Connect with us

Entertainment

മൂന്നാംനാൾ സത്യം പുറത്തുവരിക തന്നെ ചെയ്യും

Published

on

ടോണി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘വിധിയുടെ മൂന്നാംനാൾ ‘ നല്ലൊരു ഹൊറർ ത്രില്ലർ ഷോർട്ട് മൂവിയാണ്. കാടിന്റെ വന്യതയും രാത്രിയുടെ അന്ധകാരവും ചേരുമ്പോൾ 22 മിനിറ്റോളം ദൈർഘ്യമുള്ള ഈ ഷോർട്ട് മൂവി ആസ്വാദകരിൽ നല്ലൊരു മൂഡ് ഉണ്ടാക്കുന്നു എന്നതിൽ സംശയമില്ല. ക്ളൈമാക്സിലെ സന്ദേഹങ്ങൾക്കു മറുപടിയായി കഥ തുടരും എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയാണ് സിനിമ. അതുകൊണ്ടുതന്നെ നിരൂപകർക്കിവിടെ തങ്ങളുടെ നിഗമനങ്ങൾക്കു പൂർണ്ണതയുണ്ടാക്കുന്നത് സാധ്യമല്ല.

മൂന്നു യുവാക്കൾ യാത്ര പുറപ്പെടുന്നതും അതിൽ ഒരാൾ ഏതോ പ്രേരണയിൽ എന്നവണ്ണം വഴിപിരിഞ്ഞു കാട്ടിലെ വഴി തിരഞ്ഞെടുക്കുന്നതും കാടിനുള്ളിൽ വച്ച് അപരിചിതനെ പരിചയപ്പെടുന്നതും, അയാളിൽ നിന്നും അവിടെ നടന്ന അപകടത്തെ കുറിച്ച് മനസിലാക്കുന്നതും മലഞ്ചരുവിലേക്കു വീണ വാഹനത്തെ കുറിച്ച് അറിയുന്നതും പോലീസിനെ വിളിക്കുന്നതും അവർ വരുന്നതും അവിടെല്ലാം പരിശോധിക്കുന്നതും ഒരു ബോഡി കണ്ടെത്തുന്നതും ഒക്കെയാണ് ഇതിലെ സീനുകൾ. എന്നാൽ ആ പഴക്കമുള്ള ഡെഡ് ബോഡി ആ അപരിചിതന്റെ തന്നെയായിരുന്നു.

വിധിയുടെ മൂന്നാംനാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

നായകൻ ഭയന്ന് പിന്നിലേക്കോടുമ്പോൾ മരിച്ച ആളിന്റെ രൂപം മുന്നിൽ വന്നു അയാളോട് ആ കഥപറയുന്നു . അവന്റെ കഥ. അവന്റെ ഭാഷ തമിഴായിരുന്നു.. അവന്റെ വാക്കുകളിൽ വേട്ടയാടപ്പെട്ടവന്റെ ദുർവിധിയും ദൈന്യതയും ഉണ്ടായിരുന്നു. അവന്റെ ഭാഷയിൽ എസ്റ്റേറ്റുകളിൽ ദുരിതങ്ങൾ കൊണ്ട് ജീവിച്ച / ജീവിക്കുന്ന തലമുറകളുടെ നിസ്സഹായതയുണ്ടായിരുന്നു. വേട്ടയാടപ്പെട്ട കുടുംബത്തിന്റെ തേങ്ങലുകൾ ഉണ്ടായിരുന്നു.

അവനു പറയാനുള്ള കഥ എന്താണ് ? അതെ… ഭൂമിയുടെ ഏറ്റവും വലിയ ആഴങ്ങളിൽ എത്ര വലിയ ബൂട്ടുകൾ കൊണ്ട് ചവിട്ടി താഴ്ത്തിയാലും സത്യം പുറത്തുവരിക തന്നെ ചെയ്യും. ആ സത്യത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ അവധൂതന്മാർ ഉണ്ടാകുക തന്നെ ചെയ്യും.

ഇതുമായി ബന്ധപ്പെട്ട് ഒരു കഥയും ലോകമെങ്ങും പ്രചാരത്തിലുണ്ട് . യുദ്ധത്തിൽ പരിക്കുപറ്റി കിടക്കുന്ന കൂട്ടാളികളെ സഹായിക്കാൻ വേണ്ടി മറ്റൊരു സൈനികൻ തന്റെ ക്യാമ്പിൽ എത്തി അവിടെയുള്ള പട്ടാളക്കാരെ യുദ്ധസ്ഥലത്തേയ്ക്കു ആകർഷിക്കുന്നു. എന്നാൽ അവർ അവിടെ എത്തിയപ്പോൾ കാണാൻ കഴിഞ്ഞതു തങ്ങളെ വിളിക്കാൻ വന്ന സൈനികൻ മൃതപ്രായനായി കിടക്കുന്നതാണ്. അഞ്ചാറ് ദിവസമായി അയാൾ ശരീരഭാഗം ചിന്നിച്ചിതറി അവിടെ തന്നെ കിടക്കുകയായിരുന്നു. അയാൾക്ക് തന്റെ ജനറലിനോട് ശത്രു സൈനികരുടെ നീക്കത്തെ കുറിച്ച് സുപ്രധാനമായ ഒരു രഹസ്യം അറിയിക്കേണ്ടതുണ്ടായിരുന്നു. അയാൾ അത് വെളിപ്പെടുത്തുകയും മരിച്ചുപോകുകയും ചെയ്തു. ഈ പ്രമേയം ഇംഗ്ലീഷിലും ഇന്ത്യയിലെ പല ഭാഷകളിലും സിനിമയായി വന്നിട്ടുമുണ്ട്. എന്നാൽ അത് എസ്റ്റേറ്റിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യം ആയി പറയാൻ സാധിച്ചതിനു അഭിനന്ദനം അർഹിക്കുന്നു. ഒരു ആശയത്തെ വ്യത്യസ്ത സമീപനത്തിലും കഥയിലും ചിത്രീകരിക്കുക എന്നത് തികച്ചും ആവശ്യം തന്നെയാണ്.

താഴെയുള്ളത് ഈ ചെറിയ സിനിമയുടെ അണിയറപ്രവർത്തകരിൽ നിന്നും ലഭിച്ച കുറിപ്പാണ് . അതിൽ നിന്നുതന്നെ ആശയം വ്യക്തമാണ്.

“നരിപ്പാറ “രാജാക്കാട് ടൗണിൽ ഇൽ നിന്നും 20 കിലോമീറ്റർ കിഴക്ക് മാറി വനത്തിനോട് ചേർന്ന് കിടക്കുന്ന ഒറ്റപ്പെട്ടൊരു ഗ്രാമം,പണ്ട് ഇവിടുത്തെ എസ്റ്റേറ്റിൽ പണിക്കു വന്നവരുടെ ഇപ്പോളത്തെ തലമുറയിൽപ്പെട്ടവർ അന്ന് പണിത ലയങ്ങളിൽ ഇന്നും കഴിയുന്നു .വനത്തിനോട് ചേർന്ന് കിടക്കുന്നത് കൊണ്ടാകാം കാടിന്റെ നിയമമാണ് ഇവിടെ. വേട്ടക്കാരൻ ശക്തനും വേട്ടയാടപെടുന്നവൻ നിസ്സഹായനും.അത് അന്നും ഇന്നും എന്നും ഒരുപോലെ തന്നെ.പക്ഷെ ഈ നാടിനൊരു പ്രത്യേകത ഉണ്ട്. ഇവിടെ നടക്കുന്ന ഓരോ തെറ്റിനും മറുപടി പറയേണ്ടി വരും.എത്രയൊക്കെ മൂടിവെക്കാൻ ശ്രമിച്ചാലും രണ്ട് ദിവസത്തെ ആയുസേ അതിനൊള്ളു.
മൂന്നാംനാൾ സത്യം പുറത്ത് വന്നിരിക്കും…”

Advertisement

എപ്പോഴും ചൂഷണത്തിന് ഇരയാകുന്ന ഒരു കൂട്ടരാണ് എസ്റ്റേറ്റ് തൊഴിലാളികൾ . തീരെ കുറഞ്ഞ ദിവസ വേതനവും കൊടിയ ചൂഷണങ്ങൾ അനുഭവിക്കലും ആണ് ഇവരുടെ കൈമുതൽ. വീട്ടിലെ സ്ത്രീകളും പെൺകുട്ടികളും അരക്ഷിതാവസ്ഥയുടെ കൊടുമുടിയിലാണ് . ഇവിടെ വേട്ടക്കാരനും ഇരയും തമ്മിലുള്ള ബലാബലത്തിന്റെ അന്തരം വളരെ കൂടുതലാണ്.

സത്യങ്ങൾ പുറത്തുവരട്ടെ..വേട്ടയാടപ്പെട്ടവർക്കു നീതികിട്ടട്ടെ… എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

***

‘വിധിയുടെ മൂന്നാംനാൾ’ സംവിധാനം നിർവ്വഹിച്ച TONY SEBASTIAN ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഒരു കൊറിയർ ഓഫീസിൽ ആണ് വർക്ക് ചെയുന്നത്. DTDC Courier കോട്ടയം ബ്രാഞ്ചിൽ . പൊൻകുന്നം ആണ് എന്റെ സ്ഥലം. ഞങ്ങൾ ഒരു കൂട്ടായ്മയായി ഇത്തരം ഷോർട്ട് മൂവീസ് ചെയ്യുന്നതാണ്. ഞങ്ങൾക്ക് പ്രൊഡ്യൂസറോ ഒന്നും ഇല്ല. അഭിനയിക്കുന്നവരും ഞങ്ങൾ സാങ്കേതികപ്രവർത്തകരും ചേർന്ന് ഫണ്ട് സ്വരൂപിച്ചാണ് ചെയുന്നത്. ‘വിധിയുടെ മൂന്നാംനാൾ ‘ എന്ന ഷോർട്ട് മൂവി നമ്മൾ ക്യാമറ എടുത്തു ആദ്യം ചെയുന്ന വർക്ക് ആണ്. എന്നാൽ മൊബൈലിൽ ഷൂട്ട് ചെയ്ത അഞ്ചു ഷോർട്ട് മൂവീസ് മുൻപ് ചെയ്തിട്ടുണ്ട്.

വിധിയുടെ മൂന്നാംനാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

‘വിധിയുടെ മൂന്നാംനാൾ ‘ തുടർ മൂവിയാണെന്ന് ടോണി സെബാസ്റ്യൻ

ഇത് രണ്ടുഭാഗങ്ങളായി ചെയ്യുന്ന ഷോർട്ട് ഫിലിം ആണ്. ഇനിയൊരു ഭാഗംകൂടി വരുന്നുണ്ട്. അതിന്റെ വർക്കുകൾ നടക്കുകയാണ്. ജനുവരിയോട് കൂടി റിലീസ് ചെയ്യും.

Advertisement

‘വിധിയുടെ മൂന്നാംനാൾ ‘ ഷോർട്ട് മൂവിക്കു കാരണമായ ചിന്തകൾ

:പൊതുവെ ഇടുക്കിയോട് ഒരു താത്പര്യം ഉണ്ടായിരുന്നു. താമസം കോട്ടയത്തെങ്കിലും ഇടുക്കിയോട് ആണ് കൂടുതൽ താത്പര്യം. ഇടുക്കിയിലെ കാലാവസ്ഥയും അവിടെ യാത്രചെയുന്നതും പ്രത്യകം ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടാണ് ഇടുക്കിയെ ബേസ് ചെയ്തു കഥ ചെയ്യാം എന്ന ചിന്തയിൽ വന്നത്. പത്രത്തിൽ ഒരു വാർത്ത വായിച്ചതിൽ നിന്നുള്ള അനുഭവവും ഉണ്ട്. ഒരാൾ മരിച്ചപ്പോൾ അയാളുടെ മരണത്തിലെ ദുരൂഹത മറ്റാരും അറിയാത്ത അവസ്ഥ വന്നു. അങ്ങനെ അയാളുടെ ആത്മാവ് അതിലേക്കു ശ്രദ്ധയാകർഷിക്കാൻ ചെയ്ത ശ്രമം. അതൊരു വാർത്തയായി ഞാൻ വായിച്ചിരുന്നു. അതിൽ നിന്നാണ് കഥ നമ്മൾ ഉണ്ടാക്കി എടുത്തത്. അതിനെ ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു…എഴുതി എഴുതി പൂർണ്ണമാക്കി …പിന്നെ ഈ വിധം ഉള്ള ഒരു മൂവിയാക്കി എടുത്തു.

“ചൂഷണം ചെയ്യപ്പെടുന്ന ഇരകളുടെ ദുരിതങ്ങൾ കൂടി പറയുന്നു”. ടോണി സെബാസ്റ്യന്റെ വാക്കുകളിലൂടെ .

എന്റെ ചില സുഹൃത്തുക്കൾ എസ്റ്റേറ്റുകളിൽ താമസിക്കുന്നുണ്ട്. അവർ വര്ഷങ്ങള്ക്കു മുമ്പ് പൂർവ്വികരായിട്ടു തന്നെ അവിടെ വന്നവരാണ്. പക്ഷെ ഇന്നും അതെ നിലയിൽ തന്നെയാണ് അവരുടെ താമസവും ജീവിതാവസ്ഥകളും. അന്ന് അവർക്കൊപ്പം ഉണ്ടായിരുന്നവർ പലരും അവരുടെ മുകളിലേക്ക് കയറിപ്പോയി. അങ്ങനെ കുറെ കഥകൾ അവിടെ നിന്നും കേട്ടിട്ടുണ്ട്. ഇന്ന് കൂടുതൽ ആളുകൾക്ക് മനസിലാകുന്ന വിഷയമായത് കൊണ്ടാണ് അവരുടെ ജീവിത പശ്ചാത്തലത്തിൽ ഇതെടുത്തത്.

വിധിയുടെ മൂന്നാംനാൾ ‘ തയ്യാറെടുപ്പുകൾ

നമ്മൾ ഫുൾ സ്ക്രിപ്റ്റും ചെയ്തിട്ട്, ഷൂട്ടിങ്ങിന് ഒരുമാസം മുമ്പ് തന്നെ അഭിനയിക്കുന്നവർക്കു കഥയുടെ ഡീറ്റയിൽസ് ഒക്കെ പറഞ്ഞുകൊടുത്തിരുന്നു. ഡയലോഗുകൾ കാണാതെ പഠിക്കാൻ തന്നെ പറഞ്ഞിരുന്നു. എന്നിട്ടു അതിന്റെ കണ്ടന്റ് മിസ് ആകാതെ സംസാരഭാഷയിൽ തന്നെ പറഞ്ഞുകൊള്ളാൻ പറഞ്ഞു. കഥയിൽ ഫുൾ രാത്രി ആയതുകൊണ്ട് ആർട്ടിന്റെ കാര്യം വേറൊരാളെ ഏൽപ്പിച്ചു. അതിൽ തിയേറ്ററിൻറെ ഭാഗമൊക്കെ കാണിക്കുന്നത് ഫുള്ളും ഒരു ഗോഡൌൺ ആണ്. കോട്ടയത്തു പൃഥ്വിരാജ് ഫാൻസുമായി ബന്ധപെട്ടു കട്ടൗട്ടും പോസ്റ്ററും ഒക്കെ മേടിച്ചു. അതിവിടെ കൊണ്ടുവന്നു റീപ്ളേസ് ചെയ്തു നമ്മൾ തിയേറ്റർ പോലെ ആക്കിയെടുത്തു.

സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും

Advertisement

അതിലെ അജി എന്ന മെയിൻ കഥാപാത്രം ചെയ്തത് ഷിജോ പൊൻകുന്നം. അദ്ദേഹം കോമഡി ഉത്സവം പരിപാടിയിൽ രണ്ടു പ്രാവശ്യം വന്ന ആളാണ്. അദ്ദേഹം ബാർബർ ആയി ജോലി ചെയുന്നു. അദ്ദേഹം ഒരു പാട്ടുകാരനും കൂടിയാണ്. പോലീസ് ആയി അഭിനയിച്ചത് Karthik K അദ്ദേഹം ഇവിടെ അടുത്തൊരു സ്‌കൂളിലെ അധ്യാപകൻ ആണ്. ഡ്രൈവർ ആയി അഭിനയിച്ചതും ഒരു അദ്ധ്യാപകൻ ആണ്.മുരുകൻ ആയി വരുന്ന ആൾ മുണ്ടക്കയംകാരനാണ് . പുള്ളി TTC കഴിഞ്ഞിട്ട് ഒരു സ്‌കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ ബൈക്ക് ഓടിക്കുന്ന ആൾ Sony sebastian , അത് എന്റെ ബ്രദർ ആണ്. ഗിരീഷ് കുട്ടപ്പൻ ആണ് എഡിറ്റിങ് ചെയ്തത്.

നമ്മൾ വർക്ക് ചെയ്യുന്നവരിൽ തന്നെ ആരും ഒന്നും പഠിച്ചതല്ല… ഇനിയും കൂടുതൽ നന്നാക്കി ചെയ്തു പോകണം എന്നതാണ് ആഗ്രഹം. എന്നിട്ടു മുകളിലേക്ക് പോകണം എന്നതാണ് ആഗ്രഹം.

വിധിയുടെ മൂന്നാംനാളിന് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

എല്ലാരും വിധിയുടെ മൂന്നാംനാൾ കാണുക വോട്ട് ചെയ്യുക

Story, Screenplay, Direction:
Tony Sebastian

Producer:
MMC

Editing&Mixing:
Gireesh Kuttappan

Dop:
Anu Ponkunnam, Alphin Kannuvettikkal

Advertisement

Art Direction&Associate Direction:
Manu Rajendran

Sound Recording:
Janosh Joseph

Bgm:
MMC

Special Dubbing Artist:
M P Joseph Mylakavumkal
Wilson Kattappana

Art Assistant:
Albin Sunny

Poster Design:
Bipin Babu

Studio:
Maliakal photography

Advertisement

Actors: Shijo ponkunnam, Aneesh ponkunnam, Hareesh kalabhavan, Sony sebastian, Kiran AB, Manoj joseph, Karthik K, Aneesh injiyil, Aleeena

 1,236 total views,  3 views today

Continue Reading
Advertisement

Comments
Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement