ഇപ്പോഴും മനസ്സിൽ ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ എന്ന ജാതിമത വൈകൃതചിന്ത കൊണ്ടുനടക്കുന്നവർ, ഇപ്പോഴും മോദിയെയും അമിത്ഷായെയും വിശ്വസിച്ച് ജീവിക്കുന്നവർ ഇതൊന്ന് കേൾക്കണം.
“ഞാൻ ഒരു ബിജെപി കുടുംബത്തിൽ നിന്നാണ് വരുന്നത്, ബിജെപിക്കല്ലാതെ ഞങ്ങൾ ഇതുവരെ ആർക്കും വോട്ട് ചെയ്തിട്ടില്ല. പക്ഷെ ഇപ്പോൾ ഞങ്ങൾ കെജ്രിവാളിന് വോട്ട് ചെയ്യും, കാരണം അദ്യേഹത്തിന്റെ സർക്കാർ ഡൽഹിയിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്നു, സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ മെച്ചപ്പെടുത്തി, പാവങ്ങളുടെ കുട്ടികൾക്കും ഇപ്പോൾ ഇവിടെ നല്ല വിദ്യാഭ്യാസം ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു മുഖ്യമന്ത്രി ജങ്ങൾക്ക് വേണ്ടി ഇത്രയും ജോലി ചെയ്തിട്ട്, അതിന്റെ പേരിൽ വോട്ട് ചോദിക്കുമ്പോൾ, നമ്മൾ ഹിന്ദു-മുസ്ലീം എന്ന പേരിൽ അദ്യേഹത്തെ തോൽപ്പിച്ചാൽ ഇന്ത്യയിൽ ഇനി ഒരു രാഷ്ട്രീയകാരനും ജങ്ങൾക്ക് വേണ്ടി ജോലിചെയ്യാൻ ധൈര്യപ്പെടില്ല, അങ്ങനെ സംഭവിച്ചാൽ ഇനി ഇന്ത്യയിൽ എല്ലാ തിരഞ്ഞെടുപ്പും ഹിന്ദു-മുസ്ലിമെന്ന പേരിൽ ഇവിടെ നടക്കും, അതിന് അനുവദിച്ചുകൂടാ”
വർഗീയത മനസ്സിൽ കൊണ്ടുനടക്കുന്നവർ ഇനിയെങ്കിലും നന്നാകാൻ നോക്കൂ, നിങ്ങളുടെ മക്കളെ ഇത്തരം ചിന്തകളിൽ നിന്ന് അകറ്റി നിർത്തൂ, വർഗ്ഗീയത നിങ്ങളെയും രാജ്യത്തെയും എങ്ങും എത്തിക്കാൻ പോകുന്നില്ല എന്ന് മനസ്സിലാക്കൂ. ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നവരെ നിങ്ങൾ വിജയിപ്പിക്കൂ, അവർ ഏത് പാർട്ടിയായാലും.