സ്പടികം മറ്റ് മാസ് മസാല സിനിമകളുടെ ക്യാറ്റഗറിയിൽ നിന്ന് വിട്ട് ക്ലാസിക്ക് ആവുന്നതിനുള്ള മെയിൻ കാരണം ഓരോ കഥാപാത്രങ്ങളുടെയും ഡെപ്ത് ആണ്.അനാവശ്യ നാട്യങ്ങകളില്ലാത്ത പച്ചയായ ഒരുപിടി കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം ഉണ്ട്. തോമ ഒരു ലോക്കൽ ചട്ടമ്പി ലെവലിൽ എത്തിയതിന് വ്യക്തമായ കാരണങ്ങൾ സിനിമ എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്.ബാഡ് പാരന്റിങ് കാരണം സഹിക്കേണ്ടി വരുന്ന പീഡനങ്ങൾ അയാളിൽ വലിയ ട്രോമയുണ്ടാക്കുന്നത് വഴിയാണ് അയാൾ ഈ ഒരു സെറ്റപ്പിൽ എത്തിപ്പെടുന്നത്.
പിന്നങ്ങോട്ട് സിനിമയിൽ ഉടനീളം അച്ഛൻ മകൻ കോണ്ട്രാസ്റ്റ് സീനുകളാണ്.അതിന്റെ സപ്പോർട്ടിങ് ആയിട്ടാണെങ്കിൽ പോലും കരമന,രാജൻ.പി ദേവ് , കെപിഎസി ലളിത എന്നിങ്ങനെ വളരെ ക്യാപബിൾ ആയ സ്‌ട്രോങ് പെർഫോമേഴ്‌സിന്റെ കാസ്റ്റിംഗ് സിനിമയുടെ വലിയ മുതൽകൂട്ടാണ്.കലിപ്പന്റെ കാന്താരി പോലൊക്കെ തോന്നുമെങ്കിലും തോമയുടെ ഉള്ളിലെ നന്മ അറിഞ്ഞ അയാൾക്ക് സംഭവിച്ച ദുരന്തം അറിയാവുന്നതുമാണ് തുളസിയെ അയാളിലേക്ക് അടുപ്പിക്കുന്നത്.അയാളിലെ മനുഷ്യനെ പുറത്ത് കൊണ്ട് വരാൻ മനസ്സിലെ സങ്കടങ്ങൾക്ക് മറയായി അയാൾ അണിഞ്ഞിരിക്കുന്ന ആ കലിപ്പൻ മാസ്‌ക് എടുത്തു ദൂരെ കളയാൻ അയാളെ പ്രാപ്തനാക്കുന്നത് തുളസിയാണ്.
തോമ മേരി ‘അമ്മ മകൻ റിലേഷന്നൊക്കെ ഇന്നും ഒരു കൾട്ട് സ്റ്റാറ്റസ് ആണ്.ആ പൊന്നമ്മ വിളിയൊക്കെ ക്രിഞ്ച് അല്ലാതെ എന്തോ ഭയങ്കര റിയലിസ്റ്റിക് ആയി തോന്നാറുണ്ട്.ചാക്കോ മാഷിനെ കുറിച്ചാണെങ്കിൽ പിന്നെ പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല.
തിലകൻ എന്ന അതുല്യ പ്രതിഭ കളം നിറഞ്ഞാടി എന്ന് തന്നെ പറയാം.കർക്കശകാരനായ അച്ഛനിൽ നിന്ന് മകനെ മനസിലാക്കി അയാളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇരുട്ടിലാക്കിയ അച്ഛൻ എന്ന നിലയിയിലുള്ള കുറ്റബോധം കാരണം അവസാനം വരുന്ന ട്രാൻസ്ഫോർമേഷനൊക്കെ അസാധ്യം എന്നേ പറയാനുള്ളു. എല്ലാത്തിലുമുപരി ആടുതോമയായി മോഹൻലാലിന്റെ പെർഫോമൻസ്.
ശ്രദ്ധിച്ചാൽ മനസിലാവും മേൽമപറഞ്ഞ എല്ലാ കഥാപാത്രങ്ങളോടും തോമാക്കുള്ള ഒരു സിങ്ക്. അത്ര നാച്ചുറലാണ് അത്.എനിക്ക് പേഴ്സണലി പുള്ളിക്കാരന്റെ ഏറ്റവും ഫേവറൈറ്റ് എന്ന് ചോദിച്ചാൽ അന്നും ഇന്നും ഒറ്റ ഉത്തരമേയുള്ളൂ.’സ്പടികം’ തോമാച്ചായൻ സ്പെഷ്യലാണ്. ഇന്ദുചൂടനോ അബ്രാം ഖുറേഷിയോ ആരോ വരട്ടെ ആ തട്ട് താണ് തന്നെ ഇരിക്കും. കാലമെത്ര കടന്നു പോയാലും അത് ക്ലാസിക് ആയി തന്നെ തുടരും