മഞ്ഞിലൂടെ തെന്നിപ്പായുന്നതിനിടെ അപ്പ്രതീക്ഷിത ഹിമപാതം; പിന്നീട് വീഡിയോയില്‍

142

സ്ഥലം കാനഡയിലെ വിസ്ലെര്‍. സമയമാണെങ്കില്‍ കടുത്ത മഞ്ഞു വീഴ്ചയുള്ള സമയവും. പ്രമുഖ സ്നോ ബോര്‍ഡറായ ടോം ഒയെ പതിവുപോലെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മഞ്ഞിലൂടെ തെന്നിപ്പായുകയാണ്. സംഭവമെല്ലാം അദ്ദേഹത്തിന്റെ ഹെല്‍മെറ്റ്‌ ക്യാമില്‍ പകര്‍ത്തുന്നുണ്ട്. അതിനിടയ്ക്കാണ് അപ്പ്രതീക്ഷിതമായി ഹിമപാതം ഉണ്ടാവുന്നത്.

പെട്ടെന്നുള്ള ഹിമപാതത്തില്‍ ബാലന്‍സ് നഷ്ടമായ ടോം ഒയെ പിന്നീട് താഴേക്ക് വീഴുന്ന രംഗമാണ് നമ്മള്‍ കാണുക. മരണത്തിന്റെ വായില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കാര്യം ഓര്‍ക്കുമ്പോള്‍ ടോമിന് ഇപ്പോഴും നെഞ്ചിടിക്കും. കാരണം ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനായി ഒരു സ്നോ ബോര്‍ഡര്‍ കൈവശം വെക്കുന്ന എയര്‍ ബാഗാണ് ടോമിന്റെ ജീവിതം കാത്തത്.

ഇനി ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.