Vidhya Vijay
പരം സുന്ദരി ❤️
എത്ര പ്രാവശ്യം കണ്ടു എന്നതിന് ഒരു കയ്യും കണക്കും ഇല്ല.പാട്ടാണോ വിഷ്വൽസ് ആണോ കൂടുതൽ നന്നായത് എന്ന് പറയാൻ പറ്റാത്ത വിധം ട്രാക്കിനോട് ബ്ലെൻഡ് ആയ വീഡിയോ. അതിന് ഒത്ത ഉഗ്രൻ ചാർമിങ് കൊറിയോഗ്രാഫി .ഒരുപാട് പേർ റീൽസിലും ടിക്ടോക്കിലും യൂട്യുബിലും ഒക്കെ ഇതിന് ചുവട് വെച്ചെങ്കിലും ഒറിജിനൽ വീഡിയോയിൽ കൃതി പെർഫോം ചെയ്യുന്നതിന്റെ അടുത്തു പോലും ആർക്കും എത്താൻ പറ്റാത്ത പോലെ തോന്നി.ഒരു പ്രത്യേക ഗ്രേസ് ഉണ്ട് കൃതിയുടെ പെർഫോമൻസിന്. നോറ ഫത്തേഹി കണക്ക് ടഫ് സ്റ്റെപ്‌സ് ഒന്നും അല്ലെങ്കി കൂടി പാട്ടിനൊത്ത് നല്ല പ്ലെസന്റ് ആയി ഈസിയായി ഡാൻസ് ചെയ്യുന്നു.
റീമിക്സിന്റെ അതിപ്രസരം ഇല്ലാത്ത ഒരു ഹിന്ദി സോങ്.കേൾക്കാൻ ഇമ്പമുള്ള കാണാൻ pleasing ആയ ഒരു പാട്ട്. കൊറേ കാലത്തിന് ശേഷം ഇഷ്ടപ്പെട്ട റഹ്മാന്റെ ട്രാക്ക്. അങ്ങനെ ഒരുപാട് പ്രത്യേകത ഉണ്ട് പരം സുന്ദരിക്ക് ❤️
*