Connect with us

history

ഈജിപ്തിലെ മമ്മികളിൽ നിന്നുള്ള ശവപ്പെട്ടി തുറക്കുന്നത് കാണുക, ഇവരുടെ കഴിവ് അപാരം തന്നെ

മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ മനഃപൂർവമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നത് മമ്മി (Mummy) എന്ന് അറിയപ്പെടുന്നു. എല്ലാ വൻകരകളിൽ നിന്നും

 169 total views,  1 views today

Published

on

മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ മനഃപൂർവമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നത് മമ്മി (Mummy) എന്ന് അറിയപ്പെടുന്നു. എല്ലാ വൻകരകളിൽ നിന്നും മമ്മികളെ കിട്ടിയിട്ടുണ്ട്. പത്തുലക്ഷത്തിലേറെ മൃഗങ്ങളുടെ മമ്മികളെ, ഇവയിൽ മിക്കവയും പൂച്ചകളുടെയാണ്, ഈജിപ്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈജിപ്തിലെ മമ്മികളിൽ നിന്നുള്ള ശവപ്പെട്ടി തുറക്കുന്നത് കാണുക .ശവം നശിക്കാത്ത, സീൽഡ് ആയിട്ടുള്ള രീതിയിൽ “ശവപ്പെട്ടി” ഉണ്ടാക്കുന്ന ഇവരുടെ കഴിവ് അപാരം തന്നെ.

https://www.facebook.com/lalu.kuniyil/videos/1498646747008402

മമ്മികൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർക്കുക ഈജിപ്തിലെ പിരമിഡുകളെക്കുറിച്ചാകും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മമ്മികൾ ഉള്ളത് ഈജിപ്തിലല്ല. തെക്കേ അമേരിക്കയിലാണ്. ചിലെയിലും ദക്ഷിണ പെറുവിലുമായി ധാരാളം മമ്മികൾ കണ്ടെടുത്തിത്തുണ്ട്. ഈജിപ്തിൽ മൃതദേഹങ്ങൾ മമ്മിയാക്കുന്നതിനു 1000 വർഷങ്ങൾക്കു മുൻപു തന്നെ ദക്ഷിണ അമേരിക്കയിൽ മമ്മിഫിക്കേഷൻ നടന്നിരുന്നു. മൃതദേഹത്തെ മമ്മിയായി സൂക്ഷിക്കുന്ന പ്രക്രിയയാണ് ‘മമ്മിഫിക്കേഷൻ’ എന്നു പറയുന്നത്.

ചിലെയുടെ വടക്കൻ തീരങ്ങളിൽ അറ്റക്കാമ മരുഭൂമിയ്ക്കടുത്തു ജീവിച്ചിരുന്ന ചിൻചൊറോ സമൂഹത്തിൽ മരണശേഷം മൃതദേഹം മമ്മി ആക്കി സൂക്ഷിക്കുമായിരുന്നു. ഇൻക, ഓസ്ട്രേലിയൻ ആദിമനിവാസികൾ, ആസ്തെക്, ആഫ്രിക്ക, പഴയ യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം മൃതദേഹം മമ്മിയായി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇതുവരെ 10 ലക്ഷത്തിലധികം മമ്മികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.

എന്താണ് മമ്മി?

മരണശേഷം മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരം രാസപദാർത്ഥങ്ങളുടെ സഹായത്തോടെ എംബാം (embalm) ചെയ്തു സംരക്ഷിക്കുന്നതാണ് മമ്മികൾ. കാറ്റോ വെളിച്ചമോ തട്ടാതിരിക്കുമ്പോൾ മൃതശരീരം വർഷങ്ങളോളം ദ്രവിച്ചു പോകാതിരിക്കും. ശരീരത്തിനകത്തെ അവയവങ്ങൾ, തലച്ചോറ് തുടങ്ങിയവയെല്ലാം നീക്കം ചെയ്ത ശേഷമാണ് മൃതദേഹം എംബാം ചെയ്യുന്നത്. അവയവങ്ങൾ പ്രത്യേക ജാറുകളിൽ സൂക്ഷിക്കും. എംബാം ചെയ്യുക എന്നർഥം വരുന്ന ലാറ്റിൻ വാക്കായ മമ്മിയ (mumia) മമ്മി എന്ന വാക്ക് വരുന്നത്. യഥാർഥത്തിൽ അറബിക്–പേർഷ്യൻ ഭാഷയിൽനിന്നു കടം കൊണ്ടതാണിത്.

വടക്കേ അമേരിക്കയിൽന്നു കണ്ടെടുത്ത ഫാലൻ നേവദ എന്ന മമ്മിയാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കംചെന്നത്. 9400 വർഷത്തിലധികം പഴക്കമുണ്ടിതിന്. ചിലെയിലെ ചിൻചൊറോ മമ്മികൾ ബി സി 5050 ൽ ജീവിച്ചിരുന്നവരാണത്രെ. ചിൻചൊറോയിലെ ഒരു കുട്ടിയുടെ മമ്മിയാണ് ആദ്യമായി കണ്ടെത്തിയ മമ്മി.

പിരമിഡുകൾ

പുരാതന ഈജിപ്റ്റുകാർ മരണത്തിനു ശേഷമുള്ള ജീവിതത്തിൽ വിശ്വസിച്ചിരുന്നു. ഈജിപ്റ്റിലെ ഭരണാധികാരികളായിരുന്ന ഫറവോയുടെ മമ്മികൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ലോക മഹാദ്ഭുതങ്ങളിലൊന്നായ പിരമിഡുകൾ. മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, ആഭരണങ്ങൾ, വളർത്തു മൃഗങ്ങൾ, ഇഷ്ടപ്പെട്ട ഭക്ഷണം, ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവയെല്ലാം മമ്മിയ്ക്കൊപ്പം കല്ലറകളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ബി. സി. 3000–2600 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോയുടെ മമ്മികൾ ഗവേഷകൾ കണ്ടെത്തുന്നത് 19–ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്.

തുത്തൻഖാമൻ

ഈജിപ്തിൽ കണ്ടെടുക്കപ്പെട്ട മമ്മികളിൽ ഏറ്റവും പ്രശസ്തനാണ് ഫറവോയായിരുന്ന തുത്തൻഖാമൻ.
ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത് എന്നറിയപ്പെട്ടിരുന്ന തുത്തൻഖാമൻ. ബി.സി. 1332 മുതൽ ബി.സി. 1322 വരെ ഈജിപ്ത് ഭരിച്ച അദ്ദേഹം ഒൻപതാം വയസിൽ ചക്രവർത്തിയാവുകയും 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടയുകയും ചെയ്‌തു. തുത്തൻഖാമന്റെ മൃതദേഹം മമ്മിയാക്കി ഈജിപ്‌ഷ്യൻ രാജകീയ ശ്‌മശാനമായ രാജാക്കന്മാരുടെ താഴ്‌വരയിൽ കബറടക്കി. 1922 ൽ ബ്രിട്ടീഷ് പുരാവസ്‌തു ഗവേഷകൻ ഹവാർഡ് കാർട്ടറാണ് തുത്തൻഖാമന്റെ മമ്മി കണ്ടെടുത്തത്.

Advertisement

പുരാതന ഈജിപ്‌ഷ്യൻ കൊത്തുപണികളാൽ സമൃദ്ധമായ തുത്തൻ ഖാമന്റെ ശവപ്പെട്ടി തനി തങ്കത്താൽ നിർമിച്ചതായിരുന്നു. മമ്മിയെ മറ്റൊരു സ്വർണമൂടി പൊതിഞ്ഞിരുന്നു. സ്വർണക്കിരീടങ്ങൾ, വിവിധതരം ആഭരണങ്ങൾ, രഥങ്ങൾ, ആയുധങ്ങൾ, മൃഗരൂപങ്ങൾ, ഫർണിച്ചർ, ഭക്ഷ്യധാന്യങ്ങൾ, വീഞ്ഞ്, തൈലം ഇവയടങ്ങിയ സംഭരണികൾവരെ അക്കൂട്ടത്തിൽ പെടും!

ഫറവോയുടെ ശാപം

ഫറവോയുടെ ശാപത്തെക്കുറിച്ചു കേട്ടിരിക്കുമല്ലോ. ‘ഫറവോയുടെ കബറിനു ഭംഗം വരുത്തുന്നവർക്കു നാശം ഭവിക്കും’ എന്നൊരു ചൊല്ല് പണ്ടുകാലം മുതൽ നിലനിന്നിരുന്നു. ഫറവോയുടെ ശാപം ആണിത് എന്നാണ് പലരുടെയും വിശ്വാസം.

ഫറവോയുടെ ശാപം അന്വർഥമാകുംവിധം തുത്തൻഖാമന്റെ പര്യവേഷണശ്രമങ്ങളുമായി സഹകരിച്ച പലരും പിന്നീട് അസാധാരണ മരണങ്ങൾക്കിരയായി. തുത്തൻഖാമന്റെ പര്യവേഷണങ്ങൾക്കു സാമ്പത്തികസഹായം ചെയ്‌തിരുന്ന കാർണർവൻ പ്രഭു മമ്മി കണ്ടെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. ഷേവ് ചെയ്യുമ്പോൾ റേസറിൽനിന്നേറ്റ അണുബാധയായിരുന്നു കാരണം. ഖാമന്റെ കബറിൽനിന്നു കണ്ടെടുത്ത വസ്‌തുവകകൾ ലിസ്‌റ്റ് ചെയ്യാൻ സഹായിച്ച റിച്ചാർഡ് ബെഥേൽ 47-ാം വയസിൽ ആത്മഹത്യ ചെയ്‌തു. പര്യവേഷണ സംഘത്തിലുണ്ടായിരുന്ന അമേരിക്കൻ കോടീശ്വരൻ ജോർജ് ഗുഡ് ന്യൂമോണിയ ബാധിച്ചു മരിച്ചു. അദ്ദേഹം മരിക്കുമ്പോൾ മമ്മി കണ്ടെത്തി കൃത്യം ഒരു വർഷം തികഞ്ഞിരുന്നു. ഇങ്ങനെ പര്യവേഷക സംഘത്തിലുണ്ടായിരുന്ന ഒരു ഡസനോളം പേരിൽ ഏതാണ്ടെല്ലാവരും പത്തു വർഷത്തിനുള്ളിൽ അസാധാരണ മരണത്തിനിരയായി. എന്നാൽ ഒരാൾ മാത്രം മമ്മി കണ്ടെത്തി 17 വർഷങ്ങൾക്കു ശേഷം 64-ാം വയസിൽ സാധാരണ മരണം വരിച്ചു. തുത്തൻഖാമന്റെ പര്യവേക്ഷണങ്ങൾക്കു നേതൃത്വം വഹിച്ച ഹവാർഡ് കാർട്ടർ!

 170 total views,  2 views today

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement