ജാഡ അഭിനയം ഇന്ന് ഏറ്റവും കൂടുതൽ ഫീൽ ചെയ്തിട്ടുള്ളത് നയൻസിന്റെ അഭിനയത്തിലാണ്

0
132

Vidhya Vijay

നയൻതാര എന്ന സൂപ്പർ സ്റ്റാറും നടിയും.

പേഴ്സണലി വളരെ ബഹുമാനം തോന്നിയൊരു വ്യക്തിത്വമാണ് നയൻതാര.അത്രയേറെ പേഴ്‌സണൽ ലൈഫിൽ പ്രശ്‌നങ്ങളും അവഹേളനങ്ങളും നേരിട്ടിട്ടും അതിശക്തമായി അതിൽ നിന്നെല്ലാം തിരിച്ചു വന്ന് ഇന്ന് തന്റേതായ ഒരു സ്ഥാനം സൗത്തിലെ എല്ലാ ഇൻഡസ്ട്രിയലും നേടിയെടുക്കുക എന്നു പറഞ്ഞാൽ അത് ഒട്ടും ചെറിയൊരു കാര്യമല്ല.

May be an image of 1 person and standingനായകന്മാർ വിലസുന്ന ഇൻഡസ്ട്രിയൽ ഒരു സ്ത്രീയുടെ പേരിൽ സിനിമ മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് അവരുടെ താരമൂല്യം ഒന്ന് കൊണ്ട് തന്നാണ്.അങ്ങനെ മാർക്കറ്റ് ചെയ്യപ്പെടുന്ന ചുരുക്കം നായികമാരെ ഒള്ളു.മലയാളത്തിൽ മഞ്ജു വാര്യരെ പോലെ. സൗത്ത് മൊത്തം നയൻസിന് നല്ലൊരു ഫാൻ ബേസ് തന്നെ ഉണ്ട്.

ഇനി പോസ്റ്റിലെ ക്യാപ്ഷനിൽ പറഞ്ഞ പോലെ ഒരു താരം എന്ന നിലയിൽ നല്ലതാണെങ്കിലും ഒരു നടി എന്ന നിലയിൽ വളരെ mediocre ആയെ തോന്നിയിട്ടുള്ളൂ അവരെ അന്നും ഇന്നും.ഇമോഷണൽ രംഗങ്ങൾ ഒക്കെ വരുമ്പോ വളരെ struggle ചെയ്യുന്നത് കാണാം.പണ്ടാരോ ഗ്രൂപ്പിൽ അഭിനേതാക്കളുടെ ‘ജാഡ’യെ പറ്റി പോസ്റ്റ് ചെയ്തിരുന്നു.

Directors Shankar and Karan Johar laud 'Kolamaavu Kokila' | The News Minuteഈ ജാഡ അഭിനയം ഇന്ന് ഏറ്റവും കൂടുതൽ ഫീൽ ചെയ്തിട്ടുള്ളത് നയൻസിന്റെ അഭിനയത്തിലാണ്. അഭിനയിക്കുമ്പോ മസിൽ പിടിച്ചു ഒട്ടും ഈസി അല്ലാതെ അഭിനയിക്കുന്ന പോലെ തോന്നീട്ടുണ്ട് എപ്പഴും.ഒട്ടും താൽപര്യം ഇല്ലാത്ത തരം അഭിനയം.സ്ക്രീനിൽ കഥാപാത്രത്തെ അല്ലാതെ നയൻസിനെ കാണുന്ന ഫീലാണ് അവരുടെ ഏത് സിനിമ കണ്ടാലും.! കോലമാവ് കോകിലയിലും നിഴലിലും വരെ ഏകദേശം ഒരേ തരം ഒരു നിർവികാരതയാണ് അഭിനയത്തിൽ.