിൽ മാലിന്യ കുമ്പാരം ഇല്ലാതാകും.

കേരളത്തിലെ സ്ത്രീകള് വിചാരിച്ചാലും ഒരു പരിധി വരെ ഈ പ്രവണത തടയാൻ കഴിയും എവിടെ നോക്കിയാലും കുഞ്ഞുങ്ങളുടെ snuggy നിറച്ച ചാക്ക് കാണാന് കഴിയും. ഒന്നുകില് ഉപയോഗ ശേഷം വീട്ടിൽ തന്നെ നശിപ്പിച്ചു കളയുക. മാലിന്യം സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യം ചെയ്ത് തരേണ്ടുന്ന ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.കെട്ടിട നികുതി എന്നും തൊഴിൽ നികുതി എന്നും പറഞ്ഞ് പിരിക്കുന്നത് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ചെയ്ത് തരാനാണ്.ഇത് സംസ്കരിക്കാനുള്ള സൗകര്യം ഇല്ലാത്തത് കൊണ്ട് കായലിലും പുഴയിലും റോഡ് വക്കിലും നൈസായി തള്ളുന്നു.ഗൾഫ് രാഷ്ട്രങ്ങളിൽ പോകുന്ന രാഷ്ട്രീയ നേതാക്കൻമാർ അവിടങ്ങളിലെ വേസ്റ്റ് മാനേജ്മെന്റ് മാതൃകയാക്കേണ്ടതാണ്.