ഇന്ത്യൻ സിനിമയിൽ കാസ്റ്റിംഗ് ഡയറക്ടർ എന്ന തസ്തിക ഇല്ലാത്തത് എന്തുകൊണ്ടാകും ?

0
156

Vidhya Vijay യുടെ കുറിപ്പ്

ഇന്ത്യൻ സിനിമയിൽ അധികം ഇല്ലാതെ പോകുന്ന ഒരു തസ്തികയാണ് കാസ്റ്റിംഗ് ഡയറക്ടറുടേത്. മലയാളത്തിൽ ഈ സംഭവം ആദ്യമായി കണ്ടത് വിനീത് ശ്രീനിവാസന്റെ ‘തിര’യിൽ ആണ്.അതിൽ നടൻ കൂടിയായ ദിനേശ് പ്രഭാകറായിരുന്നു കാസ്റ്റിംഗ് ഡയറക്ടർ. സ്ക്രീൻ ടെസ്റ്റ് നടത്തി അഭിനേതാക്കളെ അനുയോജ്യമായ റോളുകൾക്ക് തിരഞ്ഞെടുക്കുക എന്ന ദൗത്യമാണ് കാസ്റ്റിംഗ് ഡയറക്ടറുടേത്. ഇവിടെ സംവിധായകനും പ്രൊഡ്യൂസറും വലിയ താരങ്ങളും ഒക്കെ ആണെന്ന് തോന്നുന്നു ഇതൊക്കെ തീരുമാനിക്കുന്നത്.ഹോളിവുഡ് സിനിമകളിൽ എല്ലാം പണ്ട് മുതലേ ടൈറ്റിൽ കാർഡിൽ കാണുന്ന സംഭവമാണ് ഇത്.പക്ഷെ ഇവിടെ അങ്ങനെ കാണാറില്ല. ഈ ആളുകളുടെ ഗുണം ഹോളിവുഡ് അടക്കം വരുന്ന ഇൻഡസ്ട്രിയുടെ സിനിമകളിൽ കാണാവുന്നതാണ്.ചെറിയ റോൾ ആണെങ്കിൽ പോലും വളരെ നാച്ചുറലായി ആ വേഷം ചെയ്യുന്ന നടന്മാർ ബിഹേവ് ചെയ്ത് കാണാറുണ്ട്.

സൂപ്പർ ഹീറോ സിനിമകൾ പോലെ വലിയ താര നിര അണിനിരക്കുന്ന സിനിമകൾ ആണെങ്കിൽ പോലും ചെറിയ റോളിൽ വന്നു പോകുന്ന ആർടിസ്റ്റുകൾ വരെ നന്നായി ചെയ്തു കാണാറുണ്ട്. ഇവിടുത്തെ പോലെ ഓവർ ആക്റ്റ് ചെയ്ത് ചളമാക്കുന്നത് കണ്ടിട്ടില്ല.വലിയ സിനിമ ചെറിയ സിനിമ എന്ന വ്യത്യാസം ഇല്ലാതെ സിനിമകളിൽ അഭിനേതാക്കളുടെ പെർഫോമൻസിൽ ഈ കൺസിസ്റ്റൻസി അവർ കാത്തു സൂക്ഷിക്കുന്നത് അനുയോജ്യരായാ നടന്മാരെ സ്ക്രീൻ ടെസ്റ്റ് ഒക്കെ നടത്തി സെലക്ട് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നീട്ടുണ്ട്.അതിപ്പോ സിനിമ അത്ര മോശമാണെങ്കിൽ പോലും അഭിനയിക്കുന്നവർ നന്നായി ചെയ്തിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ട്. ലിജോയുടെ ജെല്ലികെട്ട് , ദൃശ്യം 2 എന്നിങ്ങനെ വലിയ സിനിമകളിൽ പോലും അമേച്വർ ആയ പ്രകടനങ്ങൾ ഒരുപാട് കണ്ടത് കൊണ്ട് ഇനിയുള്ള സിനിമകളിൽ ഇങ്ങനൊരു തസ്തിക നിർബന്ധമായും ഉണ്ടെങ്കിൽ നന്നാവില്ലേ.!?