Connect with us

ലാലേട്ടനെ പോലുള്ള മെയിൻ സ്ട്രീം നടന്മാർ വരെ തങ്ങളുടെ സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ് സംസാരിക്കുന്നു

ലാലേട്ടനെ പോലുള്ള മെയിൻ സ്ട്രീം നടന്മാർ വരെ തങ്ങളുടെ സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ് സംസാരിക്കുന്നു.പണ്ട് താൻ എഴുതിയ കഥാപാത്രങ്ങളിലെ

 110 total views,  2 views today

Published

on

Vidhya Vijay

ലാലേട്ടനെ പോലുള്ള മെയിൻ സ്ട്രീം നടന്മാർ വരെ തങ്ങളുടെ സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റ്നെസ് സംസാരിക്കുന്നു.പണ്ട് താൻ എഴുതിയ കഥാപാത്രങ്ങളിലെ സ്ത്രീവിരുദ്ധതയെ അഡ്രസ്സ് ചെയ്യുകയും അത് തെറ്റായിരുന്നു എന്ന് തുറന്നു പറയുകയും ചെയ്യുന്ന പഴയ കാല മാസ്സ് സിനിമകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ രഞ്ജി പണിക്കർ. ഉദ്യകൃഷ്ണയെ പോലെ ഒരുപാട് ഫുൾ സ്വിങ് മാസ്സ് മസാല സിനിമകൾ എടുത്ത് വിജയിപ്പിച്ച എഴുത്തുകാരൻ വരെ തന്റെ സിനിമയിൽ ഇനി പൊളിറ്റിക്കലി wrong ആയ സ്ത്രീവിരുദ്ധതയും മറ്റും ഉണ്ടാവില്ലെന്ന് പ്രഖ്യാപിക്കുന്നു.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളുടെ ഭാഗമവില്ലെന്ന് പ്രിത്വിരാജ് പ്രഖ്യാപിക്കുന്നു.ഉയരെ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി താൻ പരിപാടികളിൽ ഒന്നും പങ്കെടുക്കാതെ ഇരുന്നത് അങ്ങനെ പോലും ആ കഥാപാത്രം ഗ്ലോറിഫൈ ചെയ്യപെടരുത് എന്നുള്ളത്കൊണ്ടാണെന്ന് ആസിഫ് അലി പറയുന്നു.ജാതി ഗ്ലോറിഫിക്കേഷൻ , റേസിസ്റ്റ് കോമഡികൾ , സ്ത്രീവിരുദ്ധത എന്നിവയൊക്കെ വരുന്ന സിനിമകൾ വളരേ കുറയുന്നു.വരുന്നവ വിമർശിക്കപ്പെടുന്നു.അങ്ങനെ അങ്ങനെ പ്രകടമായ മാറ്റങ്ങൾ ഒരുപാട് ഉണ്ട്.ഇതെല്ലാം വിമർശനങ്ങൾ കൊണ്ട് ഉണ്ടായ മാറ്റങ്ങൾ തന്നാണ്.

സിനിമ എന്ന കല സമൂഹത്തെ വളരെയധികം സ്വാധീനിക്കാൻ ശേഷിയുള്ള ഒരു മീഡിയം ആണെന്ന തിരിച്ചറിവാണ് സിനിമാക്കാരെയും ആസ്വാദകരേയും മാറി ചിന്തിക്കാനും മാറ്റങ്ങൾ ഉൾക്കൊള്ളാനും പാകപ്പെടുത്തിയത്.മാറേണ്ടത് മാറുക തന്നെ വേണം.
❤️
പക്ഷെ ഇപ്പോഴും മാറാത്ത ഒരു കൂട്ടരുണ്ട്.സിനിമയെ സിനിമയായി കണ്ടൂടെ സൂർത്തെ ടീംസ്.അവരിപ്പോഴും വിമർശനങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിച്ചു ‘സിനിമ എന്റർടെയ്ൻമെന്റ് ആണേ. പൊ.ക ടീംസ് സിനിമയെ നശിപ്പിക്കുന്നെ’ എന്നും പറഞ്ഞു .കുരു പൊട്ടിച്ച് കരഞ്ഞു കൊണ്ടിരിക്കുന്നു.
പക്ഷെ ഇതിലെ മറ്റൊരു കോമഡി എന്താന്ന് വെച്ചാൽ സിനിമയിൽ മതപരമായ ആചാരങ്ങളോ മറ്റ് സെൻസിറ്റീവായ വിഷയങ്ങളോ ചർച്ചക്ക് വന്നാൽ സിനിമ സമൂഹത്തെ നശിപ്പിക്കുന്നേ എന്നും പറഞ്ഞ് ആദ്യം വാളെടുത്ത് ഇറങ്ങുന്നതും ഇതേ ടീമാവും എന്നതാണ്.
🤣
NB : പോസ്റ്റിലെ മോഹൻലാലിന്റെ സീൻ purposefully വെച്ചത് തന്നാണ് . സീനിന്റെ ക്വാളിറ്റിയിലുപരി,മോഹൻലാൽ എന്ന നടന് സാധാരണക്കാർക്കിടയിലെ ജനപ്രീതി അയാൾ സംസാരിക്കുന്ന വിഷയത്തിന്റെ മെറിറ്റ് കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കും.ഇച്ചിരി മുഴച്ചു നിന്നാലും ആളുകൾ അത് കേൾക്കും.ചർച്ച ചെയ്യും .അത് നല്ലതല്ലേ.!? 😊

 111 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement