കെ ജി എഫ് സീരീസിന് ശേഷം വീണ്ടുമൊരു കന്നട ചിത്രം കൂടി പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകർക്ക് സിനിമാ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് – ‘കബ്സ’ . റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ ‘നമാമി നമാമി’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. ശ്രിയ ശരണിന്റെ മാസ്മരികമായ നൃത്തച്ചുവടുകൾ ആണ് ഗാനത്തിന്റെ മുഖ്യ ആകർഷണം . കെ ജി എഫിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ രവിബസ്രൂറാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.. മധുരാകവിയുടെ വരികൾ മനോഹരമായി ആലപിച്ചിരിക്കുന്നത് വൈഷ്ണവി കണ്ണൻ. കൊറിയോഗ്രാഫി : ചിന്നി പ്രകാശ്, ശേഖർ മാസ്റ്റർ, കലൈ .
പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയുന്നത്. ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കബ്സ. പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഭാഷകളിൽ റിലീസ് ചെയ്യും.