കൊക്കക്കോളയെ പൊളിച്ചടുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ…
ഫുട്ബാൾ എന്ന കളിയുടെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ ഞാൻ കാണുന്നത് ഫോമിൽ കളിക്കുന്ന ലയണൽ മെസ്സിയിൽ തന്നെയാണ്. പക്ഷെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇഷ്ട ഫുട്ബോളർ തന്നെ. റൊണാൾഡോയുടെ രാഷ്ട്രീയ നിലപാടുകളും മറ്റും അയാളോട് ഒരു ബഹുമാനം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെയാണ്.
പാലസ്തീനോട് അയാൾ പ്രഖ്യാപിച്ചിട്ടുള്ള ഐക്യദാർഢ്യമൊക്കെ നേരത്തെ വാർത്തയായിരുന്നു. ഇപ്പോഴിതാ അമേരിക്കൻ കുത്തക കമ്പനിയായ കൊക്കക്കോളയെ പരസ്യമായി സധൈര്യം തള്ളിക്കളഞ്ഞു കൊണ്ട് CR7 വീണ്ടും താനൊരു റിബൽ തന്നെയെന്ന് തെളിയിക്കുന്നു…
Video
https://www.facebook.com/jaison.c.cooper/videos/10224682380903672
ഇന്നലെ ഹംഗറിക്കെതിരെ നടന്ന യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ തന്റെ മുന്നിൽ വെച്ചിരുന്ന രണ്ട് കൊക്കക്കോള കുപ്പികൾ എടുത്തു മാറ്റി വെള്ളത്തിന്റെ കുപ്പി ഉയർത്തിക്കാട്ടി അത് മേശപ്പുറത്ത് വെച്ചാണ് റൊണാൾഡോ ലോകത്തെ ഏറ്റവും വലിയ ഒരു കുത്തക കമ്പനിയെ വെല്ലുവിളിച്ചത്. സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിക്കാവുന്ന കോടികളേക്കാൾ വലുത് നിലപാടുകളാണെന്ന വ്യക്തമായ സന്ദേശമായി മാറിയ ഈ പ്രവൃത്തി അതിന്റെ പ്രത്യാഘാതം സൃഷ്ടിക്കുകയും ചെയ്തു.
സ്റ്റോക്ക് മാർക്കറ്റിൽ നാല് ബില്യൺ അമേരിക്കൻ ഡോളറിന്റെ ഇടിവാണ് അപ്പോൾത്തന്നെ കൊക്കക്കോളയ്ക്ക് സംഭവിച്ചത്… ഭൂഗോളം മുഴുവൻ വൻ ആരാധകരുള്ള റൊണാൾഡോയുടെ ഈ പ്രവൃത്തി കൊക്കക്കോളയുടെ വിൽപ്പനയിലും ഇടിവ് സൃഷ്ടിക്കുമെന്നത് ഉറപ്പ്. പണ്ട് കൊക്കക്കോള പരസ്യത്തിൽ അഭിനയിച്ചിട്ടുള്ള ആൾ തന്നെയാണ് ഇപ്പോൾ അതിനെ തള്ളിക്കളഞ്ഞത്